ഗ്യാപ്പ് ഡൗണിൽ തുറന്നതിന് പിന്നാലെ നേട്ടത്തിൽ അടച്ച് നിഫ്റ്റി, 200 ഇഎംഎ മറികടന്ന് ബാങ്ക് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
യുഎസ് വിപണി ദുർബലമായി കാണപ്പെട്ടതിനെ തുടർന്ന് 16151 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിലാണ് നിഫ്റ്റി ഇന്ന് വ്യാപാരം ആരംഭിച്ചത്.
16320 സൂചികയ്ക്ക് ശക്തമായ പ്രതിബന്ധമായി കാണപ്പെട്ടു. അവസാന നിമിഷം ഇത് തകർത്ത സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 62 പോയിന്റുകൾ/0.38 ശതമാനം മുകളിലായി 16340 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
35113 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറി. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സൂചിക 2 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 361 പോയിന്റുകൾ/ 1.02 ശതമാനം മുകളിലായി 35720 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി റിയൽറ്റി (+2.5%),നിഫ്റ്റി പി.എസ്.യു ബാങ്ക് (+2.2%), നിഫ്റ്റി ബാങ്ക്(+1%), നിഫ്റ്റി ഓട്ടോ(+1%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു.
പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
വിപണി ഗ്യാപ്പ് അപ്പിൽ തുറന്നിട്ടും ബാങ്ക് നിഫ്റ്റി 35000 നിലനിർത്തി. Axis Bank (+2.3%), IndusInd Bank (+2%), SBIN (+1.5%) എന്നീ ബാങ്കിംഗ് ഓഹരികൾ നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ടെലികോം ഉപഭോക്ത ഡാറ്റ ഇന്ന് പുറത്തുവന്നു. Reliance(+0.61%) ജിയോക്ക് 31 ലക്ഷം വരിക്കാരെ പുതുതായി ലഭിച്ചപ്പോൾ Bharti Airtel (+1.4%) മെയിൽ 10.3 ലക്ഷം വരിക്കാരെ പുതുതായി ഉൾപ്പെടുത്തി.
GAIL (-2.6%), MGL (-1.8%), IGL (-.0.83%), ONGC (-1.5%) എന്നീ ഓഹരികൾ കുത്തനെ താഴേക്ക് വീണു.
50,000 ഇലക്ട്രിക് ത്രീ-വീലർ വിൽപ്പന പൂർത്തിയാക്കിയതിന് പിന്നാലെ M&M (+1.9%) ഓഹരി നേട്ടത്തിൽ അടച്ചു.
Eicher Motors (+1.3%) ഓഹരി ശക്തമായ മുന്നേറ്റം കാഴ്ചവച്ച് കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
246 കോടി രൂപയുടെ ഇടപാടിൽ ഐപിഎൽ ടെക് എന്ന ഇവി സ്റ്റാർട്ടപ്പിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയതിന് പിന്നാലെ Tube Investment (+12.3%) ഓഹരി നേട്ടത്തിൽ അടച്ചു.
ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 60 കോടി രൂപയായതിന് പിന്നാലെ TV18 Broadcast (-2.2%) ഓഹരി നഷ്ടത്തിൽ അടച്ചു.
ഒന്നാം പാദത്തിൽ അറ്റാദായം 21 ശതമാനം ഉയർന്ന് 365 കോടി രൂപയായതിന് പിന്നാലെ HDFC Life (-1.2%) നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
യുഎസ് വിപണി ഇന്നലെ നഷ്ടത്തിൽ അടച്ചത് കൊണ്ട് നിഫ്റ്റി ഇന്ന് ഗ്യാപ്പ് ഡൌണിലാണ് വ്യാപാരം ആരംഭിച്ചത്. എന്നിരുന്നാലും ഇന്ത്യൻ വിപണി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
നിഫ്റ്റിയിൽ 16500ന് അടുത്തായി 200 ഇഎംഎ ഉള്ളതായി കാണാം. അതേസമയം തന്നെ ബാങ്ക് നിഫ്റ്റി 200 ഇഎംഎ എന്ന പ്രതിബന്ധം മറികടന്ന് മുന്നേറി. നിഫ്റ്റി 15900ന് മുകളിലായി വ്യാപാരം അവസാനിപ്പിക്കുന്നത് വരെ വിപണി പോസിറ്റീവ് ആണെന്ന് കരുതാം.
നിഫ്റ്റി മെറ്റൽ തുടങ്ങിയ മറ്റു സൂചികകളിലെ മുന്നേറ്റം വിപണിയിലെ നെഗറ്റിവിറ്റി മാറ്റിയതായി കാണാം. നിഫ്റ്റി ഓട്ടോ 52 ആഴ്ചയിലെ ഉയർന്ന നിലകൈവരിച്ചു. യൂറോപ്യൻ കേന്ദ്ര ബാങ്ക് 50 ബെസിസ് പോയിന്റ് പലിശ ഉയർത്തുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. കൂടാതെ, ശൈത്യകാലത്തെ നേരിടാൻ ഗ്യാസ് ഉപയോഗം കുറയ്ക്കാൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിഫ്റ്റി പി.എസ്.യു ബാങ്കിന്റെ മുന്നേറ്റം നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വസം നൽകുന്നു.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display