നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് ഡൌണിൽ 17443 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായെങ്കിലും പിന്നീട് 50 പോയിന്റിന് റേഞ്ചിനുള്ളിൽ നിന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 176 പോയിന്റുകൾ/1 ശതമാനം താഴെയായി 17412 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
40805 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി അസ്ഥിരമായി കാണപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 771 പോയിന്റുകൾ/ 1.87 ശതമാനം താഴെയായി 40485 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
NIFTY FMCG (+0.16%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിൽ അടച്ചു. NIFTY PSU Bank (-2.19%), NIFTY Finserv (-1.8%), NIFTY Realty (-1.03%), NIFTY Media (-1%) എന്നിവ താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ കുത്തനെ താഴേക്ക് വീണു. യൂറോപ്യൻ വിപണികൾ ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ടാറ്റാ ടെക്നോളജീസ് ഐപിഒ നടത്താൻ സെബിക്ക് അപേക്ഷ നൽകിയതിന് പിന്നാലെ Tata Motors’ (+0.8%) ഓഹരി നേട്ടത്തിൽ അടച്ചു.
NTPC (+0.7%) ഓഹരിയും ഇന്ന് നേട്ടത്തിൽ അടച്ചു.
Adani Ent (-2.9%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. അതേസമയം Adani Power, Adani Green Energy, Adani Total Gas എന്നിവ അപ്പർ സർക്യൂട്ട് അടിച്ചു.
Indian Overseas Bank, UCO Bank, PNB, PSB, SBIN, Bank of Baroda, Union Bank, Bank of India,Canara Bank എന്നീ പി.എസ്.യു ഓഹരികൾ ഇന്ന് കുത്തനെ താഴേക്ക് വീണു.
ഹിന്ദുസ്ഥാൻ സിങ്കുമായി ബന്ധപ്പെട്ട കമ്പനിയുടെ സമീപകാല പ്രസ്താവനകളിലും നടപടികളിലും കേന്ദ്ര സർക്കാർ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ Vedanta (-1.9%) ഓഹരി കുത്തനെ താഴേക്ക് വീണു.
വിപണി മുന്നിലേക്ക്
ഇന്നലെ 14000 കോടി രൂപയുടെ ഓഹരികൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട സിൽക്കൺ വാലി ബാങ്കിന്റെ ഓഹരി 60 ശതമാനം താഴേക്ക് വീണിരുന്നു. ഇതേതുടർന്ന് 6.5 ലക്ഷം കോടി രൂപയുടെ മാർക്കറ്റ് വാല്യുവാണ് കമ്പനിക്ക് നഷ്ടമായത്. ഇത് ഇന്ത്യൻ വിപണിയെ ബാധിച്ചില്ലെങ്കിലും ആഗോള വിപണികളിൽ നെഗറ്റീവ് ആയി നിലനിന്നു.
നിഫ്റ്റി ഒരു ഹാമ്മർ പാറ്റേണാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഇത് ഒരു ബുള്ളിഷ് സൂചന നൽകുന്നു.
- തിങ്കളാഴ്ച ഗ്രീൻ കാൻഡിൽ വരുമോ എന്ന് നോക്കുക.
- വരും ദിവസങ്ങളിലും അതിനുള്ള ഫോളോ അപ്പ് കാൻഡിലുകൾ വരേണ്ടതാണ്.
- നിഫ്റ്റി 200 ദിവസത്തെ ഇഎംഎ മറികടക്കേണ്ടതാണ്.
- ഇത് 1.6 ശതമാനത്തിന് മുകളിൽ വ്യാപാരം അവസാനിപ്പിക്കേണ്ടതാണ്.
- 17,800 എന്ന പ്രതിബന്ധം എങ്ങനെ നേരിടുമെന്ന് നോക്കുക.
17,780ന് മുകളിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചാൽ അത് സൂചികയെ 18400ലേക്ക് എത്തിച്ചേക്കും.
നിഫ്റ്റിയിൽ 16,960ന് അടുത്തായി ശ്രദ്ധിക്കുക. ഇതിന് താഴേക്ക് സൂചിക വീണാൽ പാനിക്ക് സെല്ലിംഗ് വിപണിയെ കൂടുതൽ നഷ്ടത്തിലേക്ക് കൊണ്ട് പോയേക്കാം.
ഇന്ത്യയുടെ സിപിഐ ഡാറ്റ തിങ്കളാഴ്ച പുറത്ത് വരും.
യുഎസിലെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്ത് വരും. ശ്രദ്ധിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display