Nykaa IPO: അറിയേണ്ടതെല്ലാം
അനേകം സ്റ്റാർട്ട്അപ്പ് കമ്പനികളാണ് ദിനംപ്രതി ഐപിഒയുമായി ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നത്. സൊമാറ്റോയ്ക്ക് പിന്നാലെ പേടിഎം, ഒയോ, മൊബിക്വിക്ക് എന്നീ കമ്പനികൾ എല്ലാം തന്നെ ഐപിഒ നടത്താൻ ഒരുങ്ങുകയാണ്. നെെയ്കയുടെ മാതൃ കമ്പനിയായ എഫ്.എസ്.എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. 1 ബില്യൺ ഡോളറിന്റെ വാല്യുവേഷനുള്ള കമ്പനിയുടെ ഐപിഒ ഓക്ടോബർ 28ന്(ഇന്ന്) ആരംഭിച്ചു. ഈ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
FSN E-Commerce Ventures (Nykaa)
എഫ്.എസ്.എൻ ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സ് ലിമിറ്റഡ് എന്നത് ഒരു ഡിജിറ്റൽ നേറ്റീവ് കൺസ്യൂമർ ടെക്‌നോളജി പ്ലാറ്റ്‌ഫോമാണ്. ഇത് ഉപഭോക്താക്കൾക്ക് ലെെഫ്സ്റ്റെൽ റീട്ടെയിൽ ഉത്പന്നങ്ങൾ നൽകുന്നു. സൗന്ദര്യം, വ്യക്തിഗത പരിചരണം, ഫാഷൻ ഉത്പ്പന്നങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയാണ് കമ്പനിക്കുള്ളത്. സൗന്ദര്യവർദ്ധക വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ ഫ്ലാറ്റ്മോമിലൂടെ വിൽക്കപ്പെടുന്നു.
ഈ രണ്ട് പേരിലാണ് കമ്പനിയുടെ ഉത്പന്നങ്ങൾ വിൽക്കപ്പെടുന്നത്.
- Nykaa: Beauty and personal care
- Nykaa Fashion: Apparel and accessories
2021 ഏപ്രിലിലാണ് ഫാൽഗുനി നായർ എന്ന ഇൻവസ്റ്റമെന്റ് ബാങ്കർ നെെയ്ക ആരംഭിക്കുന്നത്. അക്കാലത്ത് ഓൺലൈൻ ഇ-കൊമേഴ്‌സ് മേഖലയിൽ സൗന്ദര്യ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ അധികം ലഭ്യമായിരുന്നില്ല. അതിനാലാണ് ഫാൽഗുനി ഇതിലേക്ക് പ്രവേശിച്ചത്. ഈ കമ്പനി ഇന്ന് സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾക്കായുള്ള ഇന്ത്യയിലെ മികച്ച ഡിജിറ്റൽ റീട്ടെയിൽ സൈറ്റുകളിലൊന്നായി വളർന്ന് പന്തലിച്ചു കഴിഞ്ഞു. നെെയ്ക്കയ് 7 ബില്യൺ ഡോളർ ഏകദേശം 52,315.55 കോടി രൂപയുടെ മൂല്യമാണുള്ളത്.
പ്ലാറ്റ്‌ഫോമിൽ 1,350-ലധികം ബ്രാൻഡുകളാണ് കമ്പനി ലിസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതിമാസം ശരാശരി 5.5 കോടി സന്ദർശനങ്ങൾ ഇതിൽ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കമ്പനിക്ക് സ്വന്തമായി തന്നെ ആറ് ബ്രാൻഡുകളാണുള്ളത്. നെെയ്ക്ക കോസമറ്റിക്ക്സ്, നെെയ്ക്ക നാച്ചുറൽസ്, കെെയ് ബ്യൂട്ടി, നെെയ്ക്ക്ഡ് ബെെ നെെയ്ക്ക, ട്വന്റി ഡ്രെസ്സ്, പെെപാ ബെല്ലാ എന്നിവയാണ് കമ്പനിയുടെ ബ്രാൻഡുകൾ. ഓൺലെെൻ സ്റ്റോറിന് ഒപ്പം തന്നെ രാജ്യത്തെ 38 നഗരങ്ങളിലായി 73 ഓളം സ്റ്റോറുകൾ നെെയ്ക്ക നടത്തി വരുന്നു.
ഐപിഒ എങ്ങനെ?
ഓക്ടോബർ 28ന് ആരംഭിക്കുന്ന ഐപിഒ നവംബർ 1ന് അവസാനിക്കും. ഓഹരി ഒന്നിന് 1085- 1125 രൂപ നിരക്കിലാണ് പ്രെെസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
ഒരു രൂപ മുഖവിലയിൽ 630 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവാണ് നടക്കുക. ഇതിനൊപ്പം നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 4721.92 കോടി രൂപ വിലമതിക്കുന്ന 4.19 കോടി ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 12 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 13,500 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 168 ഓഹരികൾ അഥവ 14 ലോട്ടുകളാണ്.
