ഗ്യാപ്പ് അപ്പിൽ 18000 ചാടികടക്കാൻ ഒരുങ്ങി നിഫ്റ്റി? - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
nifty to cross 18000 with gap up share market today
undefined

പ്രധാനതലക്കെട്ടുകൾ

Tata Consultancy Services: ഗൂഗിൾ ക്ലൗഡിൽ തങ്ങളുടെ പുതിയ പ്രവർത്തന പ്ലാറ്റ്‌ഫോം നിർമ്മിക്കുന്നതിനായി C&S ഹോൾസെയിൽ ഗ്രോസേഴ്‌സുമായി കൈകോർത്ത് കമ്പനി.

Axis Bank: ഒരു കോ-ബ്രാൻഡഡ് ഹോം ബയർ ഇക്കോസിസ്റ്റം സമാരംഭിക്കുന്നതിന് റിയൽ എസ്റ്റേറ്റ് പ്ലാറ്റ്ഫോമായ സ്ക്വയർ യാർഡുമായി ബന്ധം പ്രഖ്യാപിച്ച് കമ്പനി.

JSW Steel: ഈ വർഷം ഓഗസ്റ്റിൽ കമ്പനിയുടെ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം 22 ശതമാനം വർധിച്ച് 16.76 ലക്ഷം ടണ്ണായി.

Ujjivan Small Finance Bank: മാതൃ കമ്പനിയുമായുള്ള ലയനത്തിന് മുന്നോടിയായി റെഗുലേറ്ററി ആവശ്യകതകൾ നിറവേറ്റുന്നതിനായി ഓഹരി ഒന്നിന് 21.93 രൂപ എന്ന നിലയിലാണ് ക്യുഐപി ആരംഭിച്ച് ബാങ്ക്.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 17898 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. എസ്.ജി.എക്സ് സൂചിക ഫ്ലാറ്റായി കാണപ്പെടുന്നു. സൂചികയിൽ 18000ന് അടുത്തായി ശക്തമായ സമ്മർദ്ദം ഉള്ളതായി കാണാം. തുടർന്ന് 103 പോയിന്റുകൾക്ക് മുകളിലായി 17936 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40547 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഫില്ലിംഗിന് വിധേയമായി. ശേഷം മുകളിലേക്ക് കയറിയ സൂചിക 40700ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തി. തുടർന്ന് 158 പോയിന്റുകൾക്ക് മുകളിലായി 40574 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ അടച്ചു.

നിഫ്റ്റി ഐടി മുന്നേറ്റം തുടർന്നു.

യുഎസ്, യൂറോപ്യൻ വിപണികൾ
ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി.

ഏഷ്യൻ വിപണികൾ
ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,840-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,900, 17,800, 17,750, 17,700 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,960, 18,000, 18,100 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 40,550, 40,370, 40,300 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,670, 40,900, 41,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18,000, 18200 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17900, 17800 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണാം.

ബാങ്ക് നിഫ്റ്റിയിൽ 40500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 39500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 17.9 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 900 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

യുകെയുടെ വ്യവസായിക ഔട്ട് പുട്ട് ഡാറ്റ 0.4 ശതമാനമായി ഉയരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ 0.3 ശതമാനമായി ഇടിഞ്ഞു. ഇത് എഫ്ടിഎസ്ഇയെ ബാധിച്ചതായി തോന്നുന്നില്ല.         

ഇന്ത്യയുടെ സിപിഐ പണപ്പെരുപ്പം 7 ശതമാനമായി രേഖപ്പെടുത്തി. 6.9 ശതമാനം ആണ് പ്രതീക്ഷിച്ചിരുന്നത്.  അതേസമയം യുഎസിന്റെ സിപിഐ ഡാറ്റ ഇന്ന് വൈകിട്ടോടെ പുറത്ത് വരും. ഇത് 8.1 ശതമാനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജർമ്മൻ സിപിഐ കണക്കുകളും ഇന്ന് പുറത്തുവരും.

ഇന്ത്യയുടെ വ്യവസായിക ഔട്ട്പുട്ട് ഡാറ്റ 2.4 ശതമാനമായി രേഖപ്പെടുത്തി. 4.3 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്.

ഐടി സൂചിക വീണ്ടെടുക്കൽ നടത്തുന്നത് കാണാം. ആഗോള വിപണികൾ പോസിറ്റീവ് ആയി തുടരുന്നു. ഐടി, ബാങ്കിംഗ് ഓഹരികൾ പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് പ്രതീക്ഷിക്കാം. എസ്.ജി.എക്സ് സൂചിക ഗ്യാപ്പ് അപ്പിൽ തുറന്നാൽ 18000 സൂചിക മറികടന്നേക്കാം. 

ഇന്ന് യുഎസ് സിപിഐ കണക്കുകൾ പുറത്ത് വരുന്നതിനാൽ നോൺ ഡയറക്ഷണൽ വ്യാപാരികൾ ഓവർ നൈറ്റ് പോസിഷൻ ഹോൾഡ് ചെയ്യാതിരിക്കുക.

നിഫ്റ്റിയിൽ മുകളിലേക്ക് 18050 ശ്രദ്ധിക്കുക. താഴേക്ക് 17900 ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023