മാസങ്ങൾക്ക് ശേഷം ആഴ്ചയിൽ 18100ന് മുകളിലായി നേട്ടത്തിൽ അടച്ച് നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഫ്ലാറ്റായി 18053 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18100ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തി. അവിടെ നിന്ന് കുത്തനെ താഴേക്ക് വീണ സൂചിക 18000 രേഖപ്പെടുത്തിയതിന് പിന്നാലെ സാവധാനം മുകളിലേക്ക് കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 64 പോയിന്റുകൾ/0.36 ശതമാനം മുകളിലായി 18117 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41314 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി 41200 എന്ന സപ്പോർട്ട് നഷ്ടപ്പെടുത്തി അസ്ഥിരമായി നിന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 39 പോയിന്റുകൾ/ 0.10 ശതമാനം താഴെയായി 41258 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് ഡൌണിൽ 18568 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി ആദ്യം താഴേക്ക് വീണു. ശേഷം 18500ന് അടുത്തായി നിരവധി തവണ സപ്പോർട്ട് എടുത്ത സൂചിക തിരികെ മുകളിലേക്ക് കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 17 പോയിന്റുകൾ/ 0.09 ശതമാനം മുകളിലായി 18559 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Metal (+4.2%) ഇന്ന് മിന്നുംപ്രകടനം കാഴ്ചവെച്ചു. Nifty Media (+1%), Nifty Pharma (-1%), Nifty PSU Bank (+1%) എന്നിവ ശക്തമായ നീക്കം നടത്തി.
ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോങ്കോഗ് 5 ശതമാനം നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ 1-2 ശതമാനം നേട്ടത്തിൽ അടച്ചു.
നിർണായക നീക്കങ്ങൾ
രണ്ടാം പാദത്തിൽ അറ്റാദായം ഇരട്ടി ആയതിന് പിന്നാലെ Adani Ent (+6.7%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
Hindalco (+4.9%), HindCopper (+2.9%), JSW Steel (+3.1%), JSL (+3.4%), SAIL (+3.4%), National Aluminum (+3.3%), Tata Steel (+2.7%), Vedanta (+6.2%) എന്നീ മെറ്റൽ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.
Ambuja Cements (+3.5%), Ultratech Cements (+2.4%), JK Lakshmi (+8.9%) എന്നീ ഓഹരികളും ഇന്ന് നേട്ടത്തിൽ അടച്ചു.
രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 9 ശതമാനം കുത്തനെ വീണ് 682 കോടി രൂപയാതിന് പിന്നാലെ Hero MotoCorp (-2.1%) ഓഹരി നഷ്ടത്തിൽ അടച്ചു.
Bajaj Finserv (+4.4%) നേട്ടത്തിൽ അടച്ചു.
രണ്ടാം പാദത്തിൽ അറ്റാദായം 39 ശതമാനം വർദ്ധിച്ചതിന് പിന്നാലെ Amara Raja (+9.5%) ഓഹരി നേട്ടത്തിൽ അടച്ചു. Exide Industries (+6.4%) ഓഹരി നേട്ടത്തിൽ അടച്ചു.
അറ്റാദായം 790 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Cipla (-1.4%) ഓഹരി നഷ്ടത്തിൽ അടച്ചു.
ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Coromandel (-3.1%), SRF (-2.8%), Indigo Paints (-5.3%) എന്നിവ നഷ്ടത്തിൽ അടച്ചു.
ജെഎൽആറിന്റെ ഒക്ടോബറിലെ വിൽപ്പന 64 ശതമാനം ഉയർന്ന് 3650 കോടി രൂപയായതിന് പിന്നാലെ Tata Motors (+2.1%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
നിഫ്റ്റിയുടെ ആഴ്ചയിലെ കാൻഡിൽ 18100ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഏറെ നാളായി ഓഹരികൾ വാങ്ങികൂട്ടുന്നതാകാം സൂചികയെ 18000ന് മുകളിൽ നിലനിർത്തിയത്.
എന്നാൽ ബാങ്ക് നിഫ്റ്റിക്ക് നിഫ്റ്റിക്ക് സമാനമായ നീക്കം കാഴ്ചവെച്ചില്ല. എങ്കിലും സൂചിക 41200ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.
റിലയൻസ് ശക്തമായ നീക്കം നടത്തി. 35 ദിവസം കൊണ്ട് 12 ശതമാനത്തിന്റെ നീക്കമാണ് സൂചിക നടത്തിയത്. ലാഭമെടുപ്പ് അനേകം തവണ നടന്നതിനാൽ തന്നെ ഇത്തവണത്തെ റാലി ഏറെ ദിവസം നീണ്ടു നിന്നേക്കും.
ഇന്നലെ നാസ്ഡാക് നഷ്ടത്തിൽ അടച്ചെങ്കിലും നിഫ്റ്റി ഐടി ഇന്ന് വീണ്ടെടുക്കൽ നടത്തിയതായി കാണാം.സൂചിക ട്രെൻഡ് ലൈൻ സപ്പോർട്ടിന് അടുത്താണെന്നും കാണാം.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display