ദുർബലമായി തുടർന്ന് ആഗോള വിപണികൾ, 17000ന് താഴെ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
nifty to open below 17k global negativity continues share market today
undefined

പ്രധാനതലക്കെട്ടുകൾ

Axis Bank: ഫെയർഫാക്‌സിന്റെ പിന്തുണയുള്ള ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസിൽ 10 ശതമാനത്തിൽ താഴെയുള്ള ഓഹരികൾ സ്വന്തമാക്കാൻ ഏകദേശം 50-70 കോടി രൂപ ബാങ്ക് നിക്ഷേപിക്കും.

Power Grid Corporation: ഡയറക്ടർ (ഫിനാൻസ്) ജി രവിശങ്കറിനെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി കമ്പനി തീരുമാനിച്ചു.

Motherson Sumi Wiring India: ഇക്വിറ്റി ഷെയർഹോൾഡർമാർക്ക് ബോണസ് ഷെയറുകൾ നൽകുന്നതിനുള്ള നിർദ്ദേശം പരിഗണിക്കാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് സെപ്റ്റംബർ 30ന് യോഗം ചേരും.

Bank of India: ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന്റെ (ഒഎൻഡിസി) 5.5 ശതമാനത്തിലധികം ഓഹരികൾ 10 കോടി രൂപയ്ക്ക് സ്വന്തമാക്കി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17114 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയിരുന്നു. എന്നിരുന്നാലും വളരെ പെട്ടെന്ന് തന്നെ സൂചിക വിൽപ്പനയ്ക്ക് വിധേയമായി. 17000ന് താഴേക്ക് വരെ സൂചിക നീങ്ങി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 9 പോയിന്റുകൾക്ക് താഴെയായി 17007 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

38828 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴെക്ക് നീങ്ങി. 38200ൽ സപ്പോർട്ട് എടുത്ത സൂചിക 3 മണിക്ക് ശേഷം കഴിഞ്ഞ ദിവസത്തേക്കാൾ 257 പോയിന്റുകൾ താഴെയായി 38359 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി മുകളിലേക്ക് നീങ്ങി.

യുഎസ്
വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ നേരിയ തോതിൽ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ നാസ്ഡാക് നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ
വൻ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ്  എന്നിവ  താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16850-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

16,925, 16,850, 16,750 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,000, 17,100, 17,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,250, 38,000, 37,900, 37,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,700, 39,000, 39,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17000 എന്നിവിടായി ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 39000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 38000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 21.6 ശതമാനമായി ആയി ഉയർന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

പ്രൈസ് ആക്ഷനിലേക്ക് നോക്കിയാൽ നിഫ്റ്റിയിൽ ഗ്യാപ്പ് അപ്പും പിന്നീട് വിൽപ്പനയും നടന്നിട്ടുള്ളതായി കാണാം. കരടികൾ എത്ര മാത്രം ശക്തമാണെന്നാണ് ഇതിൽ നിന്നും മനസിലാക്കാവുന്നത്.
11.15 മുതൽ ഉച്ചയ്ക്ക് 1.30 വരെ സൂചികയിൽ വീണ്ടെടുക്കൽ നടന്നിരുന്നു. എന്നാൽ പിന്നീട് അതും വിൽപ്പനയ്ക്ക് വിധേയമായി.
എന്നാൽ 3 മണിയോടെ ആഗോള വിപണികളുടെ പിന്തുണ ലഭിച്ചതായി കാണാം.

ഫിൻ നിഫ്റ്റിയുടെ എക്സ്പെയറി കഴിഞ്ഞ ദിവസം ആയിരുന്നു. അവസാന നിമിഷത്തെ നീക്കം എക്സപെയറി അഡ്ജസ്റ്റ് ചെയ്യാൻ ആയിരുന്നു. ഓപ്ഷനിലെ  വോള്യം വർദ്ധിച്ചതായി കാണാം.

യുകെയിൽ മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ഡച്ച് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് പറഞ്ഞു. ലോകമെമ്പാടും മാന്ദ്യ തരംഗങ്ങൾ ആഞ്ഞടിക്കുകയും വിപണികൾ അതിനോട് പ്രതികരിക്കുകയും ചെയ്യുമോ എന്ന് നമുക്ക് നോക്കാം.

ആഗോള സമ്പദ്‌വ്യവസ്ഥയിലെ നിഷേധാത്മകത കണ്ട് വ്യാപാര വളർച്ചാ പ്രവചനം കുറയ്ക്കേണ്ടതുണ്ടെന്ന് ഡബ്ല്യുടിസി ഉദ്യോഗസ്ഥർ പറഞ്ഞു. 2022 ഏപ്രിലിൽ അവർ അത് പരിഷ്കരിച്ചിരുന്നു, അവർക്ക് പ്രവചനം വീണ്ടും കുറയ്ക്കേണ്ടി വരും.

യുഎസ് വിപണി തുടർച്ചയായി താഴേക്ക് വീഴുകയാണ്. S&P 500 2020 നവംബറിന് ശേഷമുള്ള ഏറ്റവും താഴന്ന നില രേഖപ്പെടുത്തി. നാസ്ഡാക് തിരികെ കയറുന്നത് വീണ്ടെടുക്കലിന്റെ സൂചന ആകാം. അങ്ങനെയെങ്കിൽ ഐടി ഓഹരികൾ ആദ്യം ശക്തമായ നീക്കം കാഴ്ചവെച്ചേക്കും.

രണ്ടാം ദിവസമാണ് നിഫ്റ്റി 17000ന് താഴേക്ക് നീങ്ങാനുള്ള ശ്രമം നടത്തുന്നത്. എന്നാൽ ഇന്നത്തെ ഗ്യാപ്പ് ഡൌണിലൂടെ സൂചിക  ഇത് മറികടന്നതായി കാണാം. വ്യാപാരം ആരംഭിച്ച ശേഷം എന്ത് സംഭവിക്കും എന്ന് നോക്കി കാണേണ്ടതുണ്ട്. കാളകൾക്ക് ശക്തി നിലനിർത്താൻ 17000 തിരികെ  പിടിക്കേണ്ടത് ആവശ്യമാണ്.

നിഫ്റ്റിയിൽ മുകളിലേക്ക് 17000 ശ്രദ്ധിക്കുക. താഴേക്ക് 16,750 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023