വശങ്ങളിലേക്ക് നീങ്ങി വിപണി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ 18115 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും ശക്തമായ സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 80 പോയിന്റുകൾ/0.44 ശതമാനം താഴെയായി 18027 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
42516 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രാവിലെ ബുള്ളിഷായി കാണപ്പെട്ടു. എന്നിരുന്നാലും സൂചിക പിന്നീട് താഴേക്ക് വന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 177 പോയിന്റുകൾ/ 0.44 ശതമാനം മുകളിലായി 42506 നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
18799 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി തുടക്കത്തിൽ ബുള്ളിഷായി കാണപ്പെട്ടു. എന്നിരുന്നാലും നേട്ടം നിലനിർത്താൻ സൂചികയ്ക്ക് സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 32 പോയിന്റുകൾ/ 0.17 ശതമാനം മുകളിലായി 18772 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഏറെയും മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. Nifty FMCG (-0.96%), Nifty Media (-1.3%), Nifty Metal (-0.90%), Nifty Pharma (-0.73%), Nifty Realty (-0.72%) എന്നിവ കുത്തനെ താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
Coal India (+1.3%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ഊർജ്ജ അനുബന്ധ കമ്പനികളായ Power Grid (+1.1%), Adani Green (+1%), Kalpat Power (+3.4%), Tata Power (+0.90%) എന്നിവ നേട്ടത്തിൽ അടച്ചു.
HUL (-3.8%), Asian Paints (-2.7%) എന്നീ ഓഹരികളും നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
ഫലങ്ങൾ വരാനിരിക്കെ Reliance (-1.1%) ഓഹരി നേട്ടത്തിൽ അടച്ചു. HDFC Bank (+1%), HDFC (+0.90%) എന്നിവയും നേട്ടത്തിൽ അടച്ചു.
Havells (-4.3%), LTTS (-4.9%), AU Bank (-0.79%) CanFin Homes(-1.7%), PVR (-4%), Hind Zinc (-6.5%) എന്നിവ നഷ്ടത്തിൽ അടച്ചു.
300 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ BHEL (+1%) ഓഹരി നേട്ടത്തിൽ അടച്ചു.
Coforge (+3.4%), ATUL (-4.1%) എന്നിവയുടെ ഫലങ്ങൾ ഇന്ന് പുറത്തുവരും.
മൂന്നാം പാദത്തിൽ അറ്റാദായം 315 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ HDFC Life (-2.4%) നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
നിഫ്റ്റി ഇപ്പോൾ ഒരു ടൈറ്റ് റേഞ്ചിലാണ് അസ്ഥിരമായി നിൽക്കുന്നത്. 17750-18250 എന്നിവ ശ്രദ്ധിക്കുക.
HDFC ഓഹരി ശക്തമായി നിൽക്കുന്നതായി കാണാം. ഇത് വിപണിക്ക് ശക്തി നൽകിയേക്കും.
ആഗോള വിപണികൾ വ്യക്തമായ സൂചനകൾ നൽകുന്നില്ല. ആഗോള കമ്പനികൾ ഏറെയും ജീവനക്കാരെ പുറത്താകുന്നതായി കാണാം. ഇത് ഐടി മേഖലയെ ബാധിക്കാനുള്ള സാധ്യതയുണ്ട്.
റിലയൻസ് ഇന്ന് തങ്ങളുടെ ഫലങ്ങൾ പുറത്തുവിടും.ICICI Bank, Kotak Bank എന്നിവയുടെ ഫലങ്ങൾ നാളെ പുറത്തുവരും. Axis Bank തിങ്കളാഴ്ച തങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിക്കും.
യുഎസ് ജിഡിപി കണക്കുകൾ അടുത്ത വ്യാഴാഴ്ച പുറത്തുവരും. അന്ന് റിപബ്ളിക് ദിനം ആയതിനാൽ തന്നെ നമുക്ക് അവധി ആയിരിക്കും.
അടുത്ത് സംഭവിക്കാൻ ഇരിക്കുന്ന ഒരു ഇവെന്റ് വിപണിയെ വലിയ രീതിയിൽ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. ഏതാണ് ആ ഇവെന്റ് എന്ന് പറയാമോ?
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display