ആഗോള വിപണികളെ പിന്നിലാക്കി ഇന്ത്യൻ ഓഹരി വിപണി, ചരിത്രം കുറിച്ച് ബാങ്ക് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് 298 പോയിന്റുകൾക്ക് താഴെയായി 17771 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് ശക്തമായ ബൈയിംഗിന് വിധേയമായി. 300 പോയിന്റുകൾ ഓളം യാത്ര ചെയ്ത സൂചിക ദിവസത്തെ പുതിയ ഉയർന്ന നില സ്വന്തമാക്കി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 66 പോയിന്റുകൾ/0.37 ശതമാനം മുകളിലായി 18003 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
40308 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി അവിടെ സപ്പോർട്ട് എടുത്തതിന് പിന്നാലെ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 15 മിനിറ്റിനുള്ളിൽ തന്നെ കഴിഞ്ഞ ദിവസത്തെ ട്രേഡിംഗ് സോണിലേക്ക് എത്തപ്പെട്ട സൂചിക 11 മണിക്ക് ശേഷം ദിവസത്തെ ഉയർന്ന നിലയായ 41623 രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 532 പോയിന്റുകൾ/ 1.30 ശതമാനം മുകളിലായി 41405 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty IT (-3.3%) ഇന്ന് കുത്തനെ താഴേക്ക് വീണു. Nifty Bank (+1.3%), Nifty Metal (+1.5%), Nifty PSU Bank (+1.7%) എന്നീ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിൽ അടച്ചു.
പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
ബാങ്ക് നിഫ്റ്റി ശക്തമായ ബ്രേക്ക് ഔട്ട് നടത്തി. Axis Bank (-0.31%) മാത്രം നഷ്ടത്തിൽ അടച്ചു. IndusInd Bank (+4.4%), SBIN (+2.4%), Kotak Bank (+1.6%), HDFC Bank (+1%) എന്നിവ നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
Infy (-4.5%), TCS (-3.3%), TechM (-2.8%), HCL Tech (-2.4%) എന്നീ ഐടി ഓഹരികൾ എല്ലാം തന്നെ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
100 യുഎവി ഡ്രോണുകൾ വാങ്ങാൻ ഇന്ത്യൻ എയർ ഫോഴ്സ് തീരുമാനിച്ചതിന് പിന്നാലെ Zen Technologies (+2.2%) ഓഹരി നേട്ടത്തിൽ അടച്ചു.
മഹാരാഷ്ട്രയിൽ ഐഫോണുകളും ടിവി ഉപകരണങ്ങളും നിർമ്മിക്കുന്നതിനുള്ള ഒരു ഹബ് നിർമ്മിക്കാനുള്ള പദ്ധതി കമ്പനി ചെയർ പേഴ്സൺ വെളിപ്പെടുത്തിയതിന് പിന്നാലെ Vedanta (+101%) ഓഹരി നേട്ടത്തിൽ അടച്ചു. ഗുജറാത്തിൽ സെമികണ്ടക്ടർ നിർമാണ യുണിറ്റ് തുടങ്ങാനും കമ്പനി പദ്ധതിയിടുന്നു.
Mahindra Logistics (+11%), All Cargo Logistics (+5.5%), Aegis Logistics (+8.7%), Snowman Logistics (+14.2%) എന്നീ ലോജിസ്റ്റിക്ക്സ് കമ്പനികളും ഇന്ന് നേട്ടത്തിൽ അടച്ചു.
സബ്സിഡിയറി കമ്പനിയായ എൻടിപിസി മൈനിംഗ് വഴി വാണിജ്യ കൽക്കരി ഖനനം ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ NTPC (+2.9%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ശക്തമായ വീണ്ടെടുക്കൽ നടത്തി വിപണി.
ഇന്നലെ പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ യുഎസ് വിപണി കുത്തനെ താഴേക്ക് വീണിരുന്നു. ഇക്കാരണത്താൽ നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. എന്നിരുന്നാലും 17800 എന്ന സപ്പോർട്ടിന് അടുത്തായിരുന്നു നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. ഇതിന് പിന്നാലെ ശക്തമായ മുന്നേറ്റമാണ് സൂചികയിൽ കാണപ്പെട്ടത്.
അവസാന നിമിഷം 18100ന് അടുത്തായി നിഫ്റ്റി സമ്മർദ്ദം രേഖപ്പെടുത്തി. ഇവിടെ നിന്നും താഴേക്ക് വീണ സൂചിക 18000ന് താഴേക്ക് പോയി. 18100ന് മുകളിൽ ദിവസത്തിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ സൂചിക ബുള്ളിഷാണെന്ന് പറയാൻ സാധിക്കുകയുള്ളു.
ബാങ്ക് നിഫ്റ്റിയുടെ അത്ര ശക്തമായ നിഫ്റ്റിക്ക് നീക്കം നടത്താൻ സാധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ബാങ്കിംഗ് സൂചിക ദിവസത്തെ ഉയർന്ന നിലയിൽ ശക്തമായ വ്യാപാരം അവസാനിപ്പിച്ചു. എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 400 പോയിന്റുകൾ അകലെ മാത്രമാണ് സൂചിക നില നിൽക്കുന്നത്. നാളത്തെ എക്സ്പെയറി ഏറെ രസകരമായിരിക്കും.
അനേകം ദിവസങ്ങൾക്ക് ശേഷം എച്ച്.ഡി.എഫ്.സി ബാങ്ക് 1515 എന്ന സമ്മർദ്ദ രേഖമറികടന്ന് ശക്തമായ വ്യാപാരം അവസാനിപ്പിച്ചു. 1540ന് മുകളിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചാൽ ബ്രേക്ക് ഔട്ട് സ്ഥിരീകരിക്കാം.
എസ്.ബിഐയുടെ മാർക്കറ്റ് ക്യാപ്പ് 5 ലക്ഷം കോടിക്ക് മുകളിലായി. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐസിഐസിഐ എന്നിവയക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ബാങ്കാണിത്.
നാസ്ടാക് ഇന്നലെ 5 ശതമാനമാണ് താഴേക്ക് വീണത്. ഇതിന് പിന്നാലെ നിഫ്റ്റി ഐടിക്ക് ഇത് ഇന്ന് തിരിച്ചടിയായി. അഞ്ച് ദിവസം തുടർച്ചയായി ലാഭത്തിൽ കാണപ്പെട്ടതിന് പിന്നാലെ ഐടി സൂചിക വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
ഇന്ത്യയുടെ മൊത്തം വില സൂചിക കണക്കുകൾ പുറത്തുവന്നു. 12.41 ശതമാനമായി ഇത് രേഖപ്പെടുത്തി. 13 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. മെയിൽ 15.88 ശതമാനം ആയിരുന്നു റെക്കോർഡ് നില.
ജൂലൈയിലെ യുറോസോൺ വ്യവസായ ഉത്പാദനം പ്രതിവർഷം -2.4 ശതമാനമായി രേഖപ്പെടുത്തി.
ഓഗസ്റ്റിലെ യുകെയിലെ പ്രതിവർഷ സിപിഐ പണപ്പെരുപ്പ കണക്കുകൾ 9.9 ശതമാനമായി രേഖപ്പെടുത്തി. 10 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display