18000 മറികടക്കാൻ ഒരുങ്ങി നിഫ്റ്റി? ബുള്ളിഷ് സൂചന നൽകി ഐടി, ബാങ്കിംഗ് ഓഹരികൾ - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Reliance Industries: 1,592 കോടി രൂപയ്ക്ക് പോളിസ്റ്റർ ചിപ്‌സ്, നൂൽ നിർമ്മാതാക്കളായ ശുഭലക്ഷ്മി പോളിസ്റ്റേഴ്‌സ് ലിമിറ്റഡും ഏറ്റെടുത്ത് കമ്പനി.
Tata Steel: സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ സുരക്ഷിതമല്ലാത്ത നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യു ചെയ്യുന്നത് പരിഗണിക്കാൻ ഡയറക്ടർ ബോർഡ് യോഗം സെപ്തംബർ 14-ന് ചേരുമെന്ന് കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.
Ashok Leyland: വാണിജ്യ വാഹന പവർട്രെയിനുകൾക്കായി യുകെ ആസ്ഥാനമായുള്ള ലിബർടൈൻ ഹോൾഡിംഗ്സുമായി കൈകോർത്തതായി കമ്പനി അറിയിച്ചു.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 17902 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. 17900 നിലനിർത്താൻ സാധിക്കാതെ ഇരുന്ന സൂചിക തുടർന്ന് 35 പോയിന്റുകൾക്ക് മുകളിലായി 17833 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
40543 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണ് 40500 രേഖപ്പെടുത്തി. ശേഷം 207 പോയിന്റുകൾക്ക് താഴെയായി 40416 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നഷ്ടത്തിൽ അടച്ചു.
നിഫ്റ്റി ഐടി 2.2 ശതമാനത്തിന്റെ ശക്തമായ മുന്നേറ്റം നടത്തി.
യുഎസ്, യൂറോപ്യൻ വിപണികൾ ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,840-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,800, 17,750, 17,700, 17,630 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,860, 17,920, 18,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 40,300, 40,200, 40,000, 39,880 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,500, 40,670, 40,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18,000, 17900 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17000, 17500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണാം.
ബാങ്ക് നിഫ്റ്റിയിൽ 40500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 39500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 17.7 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
ഈ ആഴ്ച വളരെ നിർണായകമാണ്. ആഗോള വിപണികളുടെ നീക്കം പോലും ഈ ആഴ്ച നടക്കാനിരിക്കുന്ന ഇവന്റുകൾ തീരുമാനിക്കും.
പുറത്തുവരാനിരിക്കുന്ന കണക്കുകൾ ഫെഡിന്റെ പലിശ നിരക്ക് സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ പ്രതിഫലിക്കും.
ചൈനീസ് വിപണി ഇന്ന് അവധിയാണ്. യുകെ തങ്ങളുടെ വ്യവസായിക കണക്കുകൾ ഇന്ന് പുറത്തുവിടും. എന്നാൽ അതിനേക്കാൾ പ്രധാനമായി ഇന്ത്യയുടെ സിപിഐ കണക്കുകൾ ഇന്ന് വൈകിട്ട് പുറത്തുവരും ഇത് വളരെ ശ്രദ്ധേയമാണ്.
പണപ്പെരുപ്പം സംബന്ധിച്ച ഫെഡിന്റെ കണക്കുക്കൾ ഇന്ന് രാത്രിയോടെ പുറത്തുവരും. എലിസബത്ത് രാജ്ഞി മരണപ്പെട്ടതിനെ തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെള്ളിയാഴ്ച നടത്താനിരുന്ന പലിശ നിരക്ക് സംബന്ധിച്ച യോഗം മാറ്റിവെച്ചു.
നിഫ്റ്റി ചാർട്ടിലേക്ക് നോക്കിയാൽ സൂചിക ശക്തമാണെന്ന് കാണാം. ഇത് വിപണിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന സൂചന നൽകുന്നു. ഇതിന് ഐടി സൂചികയുടെ സാഹായം കൂടി ആവശ്യമാകും.
ഐടി സൂചിക 28500 എന്ന നില മറികടന്ന് മുന്നേറിയത് പ്രതീക്ഷ നൽകുന്നു. ആഴ്ചയിൽ ഐടി സൂചിക ശക്തമായി പോസിറ്റീവ് ആയി കാണപ്പെടുന്നു. ഐടി, ബാങ്കിംഗ് സൂചികകൾ ഒരുമിച്ചാൽ നിഫ്റ്റി 18600 വരെ പോയേക്കാം.
നിഫ്റ്റിയിൽ മുകളിലേക്ക് 17860 ശ്രദ്ധിക്കുക. താഴേക്ക് 17750 ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display