7.2% ശതമാനം നേട്ടത്തിൽ അടച്ച് പി.എസ്.യു ബാങ്ക്, നാളെ നടക്കുക ഗ്യാപ്പ് അപ്പ് ഓപ്പണിംഗ്? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ 17830 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും ശക്തമായ വീണ്ടെടുക്കൽ നടത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 207 പോയിന്റുകൾ/1.17 ശതമാനം മുകളിലായി 18014 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41630 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 42000 എന്ന പ്രതിബന്ധം തകർത്ത് കൊണ്ട് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. മുകളിലേക്ക് കുതിച്ചു പാഞ്ഞ സൂചികയ്ക്ക് 42800-900 എന്ന പ്രതിബന്ധം മറികടക്കാൻ സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 962 പോയിന്റുകൾ/ 2.3 ശതമാനം മുകളിലായി 42630 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
18610 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 2.5 ശതമാനത്തിന്റെ മുന്നേറ്റം കാഴ്ചവെച്ചു. എന്നിരുന്നാലും 19000 മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 333 പോയിന്റുകൾ/ 1.79 ശതമാനം മുകളിലായി 18928 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഫാർമ(-0.84%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ലാഭത്തിൽ അടച്ചു. Nifty Bank (+2.3%), Nifty Media (+2.8%), Nifty Metal (+2.1%), Nifty Realty (+2.4%) എന്നിവ 2 ശതമാനത്തിൽ ഏറെ നേട്ടത്തിൽ അടച്ചു. Nifty PSU Bank (+7.2%) ശക്തമായ നീക്കം നടത്തി.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി അടച്ചു.
നിർണായക നീക്കങ്ങൾ
IndusInd Bank (+4.1%), SBI (+4%) എന്നിവ ഇന്ന് ശക്തമായ നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
അതേസമയം Cipla (-2%), Divis Lab -2%), Dr Reddy (-1.4%) എന്നീ ഫാർമ ഓഹരികൾ കുത്തനെ താഴേക്ക് വീണ് നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
Axis Bank (+2.4%), HDFC Bank (+2%), ICICI Bank (+1.6%), PNB (+7.6%), Federal Bank (+6.7%), IDFC First Bank (5%), Bank of Baroda (+4.7%) എന്നീ ബാങ്കിംഗ് ഓഹരികൾ ശക്തമായ നീക്കം നടത്തി.
Bank of India (+13%), Maharashtra Bank (+12.6%), IOB (+19%), Union Bank (+18.8%) എന്നീ ഓഹരികൾ എല്ലാം തന്നെ മിന്നുംപ്രകടനമാണ് കാഴ്ചവെച്ചത്.
O&M കമ്പനിയുടെ ഓഹരികൾ ഏറ്റെടുക്കാൻ പദ്ധതിയിട്ടതിന് പിന്നാലെ Inox Green Energy (+9.9%) ഓഹരി നേട്ടത്തിൽ അടച്ചു.
123 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കിയതിന് പിന്നാലെ GPT Infra (+20%) ഓഹരി നേട്ടത്തിൽ അടച്ചു.
ഓഹരി ഒന്നിന് 15 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചതിന് പിന്നാലെ Shriram Finance (+3.8%) ഓഹരി നേട്ടത്തിൽ അടച്ചു.
100 മെഗാവാട്ടിന്റെ വിഡ് പവർ പദ്ധതി സ്വന്തമാക്കിയതിന് പിന്നാലെ
SJVN (+5%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
വിപണിയിൽ എന്താണ് സംഭവിക്കുന്നത്? കുറഞ്ഞ വിലയിൽ ഓഹരികൾ വാങ്ങുന്നതോ? ഷോർട്ട് കവറിംങ്ങോ? അതോ കാളകൾക്കുള്ള കെണിയോ? കഴിഞ്ഞ ആഴ്ച നടന്ന മുന്നേറ്റത്തിലേക്ക് നോക്കിയാൽ വളരെ പെട്ടെന്നുള്ള റിക്കവറിയാണ് വിപണിയിൽ നടന്നതെന്ന് കാണാം. എന്നാൽ ബാങ്ക് നിഫ്റ്റി, പി.എസ്.യു ബാങ്ക് എന്നിവ പോസിറ്റീവ് ആയി കാണപ്പെടുന്നു.
ഓരോ തവണ വിപണി വീഴുമ്പോഴും ബൈയിംഗ് നടക്കുന്നത് കാണാം. എന്നിരുന്നാലും ഇപ്പോഴത്തെ വീണ്ടെടുക്കൽ നിലനിൽക്കാൻ ആഗോള വിപണികൾ ശക്തമായി നിലനിൽക്കേണ്ടത് ആവശ്യമാണ്.
ബാങ്ക് നിഫ്റ്റിയുടെ 41500 ഈ വരുന്ന എക്സ്പെയറി വരെ ശക്തമായി നിലനിൽക്കുമെന്ന് പ്രതീക്ഷിക്കാം. നിഫ്റ്റി 18200ന് മുകളിൽ ഒരു ക്ലോസിംഗ് നേടിയാൽ മാത്രമെ കാര്യങ്ങൾ സേഫ് ആണെന്ന് പറയാൻ സാധിക്കുകയുള്ളു.
ബാങ്ക് നിഫ്റ്റിയിൽ നാളെ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
യുഎസ്.യുകെ, ജർമനി എന്നീ വിപണികൾ ക്രിസ്മസ് ആയതിനാൽ തന്നെ അവധിയാണ്. അതിനാൽ നാളത്തെ രാവിലെത്തെ നീക്കത്തിന് വ്യക്തമായ സൂചന ലഭിക്കില്ല,
യുകെ, ഹോങ്കോഗ് എന്നിവയും നാളെ അവധി ആയിരിക്കും.
നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടായിരുന്നു?
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display