ഐപിഒ വിതരണത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്
ഐപിഒ വഴി ലഭിക്കുന്ന പണം കമ്പനി ഈ കാര്യങ്ങൾക്കായി ഉപയോഗിക്കും
- പുതിയ റീട്ടെയിൽ സ്റ്റോറുകൾ സ്ഥാപിക്കുന്നതിനുള്ള ധനസഹായത്തിനായി എഫ്എസ്എൻ ബ്രാൻഡുകളിലും നൈകാ ഫാഷനിലും 42 കോടി രൂപയുടെ നിക്ഷേപം നടത്തും.
- കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളായ Nykaa E-Retail, Nykaa Fashion, FSN ബ്രാൻഡുകൾ എന്നിവയിലെ നിക്ഷേപത്തിനുമായും പുതിയ വെയർഹൗസുകൾ സ്ഥാപിക്കുന്നതിനുമായി 42 കോടി രൂപ മാറ്റിവയ്ക്കും.
- കമ്പനിയുടെ അനുബസ്ഥാപനങ്ങളിലൊന്നായ Nykaa E-Retail-ന്റെ കുടിശ്ശികയുള്ള വായ്പകളുടെ തിരിച്ചടവിനായി 156 കോടി രൂപ ഉപയോഗിക്കും.
- ബ്രാൻഡുകളുടെ പ്രചരണത്തിനായി 234 കോടി രൂപയാണ് ചെലവാക്കും.
പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ബാക്കി തുക ഉപയോഗിക്കും.
ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 54.22 ശതമാനത്തിൽ നിന്നും 52.56 ശതമാനമായി കുറയും.
സാമ്പത്തിക സ്ഥിതി
കൊവിഡ് പ്രതിസന്ധിക്ക് ഇടയിലും 2020-21 സാമ്പത്തിക വർഷം കമ്പനി ലാഭത്തിലായിരുന്നു. 61.94 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 38.1 ശതമാനം വർദ്ധിച്ച് 8440.8 കോടി രൂപയായി. മുൻ വർഷത്തേക്കാൾ കമ്പനിയുടെ മൊത്തം ഓർഡറുകൾ 35.3 ശതമാനം വർദ്ധിച്ച് 1.71 കോടിയായി. 2020 സാമ്പത്തിക വർഷം കമ്പനി 16.34 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
കമ്പനിയുടെ ഓൺലൈൻ ബിസിനസ്സ് അതിവേഗം വളരുകയാണ്, അതിന്റെ എല്ലാ മൊബൈൽ ആപ്ലിക്കേഷനുകളിലുമായി ഏകദേശം 4.37 കോടി ഡൗൺലോഡുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
കമ്പനിയുടെ ഡൊമെയ്‌ൻ ബ്യൂട്ടി ആൻഡ് പേഴ്‌സണൽ കെയർ സെഗ്‌മെന്റായിരുന്നുവെങ്കിലും, ഫാഷൻ വിഭാഗത്തിൽ ഇത് ഗണ്യമായ പുരോഗതി കൈവരിച്ചു. ഇ-കൊമേഴ്‌സ് സ്‌പെയ്‌സിലെ ഒരു പ്രധാന സൂചകികയാണ് ജിഎംവി. ഒരു നിശ്ചിത സമയത്ത് മാർക്കറ്റിൽ വിൽക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യത്തെ സൂചിപ്പിക്കുന്നു. നെെയ്ക്കയെ സംബന്ധിച്ചിടത്തോളം സംബന്ധിച്ചിടത്തോളം, ജിഎംവി എന്നത് നികുതികളും കിഴിവുകളുടെ മൊത്തവും ഉൾപ്പെടെയുള്ള ഓർഡറുകളുടെ പണ മൂല്യമാണ്. 2021 സാമ്പത്തിക വർഷത്തിൽ ബ്യൂട്ടി ആൻഡ് പേഴ്‌സണൽ കെയർ വിഭാഗത്തിലെ ജിഎംവി 33,804.10 കോടി രൂപയായിരുന്നു. റിട്ടേൺ ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ മുമ്പായി നികുതികളും കിഴിവുകളും ഉൾപ്പെടെ കമ്പനി വിൽക്കുന്ന സാധനങ്ങളുടെ തുകയാണിത്.
അപകട സാധ്യതകൾ
- പുതിയ ഉപഭോക്താക്കളെ കുറഞ്ഞ ചെലവിൽ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിൽ കമ്പനിയെ അത് പ്രതികൂലമായി ബാധിച്ചേക്കും.
