അടിതെറ്റി ബുള്ളുകൾ? വൻ നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
nifty to open with a huge gap down trend reversal share market today
undefined

പ്രധാനതലക്കെട്ടുകൾ

Reliance: കമ്പനിയുടെ 45മത് വാർഷിക പൊതുയോഗം ഇന്ന് നടക്കും. ചെയർമാൻ മുകേഷ് അംബാനി കമ്പനിയുടെ ഭാവി പദ്ധതികളെ പറ്റി
വ്യക്തമാക്കിയേക്കും.

NTPC: 1,320 മെഗാവാട്ട് താൽച്ചർ തെർമൽ പവർ പ്രോജക്റ്റ്, ഘട്ടം-III നായി കമ്പനി 11,843.75 കോടി രൂപയുടെ നിക്ഷേപം അനുവദിച്ചു.

NHPC:
ചമ്പ ജില്ലയിൽ 500 മെഗാവാട്ട് ദുഗർ ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതിനായി ഹിമാചൽ പ്രദേശ് സർക്കാരുമായി കമ്പനി കരാർ ഒപ്പുവച്ചു.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച 17528 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി. ഒരുഘട്ടത്തിൽ 17500ന് താഴേക്ക് വീണ സൂചിക ശക്തമായ ബൈയിംഗിനെ തുടർന്ന് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 36 പോയിന്റുകൾക്ക് മുകളിലായി 17559 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ 39152 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ച രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ശേഷം 39000ന് താഴെയായി  38987 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി ലാഭത്തിൽ അടച്ചു.

യുഎസ് വിപണി കുത്തനെ ഇടിഞ്ഞു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ്  വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,290-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.


17,540, 17,500, 17,430, 17,370 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,620, 17,720, 17,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  38,750, 38,630, 38,200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,190, 39,280 , 39,500, 39,670 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

സൂചിക എവിടെ തുറക്കും എന്ന് അറിയാത്തത് കൊണ്ട് തന്നെ ഈ നില ശ്രദ്ധേയമാണ്.



17700ലാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 17500ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

39500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 39000ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.

ഇന്ത്യ വിക്സ് 18.2 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 50 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 450 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

വിക്സ് ഇന്ന് കത്തിക്കയറുമെന്ന് പ്രതീക്ഷിക്കാം. എസ്.ജി.എക്സ് നിഫ്റ്റി 17300ന് താഴെ ആയതിനാൽ തന്നെ ഗ്യാപ്പ് ഡൌൺ ഏറെ വലുതായിരിക്കും.ജാക്‌സൺ ഹോൾ സിമ്പോസിയത്തിൽ പവലിന്റെ പ്രസംഗത്തിന് ശേഷം യുഎസ് വിപണികൾ ഇടിഞ്ഞതാണ് പതനത്തിന് കാരണം.

പണപ്പെരുപ്പം എന്തുവിലകൊടുത്തും നിയന്ത്രിക്കണമെന്നും അതിന് കുറച്ചുകാലത്തേക്ക് ഉയർന്ന പലിശനിരക്ക് ആവശ്യമാണെന്നും പവൽ പറഞ്ഞിരുന്നു. അതിനാൽ തന്നെ പണപ്പെരുപ്പം നിയന്ത്രിക്കാൻ ശക്തമായ നടപടികൾ ഫെഡ് സ്വീകരിച്ചേക്കും. ഇതിന് പിന്നാലെയാണ് വിപണി ഇടിഞ്ഞത്.

ക്രൂഡ് ഓയിൽ വില വീണ്ടും 100 ഡോളർ കടന്നു. എന്നാൽ യുഎസ് വിപണി ഇടിഞ്ഞതുമായി നോക്കുമ്പോൾ ഇത് അത്ര ശ്രദ്ധേയമല്ല.

FTSE വിപണി ഇന്ന് അവധി ആയിരിക്കും.ഡാക്സ് എങ്ങനെ വ്യാപാരം നടത്തുമെന്ന് നോക്കാം.


ഇന്ന് രണ്ട് മണിക്ക് തുടങ്ങുന്ന റിലയൻസിന്റെ വാർഷിക പൊതുയോഗം ശ്രദ്ധിക്കുക. ജിയോ ഐപിഒ സംബന്ധിച്ച് എന്തെങ്കിലും സൂചന വരുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?

ഐടി സൂചിക 28500 എന്ന സുപ്രധാന സപ്പോർട്ട് ഒരുപക്ഷേ തകർത്ത് താഴേക്ക് പോയേക്കാം. ഇതിനൊപ്പം നിഫ്റ്റി കൂടി 17300 തകർത്താൽ
വിപണി കൂടുതൽ കരടികളുടെ പിടിയിലാകും.

രൂക്ഷമായ ചാഞ്ചാട്ടം നിലനിൽക്കുന്നതിനാൽ തന്നെ സപ്പോർട്ടുകളും ഒഐ കണക്കുകളും ഇന്ന് നിങ്ങളെ സഹായിച്ചേക്കില്ല. ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023