നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
nifty-to-make-a-negative-start-pre-market-analysis
undefined

പ്രധാനതലക്കെട്ടുകൾ

Ajanta Pharma: കമ്പനിയുടെ ബോർഡ് ഓഹരികൾ തിരികെ വാങ്ങാനുള്ള നിർദ്ദേശം പരിഗണിക്കും.

Hindustan Aeronautics: ഇടക്കാല ലാഭവിഹിതം നൽകുന്നതിനായി കമ്പനി ഇന്ന് ബോർഡ് യോഗം ചേരും.

PNC Infratech : 2,004 കോടി രൂപയുടെ മൊത്തം ബിഡ് പ്രോജക്ട് ചെലവുള്ള എൻഎച്ച്എഐയുടെ രണ്ട് ഹൈവേ പ്രോജക്ടുകളുടെ ഏറ്റവും കുറഞ്ഞ ലേലക്കാരനായി കമ്പനി മാറി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 17759 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് നീങ്ങി. പ്രധാന സപ്പോർട്ടായ 17650 നഷ്ടപ്പെട്ട സൂചിക
താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 320 പോയിന്റുകൾക്ക് മുകളിലായി 17589  എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41549 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി അദ്യം ശാന്തമായി നിന്നെങ്കിലും പിന്നീട് 41650 പ്രധന പ്രതിബന്ധമായി മറി. ഇതോടെ ശക്തി നഷ്ടമായ സൂചിക താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 320 പോയിന്റുകൾക്ക് മുകളിലായി 41257 എന്ന നിലയിൽ  ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.08 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ്
വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണിയും നഷ്ടത്തിൽ  അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് കാണപ്പെടുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായി നഷ്ടത്തിൽ കാണപ്പെടുന്നു. 

SGX NIFTY 17455-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,500, 17,465, 17,320 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,635, 17,725, 17,780 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 41,200, 41,100, 41,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,500, 41,650, 41,730 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 550 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 40 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 12.7 ആയി കാണപ്പെടുന്നു.

ഇപ്പോ വിപണി കുത്തനെ താഴേക്ക് വീഴുന്നതാണ് കാണാൻ ആകുന്നത്. സാമ്പത്തിക ഓഹരികൾ വിപണിയെ പിടിച്ച് നിർത്താൻ
ആവുന്നതും ശ്രമിച്ചു.

യുഎസിലെ തൊഴിൽ കണക്കുകൾ ഇന്ന് പുറത്തുവരും, ഇത് വിപണിയിൽ ആശങ്ക പരത്തുന്നതായി കാണാം. വരും ദിവസങ്ങളിൽ പുറത്തുവരുന്ന സാമ്പത്തിക ഡാറ്റയെ ആശ്രയിച്ചിരിക്കും വർദ്ധനവിന്റെ വ്യാപ്തിയെന്ന് പവൽ ഇതിനകം പറഞ്ഞിട്ടുണ്ട്.
തൊഴിൽ കണക്കുകൾ ശക്തമായാൽ അത് പണപ്പെരുപ്പം ഉയർത്തിയേക്കും.

ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് കണക്കുകൾ പുറത്തുവരിക.

ആഴ്ചയിലെ കാൻഡിൽ നഷ്ടത്തിൽ ആയിരിക്കുമെന്ന് തോന്നുന്നു. കഴിഞ്ഞ ആഴ്ച നേട്ടത്തിൽ അടയ്ക്കേണ്ടത് ബുള്ളുകളുടെ ആവശ്യമായിരുന്നു കാരണം അവിടെ പ്രധാനപ്പെട്ടെ ഒരു സ്വിഗ് പോയിന്റ് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ അവസ്ഥയില്ല.

നിഫ്റ്റിയിൽ മുകളിലേക്ക് 17800 താഴേക്ക് 17465 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023