താഴ്ന്ന നിലയിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി, 16000 കൈത്താങ്ങാകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
nifty to open lower will the supports protect 16000 this week share market today
undefined

പ്രധാനതലക്കെട്ടുകൾ

Fortis Healthcare: 2021-22 ലെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, നിലവിലുള്ള സ്ഥലങ്ങളിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 1,500 കിടക്കകൾ കൂട്ടിച്ചേർക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

Tata Motors: ഉത്പാദന ചെലവ് വർദ്ധിക്കുന്നതിനെ തുടർന്ന് പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതായി കമ്പനി പറഞ്ഞു.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 16275 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായി 16190ലേക്ക് വീണു. അവിടെ അസ്ഥിരമായി നിന്ന സൂചിക അവസാനം വരെ വശങ്ങളിലേക്ക് വ്യാപാരം നടത്തി. തുടർന്ന് 87 പോയിന്റുകൾക്ക് മുകളിലായി 16220  എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഗ്യാപ്പ് അപ്പിൽ 35262 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ലാഭമെടുപ്പിന് വിധേയമായി. ഇതേതുടർന്ന് സൂചിക 35000 ലേക്ക് വീണു. ഇതിന് ശേഷം സൂചിക വശങ്ങളിലേക്കായി വ്യാപാരം നടത്തി. തുടർന്ന് 204 പോയിന്റുകൾ/ 0.58 ശതമാനം മുകളിലായി 35124 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി ഫ്ലാറ്റായി അടച്ചു.

യൂഎസ് വിപണി
ഫ്ലാറ്റായി അടച്ചു. യൂറോപ്പ്യൻ വിപണിയും ലാഭത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

നിക്കി ഒഴികെയുള്ള എല്ലാ ഏഷ്യൻ വിപണികളും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,113- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,190, 16,160, 16,060, 16,020 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,230, 16,280, 16,330  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ബാങ്ക് നിഫ്റ്റിയിൽ  35,000, 34,690, 34,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,200, 35,300, 35,450 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 16200, 16500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 16000, 16200 എന്നിവിടെ ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. 16200ൽ മികച്ച സ്ട്രാഡിൽ രൂപപ്പെട്ടിട്ടുള്ളതായി കാണാം.

ബാങ്ക് നിഫ്റ്റിയിൽ 35500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്.  35000ൽ ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 18.4 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 110 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 35 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

കഴിഞ്ഞ ആഴ്ച നമ്മൾ 15930 എന്ന നിലയാണ് ശ്രദ്ധിച്ചിരുന്നത്. ഇത് മറികടന്നാൽ സൂചിക ശക്തമായ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സൂചിക ലാഭമെടുപ്പിന് വിധേയമായി.
16000ന് മുകളിൽ സപ്പോർട്ട് എടുത്ത് നിൽക്കാൻ സൂചികയ്ക്ക് ആകുമോ എന്ന് നോക്കാം.

നമുക്ക് ക്രൂഡ് ഓയിൽ വിലയിലേക്ക് നോക്കാം. സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ഭയത്താൽ ആവശ്യകത കുറഞ്ഞതാണ് ക്രൂഡ് ഓയിൽ വില ഇടിയാൻ കാരണമായത്. ഇത് ഇന്ത്യൻ വിപണിക്ക് ഗുണം ചെയ്തേക്കും.

11 ശതമാനം വർഷിക അറ്റാദായം പ്രതീക്ഷിച്ചിരുന്നിടത്ത് 5 ശതമാനം  മാത്രം അറ്റാദായമാണ് ടിസിഎസ് പ്രഖ്യിപിച്ചിട്ടുള്ളത്. ഓഹരിയിലേക്ക് ശ്രദ്ധിക്കുക.

യുഎസിലെ തൊഴിൽ കണക്കുകൾ ശക്തമാണെന്ന് കാണാം. ഇതിനാൽ തന്നെ പലിശ നിരക്ക് ഉയർത്തുന്നത് സമ്പദ് വ്യവസ്ഥക്ക് താങ്ങാൻ സാധിക്കുമെന്നാണ് ഫെഡ് പറയുന്നത്.

നിഫ്റ്റിയിൽ താഴേക്ക് 16000 ശ്രദ്ധിക്കുക. മുകളിലേക്ക് 16500 എന്നിവ ഈ  ആഴ്ചയിൽ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023