സുപ്രധാന നിലയിൽ നിഫ്റ്റി, റിലയൻസ് ഫലം നാളെ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് ഗ്യാപ്പ് ഡൌണിൽ 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17420ൽ സപ്പോർട്ട് എടുത്ത് മുകളിലേക്ക് നീങ്ങി. ചാഞ്ചാട്ടിത്തിനൊപ്പമാണ് സൂചിക മുകളിലേക്ക് കയറിയത്. 17530ൽ സൂചിക സമ്മർദ്ധം രേഖപ്പെടുത്തിയെങ്കിലും ശക്തമായി ഇത് മറികടന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 51 പോയിന്റുകൾ/0.30 ശതമാനം മുകളിലായി 17563 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
40149 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രാവിലെ തന്നെ താഴേക്ക് വീണു. 40000 എന്ന സപ്പോർട്ട് തകർത്ത സൂചിക 39000-40000 എന്ന റേഞ്ചിനുള്ളിൽ തന്നെ അസ്ഥിരമായി നിന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 273 പോയിന്റുകൾ/ 0.68 ശതമാനം താഴെയായി 40099 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഏറെയും മേഖലാ സൂചികകൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty IT (+1.3%), Nifty Metal (+1.1%), Nifty PSU Bank (+1.8%) എന്നിവ ശക്തമായ നീക്കം കാഴ്ചവെച്ചു.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് ദുർബലമായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
രണ്ട് അനുബന്ധ സ്ഥാപനങ്ങൾക്ക് 4,000-4,500 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്ന പ്രതീക്ഷയിൽ UPL (+5.4%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
Coforge (+1.2%), HCL Tech (+2.1%), Infy (+1%), TCS (+1.1%), TechM (+2.2%) എന്നീ ഐടി ഓഹരികൾ നേട്ടത്തിൽ അടച്ചു. നിഫ്റ്റി ഐടി നിഫ്റ്റിക്ക് ശക്തമായ പിന്തുണ നൽകിയതായി കാണാം.
രണ്ടാം പാദഫലങ്ങൾ വന്നതിന് പിന്നാലെ Canara Bank (+3.9%), Union Bank (+2.2%), Colpal (+1.7%), Granules (-2.2%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.
HDFCAMC (+3.8%), AU Bank (-5.3%), IndusInd Bank (-4.8%) എന്നിവ നഷ്ടത്തിൽ അടച്ചു.
Shree Cements (+2.8%), India Cements (+2.7%), Ambuja Cements (+1.3%), Ramco Cements (+1.5%), JK Cements (+4.5%), ACC (+1.8%) എന്നീ സിമന്റ് ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.
ഓയിൽ, ഗ്യാസ് അനുബന്ധ കമ്പനികളായ GAIL (+3.1%), ONGC (+1.4%), IOC (+1.2%), OIL (+3.2%), BPCL 9+1.6%), Hind Petro (+1.5%) എന്നിവയും നേട്ടത്തിൽ അടച്ചു.
രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Delhivery (-15.7%) ഓഹരി നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ഓക്ടോബർ, ജനുവരി, ഏപ്രിൽ കാലയളവിലെ ഉയർന്ന നിലയിൽ കണക്റ്റ് ചെയ്തുള്ള നിഫ്റ്റിയുടെ ട്രെൻഡ് ലൈൻ നിങ്ങൾക്ക് ഓർമയുണ്ടോ? ആഗസ്റ്റ്, സെപ്റ്റംബറിലെ ഇവ ഫാൾസ് ബ്രേക്ക് ഔട്ട് ആയിട്ട് പരിഗണിക്കാവുന്നതാണ്. 17600ൽ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.
17,600-800 എന്ന നിലയിൽ നിഫ്റ്റിയിൽ ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടേക്കും. 7,420, 17,480, 17,530 എന്ന നിലകളുടെ പ്രധാന്യം സൂചിക ഇന്ന് കാട്ടിതന്നു.ബാങ്ക് നിഫ്റ്റി ഇന്ന് അനേകം 40000ന് താഴേക്ക് വീണിട്ടും 40000-39000 എന്നത് ശക്തമായ സപ്പോർട്ട് ആയി നിലകൊണ്ടു. 40,140-40,200 എന്നിവ പെട്ടെന്നുള്ള പ്രതിബന്ധമായി പരിഗണിക്കാം. ബാങ്ക് നിഫ്റ്റി നിഫറ്റിയെ അപേക്ഷിച്ച് പൊതുവെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.
എച്ച്.ഡി.എഫ്.സി ബാങ്ക് ഇന്ന് 8 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു.
നാളെ രണ്ടാം പാദഫലങ്ങൾ പുറത്തുവരാനിരിക്കെ 2500ൽ റിലയൻസ് അനേകം തവണ സപ്പോർട്ട് രേഖപ്പെടുത്തി. ലോങ് ടേം പ്രതിബന്ധമായ 2550ലേക്ക് കൂടി ശ്രദ്ധിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display