വശങ്ങളിലേക്ക് നീങ്ങി വിപണി, 19200 മറികടക്കാൻ ആകാതെ ഫിൻ നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് ഡൌണിൽ 18163 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഒരു റേഞ്ചിനുള്ളിൽ തന്നെയാണ് ഇന്ന് വ്യാപാരം നടത്തിയത്. 18150-250 എന്ന റേഞ്ചിനുള്ളിൽ 80 പോയിന്റുകളിലായി സൂചിക നീക്കം നടത്തി.
തുടർന്ന്കഴിഞ്ഞ ദിവസത്തേക്കാൾ 35 പോയിന്റുകൾ/0.19 ശതമാനം മുകളിലായി 18232 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
43151 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 43450ന് അടുത്തുള്ള സമ്മർദ്ദം അതിന് അനുവദിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 222 പോയിന്റുകൾ/ 0.51 ശതമാനം മുകളിലായി 43425 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
19041 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 19160 എന്ന സമ്മർദ്ദ രേഖ മറികടക്കാൻ രാവിലെ തന്നെ പ്രയാസപ്പെട്ടു. രണ്ടാം പകുതിയിൽ ഇത് തകർത്ത് മുന്നേറിയ സൂചിക 19200 മറികടക്കാൻ സാധിക്കാതെ നിന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.64 ശതമാനം മുകളിലായി 19196 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും കയറിയിറങ്ങി കാണപ്പെട്ടു. Nifty IT (+0.78%), Nifty Pharma (+0.72%), Nifty PSU Bank (+0.72%), Nifty Media (-0.70%) എന്നിവ വശങ്ങളിലേക്ക് നീങ്ങി.
ഏഷ്യൻ വിപണികൾ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ 1 ശതമാനം നേട്ടത്തിൽ അടച്ചു.
നിർണായക നീക്കങ്ങൾ
HDFC Life (+4.4%), SBI Life (+2.3%), LIC (+3.5%), ICICI PruLife (+3.6%) എന്നീ ലൈഫ് ഇൻഷ്യുറൻസ് കമ്പനികൾ ഇന്ന് നേട്ടത്തിൽ അടച്ചു.
ICICIGI (+2.1%), GICRE (+4.5%) എന്നിവ നേട്ടത്തിൽ അടച്ചു.
Hindalco (-1.4%) ഓഹരി ലാഭമെടുപ്പിന് വിധേയമായി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
മൊത്തം നിക്ഷേപം 2.01 ലക്ഷം കോടി രൂപയായതിന് പിന്നാലെ Federal Bank’s (+0.04%) ഓഹരി നേട്ടത്തിൽ അടച്ചു.
M&M Fin (-2.8%) ഓഹരി നഷ്ടത്തിൽ അടച്ചു.
മൂന്നാം പാദത്തിലെ പ്രതിവർഷ ലോൺ ഗ്രോത്ത് 1.57 ലക്ഷം കോടി രൂപയായതിന് പിന്നാലെ Bank of Maharashtra (+4.9%) ഓഹരി നേട്ടത്തിൽ അടച്ചു.
Rama Steel Tubes (+3.6%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ഏറെ ദിവസത്തെ അവധിക്ക് ശേഷം യുഎസ് വിപണി ഇന്ന് തുറക്കും. ക്രിസ്മസ് ന്യൂ ഇയർ അവധി കഴിഞ്ഞതിനാൽ തന്നെ ആഗോള വിപണികളിലേക്ക് ശ്രദ്ധിക്കുക.
നിഫ്റ്റി 18300, ബാങ്ക് നിഫ്റ്റി 43500, ഫിൻ നിഫ്റ്റി 19200 എന്നിവ ഒരുമിച്ച് മറികടക്കുന്നതിനായി നമുക്ക് കാത്തിരിക്കുക. ഇങ്ങനെ സംഭവിച്ചാൽ വരും ദിവസങ്ങളിൽ ശക്തമായ നീക്കം പ്രതീക്ഷിക്കാം.
മിക്ക കമ്പനികളുടെയും ഫലങ്ങൾ അടുത്ത ആഴ്ച പുറത്തുവന്നേക്കാം. ഓരോ മേഖലയിലും പ്രത്യേക നീക്കം ഉണ്ടായേക്കാം.
നിഫ്റ്റി ഇപ്പോൾ എസ്.ജി.എക്സ് നിഫ്റ്റിയെ വീണ്ടും മാനിക്കുന്നത് കാണാം. അതിനാൽ തന്നെ വിപണി തുറക്കുന്നതിന് മുമ്പായി സൂചിക എവിടെയാണെന്ന് അറിയാൻ ഇത് സഹായിക്കും.
നിങ്ങൾ ഇന്ന് ഫിൻ നിഫ്റ്റിയിൽ ട്രേഡ് എടുത്തിരുന്നോ?
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display