നിഫ്റ്റിക്ക് നിർണായകം ആവുക 18130? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് ഡൌണിൽ 17974 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 18000 മറികടക്കാൻ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. ശേഷം സൂചിക 17880ലേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 91 പോയിന്റുകൾ/0.51 ശതമാനം താഴെയായി 17944 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41514 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 41100 എന്ന സപ്പോർട്ട് നഷ്ടപ്പെടുത്തി 40900ലേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 499 പോയിന്റുകൾ/ 1.2 ശതമാനം താഴെയായി 41131 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു.Nifty IT (-1.2%), Nifty Realty (-1.7%), Nifty PSU Bank (-1.5%),Nifty Pharma (-1.1%) എന്നിവ തകർന്നടിഞ്ഞു.
ഏഷ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
LT (+2.2%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. പണപ്പെരുപ്പ സമ്മർദത്തെയും ആഗോള മാന്ദ്യത്തെയും മറികടക്കാൻ കമ്പനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായി സിഎഫ്ഒ ശങ്കർ രാമൻ പറഞ്ഞു.
Ambuja Cement (+1.9%), Ultratech Cement (+1.76%), Ramco Cement (+1.17%), Shree Cement (+2.4%) എന്നീ സിമന്റ് ഓഹരികൾ നേട്ടത്തിൽ അടച്ചു.
Adani Ent (-4.1%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
അദാനി ഗ്രൂപ്പ്-ഹിൻഡൻബർഗ് പ്രശ്‌നം പരിശോധിക്കാൻ രൂപീകരിച്ച സമിതിയിൽ ഉൾപ്പെടുത്താൻ
കേന്ദ്രം നിർദ്ദേശിച്ച വിദഗ്ധരുടെ പേരുകൾ സുപ്രീകോടതി കോടതി തള്ളി. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ നല്‍കിയ നിര്‍ദേശമാണ് സുപ്രീം കോടതി തള്ളിയത്.
ഇതിന് പിന്നാലെ Adani Trans (-4.9%), ATGL (-5%) എന്നീ ഓഹരികളും കൂപ്പുകുത്തി.
മൂന്നാം പാദത്തിൽ 42 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയത് പിന്നാലെ Biocon (-4.3%) ഓഹരി നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
നിലവിലുള്ള ചാർട്ടിന്റെ സൂചന വിപണി മുകളിലേക്ക് പോകുമെന്നാണ് കാണിക്കുന്നത്. എങ്കിലും അതിനുള്ള ശക്തി വിപണിക്ക് ഉണ്ടോ എന്നത് സംശയമാണ്. അടുത്ത ആഴ്ച സൂചിക 17,730-18,250 എന്ന റേഞ്ചിനുള്ളിൽ നിൽക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
17,800-18,150 എന്ന റേഞ്ചിനുള്ള അടുത്ത രണ്ട് ദിവസം സൂചിക അസ്ഥിരമായി നിൽക്കുമെന്ന് കരുതാം. റിലയൻസ് ശക്തമായി നിൽക്കുന്നതിനാൽ തന്നെ നിഫ്റ്റി വീഴാനുള്ള സാധ്യത കുറവാണ്.
അതേസമയം നിഫ്റ്റി 18000 നഷ്ടപ്പെടുത്തി ഇപ്പോൾ 17,880ൽ സപ്പോർട്ട് തേടുകയാണ്.
18,150ന് മുകളിലേക്ക് കടന്നാൽ നിഫ്റ്റിക്ക് അത് പോസിറ്റീവ് ആണ്. ഇത് നടക്കാൻ ബാങ്ക് നിഫ്റ്റി 41,800 മറികടക്കേണ്ടത് ഉണ്ട്.
എന്നാൽ ബാങ്ക് നിഫ്റ്റിയിൽ ഉള്ള ചുവന്ന കാൻഡിലുകൾ വിൽപ്പന സമ്മർദ്ദത്തെ ചൂണ്ടികാണിക്കുന്നു. ഇന്നത്തെ താഴ്ന്ന നില മറികടന്നാൽ ബാങ്ക് നിഫ്റ്റി കൂടുതൽ ദുർബലമായേക്കും.
നിഫ്റ്റി വരും ദിവസങ്ങളിൽ 18,200 എന്ന സമ്മർദ്ദ രേഖ മറികടക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display