വീണ്ടും ഗ്യാപ്പ് അപ്പിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി, 17500 മറികടക്കുമോ?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
nifty-ready-for-another-gap-up-17500-share-market-today
undefined

പ്രധാനതലക്കെട്ടുകൾ

HDFC Bank: ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ബാങ്കിന്റെ വായ്പ നിരക്ക് 23.5 ശതമാനം വർദ്ധിച്ച് 14.80 ലക്ഷം കോടി രൂപയായി.

Tata Steel: ഒമാനിലെ അൽ റിമാൽ മൈനിംഗ് എൽഎൽസിയിലെ (അൽ റിമാൽ) 19 ശതമാനം ഓഹരികൾ വിറ്റഴിച്ചതായി കമ്പനി പറഞ്ഞു.

HCL Technologies: :അടുത്ത രണ്ട് വർഷത്തിനുള്ളിൽ ബ്രസീലിൽ 1,000 പേരെ പുതുതായി നിയമിക്കാൻ കമ്പനി പദ്ധതിയിടുന്നു. കൂടാതെ കാമ്പിനാസിൽ ഒരു പുതിയ സാങ്കേതിക കേന്ദ്രവും കമ്പനി തുറക്കും.

Apollo Hospitals Enterprise: പ്രമുഖ ക്ലാസിക്കൽ ആയുർവേദ ആശുപത്രിയായ ആയുർവൈഡിന്റെ 60 ശതമാനം ഓഹരികൾ 26.4 കോടി രൂപയ്ക്ക് കമ്പനി ഏറ്റെടുത്തു.

ഇന്നത്തെ വിപണി സാധ്യത

ചൊവ്വാഴ്ച ഗ്യാപ്പ് അപ്പിൽ 17130 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. സൂചിക 17250ന് മുകളിലേക്ക് വ്യാപാരം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 387 പോയിന്റുകൾക്ക് മുകളിലായി 17274 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

38704 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യ പകുതിയിൽ സമ്മർദ്ദം രേഖപ്പെടുത്തിയെങ്കിലും പിന്നീട് ശക്തമായ മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1080 പോയിന്റുകൾക്ക് മുകളിലായി 39110 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 2.9 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് മാർക്കറ്റ് ഇന്നലെ നഷ്ടത്തിൽ അടച്ചു. എന്നാൽ ചൊവ്വാഴ്ച ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. യൂറോപ്യൻ വിപണികളും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ
ഉഴർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ചൈനീസ് വിപണി അവധിയാണ്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഉയർന്ന നിലയിൽ കാണപ്പെടുന്നു.

SGX NIFTY 17425-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,230, 17,180, 17,130, 17,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,400, 17,500, 17,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 39,000, 38,900, 38,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,500, 39,800, 40,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17500ലാണ് ഏറ്റവും ഉയർന്ന കോൾ  ഒഐയുള്ളത്. 17200, 17000 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 40000ലാണ്  ഏറ്റവും ഉയർന്ന കോൾ  ഒഐയുള്ളത്. 39000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 8 ശതമാനമായി ഇടിഞ്ഞ് 19.6 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ആഗോള വിപണികളിലേക്ക് നോക്കിയാൽ കാര്യങ്ങൾ എല്ലാം തന്നെ പോസിറ്റീവ് ആണെന്ന് കാണാം. തിങ്കൾ ചൊവ്വാ ദിവസങ്ങളിൽ യുഎസ് വിപണി ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ യൂറോപ്യൻ വിപണി ഇന്നലെ താഴേക്ക് വീണു. എന്നാൽ ആദ്യത്തെ രണ്ട് ദിവസത്തെ മുന്നേറ്റം ശക്തമായതിനാൽ ഇത് പ്രശ്നമായേക്കില്ല.

വിപണി ബുള്ളിഷാണെങ്കിലും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉക്രൈനിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. ഉത്തര കൊറിയ ജപ്പാന് മുകളിലൂടെ മിസൈൽ ആക്രമണം നടത്തിയിരുന്നു. സാമ്പത്തികമാന്ദ്യം സംഭവിക്കുമെന്ന ഭയം. പലിശ നിരക്ക് ഉയർത്തരുതെന്ന് യുഎൻ ഏജൻസി ഫെഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് നിരക്ക് വർദ്ധന ഉണ്ടാകുമെന്ന് സാൻ ഫ്രാൻസിക്കോ ഫെഡറേഷൻ പ്രസിഡന്റ് പറഞ്ഞു. നവംബർ 2 ഓടെ 75 ബേസിസ് പോയിന്റ് വർദ്ധനവ് കൂടി പ്രതീക്ഷിക്കാം.

വിജയദശമിയെ തുടർന്ന് ഇന്ത്യൻ മാർക്കറ്റ് കഴിഞ്ഞ ദിവസം അവധി ആയിരുന്നു. 17500ന് അടുത്ത് ഗ്യാപ്പ് അപ്പിലാകും സൂചിക വ്യാപാരം ആരംഭിക്കുക. മുകളിലേക്ക് ശക്തമായ നീക്കങ്ങൾ ഉണ്ടായാലും
ഡൌ ജോൺസ് 31000 മറികടക്കുന്നത് വരെ ഒരു റിവേഴ്സൽ ഉറപ്പിക്കാൻ സാധിക്കില്ല. ഇത് ഒരു പ്രധാന സ്വിംഗ് ലെവലാണ്. ഇത് മറികടന്നാൽ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവെച്ചേക്കും. ഇത്തരത്തിൽ പാശ്ചാത്യ വിപണിയുടെ പിന്തുണ ലഭിച്ചാൽ നിഫ്റ്റി ബുൾ റൺ നടത്തിയേക്കും.

ഈ കാര്യങ്ങൾ ഇന്ന് ശ്രദ്ധിക്കുക:

  • ദിവസത്തെ ചാർട്ട് ബുള്ളിഷ് റിവേഴ്സൽ ആയി കാണപ്പെടുന്നു.
  • ഓയിൽ ഉത്പാദനം നിർത്താൻ ഒപെക്ക് തീരുമാനിച്ചു. ഇത് എണ്ണയുടെ വില ഇടിയുന്നത് തടഞ്ഞേക്കും.
  • ചൈന ലോക്ക് ഡൌൺ പിൻവലിച്ചാൽ ആവശ്യകത വർദ്ധിക്കാൻ സാധ്യതയുണ്ട്.
  • എമർജിംഗ് മാർക്കറ്റുകൾ ബോട്ടം ആയതായി മോർഗൻ സ്റ്റാൻലി പറഞ്ഞു.

നിഫ്റ്റിയിൽ മുകളിലേക്ക് 17500 ശ്രദ്ധിക്കുക. താഴേക്ക് 17,300 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023