- കമ്പനിയുടെ പ്രധാന ബിസിനസ്സ് ഇന്ത്യയുടെ ഓൺലൈൻ കൊമേഴ്‌സ് വ്യവസായത്തിന്റെ വളർച്ചയെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ മാറുന്ന ഉപയോക്തൃ സ്വഭാവത്തെയും ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്.
- കമ്പനിക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും ഡയറക്ടർമാർക്കും എതിരെ അനേകം ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. നിയമനടപടികളിലെ ഏതെങ്കിലും പ്രതികൂല തീരുമാനങ്ങൾ കമ്പനിക്ക് പിഴ ചുമത്തിയേക്കാം.
- മാറുന്ന ഉപഭോക്തൃ ആവശ്യതകൾ, ചെലവ്, ഫാഷൻ ട്രെൻഡുകൾ എന്നിവ സമയബന്ധിതമായി മാറ്റുന്നതിനും തിരിച്ചറിയുന്നതിലും ഫലപ്രദമായി പ്രതികരിക്കുന്നതിലും പരാജയപ്പെട്ടാൽ കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ അത് ദോഷകരമായി ബാധിച്ചേക്കാം.
- കമ്പനിയുടെ ബ്രാൻഡിനോ പ്രശസ്തിക്കോ ഉണ്ടാകുന്ന എന്തെങ്കിലും ഒരുപേര് ദോഷം അതിന്റെ സാമ്പത്തിക സ്ഥിതിയെയും പണമൊഴുക്കിനെയും പ്രതികൂലമായി ബാധിച്ചേക്കാം.
ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ
IPO Date | October 28, 2021 – November 1, 2021 |
Issue Type | Book Built Issue IPO |
Face Value | Rs 1 per equity share |
IPO Price | Rs 1,085 to Rs 1,125 per equity share |
Lot Size | 12 shares (1 lot) |
Issue Size | Aggregating up to Rs 5,351.92 crore |
Fresh Issue (goes to the company) | Aggregating up to Rs 630 crore |
Offer for Sale (goes to promoters) | Aggregating up to 4,721.92 crore |
Listing At | BSE, NSE |
ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ കൺസൾട്ടന്റ്സ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി ഇന്ത്യ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.
ഐപിഒയ്ക്ക് മുമ്പായി വിവിധ നിക്ഷേകരിൽ നിന്നായി കമ്പനി 2396 കോടി രൂപയുടെ സമാഹരണം നടത്തിയിരുന്നു.
നിഗമനം
നിരവധി ടെക് കമ്പനികളുടെ ഐപിഒയാണ് നവംബറിൽ നടക്കാൻ പോകുന്നത്. നെെയ്ക്കയാണ് ആദ്യത്തെ ഐപിഒയുമായി നിക്ഷേപകരുടെ മുന്നിലേക്ക് വരുന്നത്. മറ്റു ടെക്-കൊമേഴ്‌സ് കമ്പനികളേക്കാൾ വളരെ വേഗത്തിലാണ് കമ്പനി വളർച്ച കെെവരിച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ തുടർച്ചയായി രണ്ട് നഷ്ടങ്ങളാണ് നെെയ്ക്ക നേടിയത്. സെബിയുടെ നിയന്ത്രണങ്ങൾ അനുസരിച്ച്, യോഗ്യതയുള്ള സ്ഥാപനങ്ങൾ വാങ്ങുന്നവർക്ക് കമ്പനി 75 ശതമാനത്തിൽ കുറയാത്ത നെറ്റ് ഓഫറുകൾ നൽകേണ്ടതുണ്ട്. ഇത് സെബി നിഷ്കർഷിച്ചിരിക്കുന്ന പ്രകാരം റീട്ടെയിൽ ക്വാട്ട 35 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കും. അതിനാൽ റീട്ടെയിൽ നിക്ഷേപകർക്ക് ഒരു അലോട്ട്‌മെന്റ് ലഭിക്കാനുള്ള സാധ്യത കുറവാണ്.
കൊവിഡിന് ശേഷമുള്ള വിപണി സാധ്യതകൾ വളരെ വലുതാണ്. എന്നാൽ ഇന്നത്തെ ട്രെൻണ്ടിന് അനുസരിച്ച് ടെക്ക് സ്റ്റാർട്ട്അപ്പുകൾ മുന്നിലേക്ക് എങ്ങനെ പോകുമെന്നത് വ്യക്തമല്ല. മറ്റു ടെക്ക് കമ്പനികളെ പോലെ തന്നെ നെെയ്ക്കയും അവരുടെ പതയിലാണ്. കമ്പനിക്ക് മികച്ച വളർച്ചയുള്ളതായി കാണാം. കൊവിഡ് സമയത്ത് പോലും കമ്പനി മികച്ച ലാഭം നിലനിർത്തി. കമ്പനി അമിത വിലയിലാണുള്ളതെങ്കിലും അതിന്റെ വളർച്ചാ സാധ്യതകൾ തള്ളിക്കളയാനാകില്ല.
ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display