നാല് മാസത്തെ ഉയർന്ന നിലയ്ക്ക് അടുത്തായി നിഫ്റ്റി, വിൽപ്പന സമ്മർദ്ദം ഉടൻ? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് 17310 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു 17220 രേഖപ്പെടുത്തി. യുകെ വിപണി താഴേക്ക് വീഴാത്തത് കൊണ്ട് തന്നെ രണ്ട് മണിക്കൂറോളം സൂചിക ശക്തമായ മുന്നേറ്റം നടത്തി. എന്നിരുന്നാലും കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയായ 17350ന് മുകളിൽ നിൽക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 5 പോയിന്റുകൾ/0.03 ശതമാനം മുകളിലായി 17345 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
37767 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഉച്ചവരെ രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. സൂചിക ദിവസം മുഴുവൻ അപ്പ് ട്രെൻഡിൽ കാണപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 120 പോയിന്റുകൾ/ 0.32 ശതമാനം മുകളിലായി 38024 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty PSU Bank (+2.6%), Nifty Realty (-1.6%) എന്നിവ നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
അടുത്തിടെ ഉണ്ടായ താഴ്ന്ന നിലയിൽ നിന്നും IndusInd Bank (+2.6%) ഓഹരി 40 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്.
ഒന്നാം പാദഫലങ്ങൾക്ക് പിന്നാലെ ലാഭമെടുപ്പിന് വിധേയമായ UPL (-3.6%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിന് പിന്നാലെ Asian Paints (+2.1%) , Nerolac Paints(+17.7%), Berger Paints (+3.7%), Indigo Paints (+10%), Shalimar Paints (+5%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.
എക്‌സ്‌ചേഞ്ചുകളിൽ വൈദ്യുതി വിൽക്കാൻ ഉയർന്ന വേരിയബിൾ ചെലവുകളുള്ള പവർ കമ്പനികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ, ഉയർന്ന വിലയുടെ പരിധി എടുത്തുകളയാൻ ഊർജ മന്ത്രാലയം നിർദ്ദേശിച്ചു. ഇതിന് പിന്നാലെ NTPC (+1.9%), Power Grid (+1.6%), JSW Energy (+6.2%), Adani Power (+2%), Tata Power (+1%) എന്നിവ നേട്ടത്തിൽ അടച്ചു.
Bank Of Baroda (+4.6%), Canara Bank (+3.6%), IOB (+3.1%), SBIN (+1.5%) എന്നീ പിഎസ്.യു ബാങ്ക് ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.
ജൂലൈയിൽ വിൽപ്പന ഇടിഞ്ഞതിന് പിന്നാലെ Hero MotoCorp (-2.4%) ഓഹരി നഷ്ടത്തിൽ അടച്ചു.
52 ആഴ്ചയിലെ ഉയർന്നനിലയിൽ എത്തിയതിന് പിന്നാലെ Ashok Leyland (-3.6%) ഓഹരി നഷ്ടത്തിൽ അടച്ചു.
ഒന്നാം പാദത്തിൽ വിൽപ്പന ഇടിഞ്ഞതിന് പിന്നാലെ Escorts (-5.2%) ഓഹരി നഷ്ടത്തിൽ അടച്ചു.
ഒന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായം 168 ശതമാനം ഉയർന്ന് 46 കോടി രൂപയായതിന് പിന്നാലെ Godrej Properties (-3.1%) ഓഹരി നേട്ടത്തിൽ അടച്ചു.
SBI Life (-2.1%), HDFC Life (-1.3%), ICICI Prudential (-3.2%) എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു. പ്രാദേശികവും അന്തർദേശീയവുമായ സാമ്പത്തിക മേഖലയിലെ കൂടുതൽ കമ്പനികളെ ഈ മേഖലയിലേക്ക് കടക്കാൻ IRDAI ആരംഭിച്ചു.
ഐഡിഎഫ്‌സി എഎംസിയുടെ വിഭജനത്തിന് സിസിഐ അംഗീകാരം നൽകിയതിന് പിന്നാലെ IDFC (+4.3%) ഓഹരി നേട്ടത്തിൽ അടച്ചു. IDFC First Bank (+3.4%) ഓഹരിയും നേട്ടത്തിൽ അടച്ചു.
ഒന്നാം പാദത്തിൽ അറ്റാദായം 22 ശതമാനം ഇടിഞ്ഞ് 561.5 കോടി രൂപയായതിന് പിന്നാലെ Bank of India (+2.5%) ഓഹരി നേട്ടത്തിൽ അടച്ചു.
കമ്പനി പുതിയ മാനേജ്മെന്റ് സ്ട്രക്ചർ രൂപീകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ Zomato (+20% -UC) ഓഹരി നേട്ടത്തിൽ അടച്ചു.
ടയർ ഓഹരികൾക്ക് ഇന്ന് മികച്ച ദിവസമായിരുന്നു. JK Tyre (+8.8%), Apollo Tyre (+2.2%), CEAT (+5.6%), MRF (+1.4%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
മുമ്പത്തെ ദിവസത്തെ അപേക്ഷിച്ച് നിഫ്റ്റി, ബാങ്ക് നിഫ്റ്റി സൂചികകൾ ഇന്ന് ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. ലാഭമെടുപ്പ് സ്ഥിരമായി കാണപ്പെട്ടു. നിഫ്റ്റി ഒരിക്കൽ കൂടി 17,350ന് മുകളിൽ നിൽക്കാനായി കഷ്ടപ്പെട്ടു.
ബാങ്ക് നിഫ്റ്റി 38000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. ഏപ്രിൽ 13 മുതൽ താഴേക്ക് വീഴാൻ ആരംഭിച്ച സൂചിക 65 ദിവസം താഴേക്ക് വീണതിന് പിന്നാലെ അടുത്ത 46 ദിവസങ്ങൾ കൊണ്ട് മുകളിലേക്ക് തിരികെ കയറി.
HDFC Bank (-1.1%), ICICI Bank (-0.69%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ചു. ബാങ്ക് നിഫ്റ്റി ഹെവിവെയിറ്റ് ഓഹരികൾ ആയത് കൊണ്ട് തന്നെ ഇവയിലേക്ക് ശ്രദ്ധിക്കുക.ബാങ്ക് നിഫ്റ്റി 38000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 17400ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.
എഫ്.ഐഐ ഇപ്പോഴും ബൈയിംഗ് നടത്തുകയാണ്. ഇത് കൊണ്ട് തന്നെ പലരും വിപണിയിലേക്ക് പണം നിക്ഷേപിക്കുന്നതായി കാണാം.
പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിൽ അടച്ചു. യുകെ വിപണിയും ദുർബലമായാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണി ഇന്ന് എങ്ങനെ വ്യാപാരം അവസാനിപ്പിക്കുമെന്ന് ശ്രദ്ധിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display