വൻ കുതിപ്പിന് ഒരുങ്ങി Paytm? 52 ആഴ്ചയിലെ  താഴ്ന്ന നിലയിൽ നിന്നും 32 ശതമാനം വീണ്ടെടുക്കൽ നടത്തി ഓഹരി

Home
editorial
paytm-shares-are-up-32-from-52-week-low-what-next
undefined

പേടിഎമ്മിന്റെ മാതൃസ്ഥാപനമായ One97 Communications Ltd-ന്റെ ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നിലയിൽ നിന്നും 32 ശതമാനമാണ് മുകളിലേക്ക് കയറിയത്. എന്നിരുന്നാലും ഐപിഒ വിലയേക്കാൾ 65 ശതമാനം താഴെയാണ് ഓഹരി വില ഇപ്പോഴുള്ളത്. 1955 രൂപയായിരുന്നു ഐപിഒയുടെ ലിസ്റ്റിംഗ് വില. ഇന്നത്തെ ലേഖനത്തിലൂടെ പേടിഎം ഓഹരിയെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

പേടിഎം ഓഹരി നിലംപതിക്കുന്നത് എന്ത് കൊണ്ട്?

ഉയർന്ന വോള്യത്തിൽ 640-650 റേഞ്ചിനുള്ളിൽ ഓഹരിയിൽ ട്രൈയാൻകുലർ പാറ്റേൺ ബ്രേക്ക് ഔട്ടാണ് നടന്നിരിക്കുന്നതെന്നാണ് മാർക്കറ്റ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ചാർട്ടിലേക്ക് നോക്കിയാൽ നിങ്ങൾക്ക് ഇക്കാര്യം വ്യക്തമാകും.

പേടിഎം ഷെയർ ബൈബാക്കിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ട് പുറത്ത് വന്നത് നിക്ഷേപകരിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. കുറഞ്ഞ വിലയിൽ മാർക്കറ്റിൽ നിന്നും ഓഹരി ലഭിക്കുമ്പോഴാണ് പ്രൊമോട്ടർ ഷെയർ ബൈബാക്ക് നടത്തുന്നത്.

ദുർബലമായ ഫണ്ടമെന്റൽസ്

2021-22 സാമ്പത്തിക വർഷം ഒൺ97 കമ്മ്യൂണിക്കേഷൻസിന്റെ പ്രതിവർഷ ഏകീകൃത അറ്റനഷ്ടം എന്നത് 2392.9 കോടി രൂപയായിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം എന്നത് 77 ശതമാനം ഉയർന്ന് 4974.2 കോടി രൂപയായി. പേടിഎം പങ്കാളികളിലൂടെ കൺസ്യൂമർ, മർച്ചന്റ് പേയ്മെന്റ്, ലോൺ വിതരണം എന്നിവയിൽ വലിയ രീതിയിലുള്ള വളർച്ച അനുഭവപ്പെട്ടതായി കാണാം. ഇതേകാലയളവിൽ ആവറേജ് മന്തിലി ട്രാൻസാക്ഷൻ (MTU) പ്രതിവർഷം 35 ശതമാനം ഉയർന്ന് 6.08 കോടി രൂപയായി.

ഉയർന്ന ചെലവ് കമ്പനിയുടെ ലാഭത്തെ സാരമായി ബാധിക്കുന്നതായി കാണാം. എംടിയു ഉയർത്തുന്നതിനായി കമ്പനി മാർക്കറ്റിംഗിനായി വളരെ വലിയ തുകയാണ് ചെലവാക്കി വരുന്നത്. പാദത്തിൽ 8 ലക്ഷം ഡിവേഴ്സ് സ്ഥാപിക്കുന്നതിൽ നിന്നും അത് 10 ലക്ഷത്തിലേക്ക് ഉയർത്തുന്നതിനായി കമ്പനി എംപ്ലോയി കോസ്റ്റ് വർദ്ധിപ്പിച്ചിരുന്നു.

2022 സാമ്പത്തിക വർഷത്തെ നാലാം പാദച്ചിൽ കമ്പനിയുടെ പ്രതിവർഷ അറ്റനഷ്ടം 72 ശതമാനം ഉയർന്ന് 762.5 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 89 ശതമാനം വർദ്ധിച്ച് 1541 കോടി രൂപയായി. ഇബിഐടിഡിഎ ഈ പാദത്തിൽ നെഗറ്റീവ് ആയി കാണപ്പെട്ടു. 2021 നാലാം പാദത്തിൽ  420 കോടി രൂപയായിരുന്ന ഇത് 2022 നാലാം പാദത്തിൽ 368 കോടി രൂപയായി കുറഞ്ഞു. 2023 സാമ്പത്തിക വർഷം ജൂലൈ സെപ്റ്റംബർ പാദത്തോടെ ഇബിഐടിഡിഎ ബ്രേക്ക് ഈവനിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മുന്നിലേക്ക് എങ്ങനെ

നവംബറിൽ ഐപിഒ നടന്ന അന്ന് മുതൽ ഇന്ന് വരെ പേടിഎമ്മിന്റെ ഓഹരി വില താഴേക്ക് മാത്രമാണ് വീണിരുന്നത്. ഐപിഒ വിലയായ 2150ൽ നിന്നും ഓഹരി 70 ശതമാനത്തോളം ഇടിഞ്ഞു. കമ്പനി അമിത വിലയിലായിരുന്നു ഉണ്ടായിരുന്നത്. പ്രത്യേകിച്ചും കമ്പനി മുന്നിലേക്ക് ലാഭത്തിൽ ആയിരിക്കുമോ എന്ന് ചോദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ. മാർക്കറ്റിംഗിന് വേണ്ടി ചെവലാക്കുന്ന പണത്തിന്റെ അത്ര പോലും വരുമാനത്തിൽ നിന്നും ലഭിക്കുന്നില്ലെന്നത് ശ്രദ്ധയമാണ്. മേൽനോട്ട പ്രശ്‌നങ്ങൾ കാരണം 2022 മാർച്ചിൽ പുതിയ ഉപഭോക്താക്കളെ ഓൺ‌ബോർഡ് ചെയ്യുന്നത് നിർത്താൻ ആർബിഐ പേടിഎം പേയ്‌മെന്റ് ബാങ്കിന് നിർദ്ദേശം നൽകി.

പേടിഎം പലപ്പോഴും നിരവധി ബിസിനസ്സ് ലൈനുകളിൽ ഇടപെടുന്നു, അതിനാൽ തന്നെ ഉറച്ച ബിസിനസ്സ് മോഡൽ രൂപപ്പെടുത്തുന്നത് കമ്പനിക്ക് ഏറെ  ബുദ്ധിമുട്ടാണ്. ഫിൻ‌ടെക് മേഖലയിലെ ഉയർന്ന തലത്തിലുള്ള മത്സരവും അവരുടെ പ്രവർത്തനങ്ങളെ ഭാരപ്പെടുത്തുന്നു.

കമ്പനി 2023 സാമ്പത്തിക വർഷത്തോടെ ലാഭത്തിലാകുമെന്നാണ് സിഇഒ വിജയ് ഷർമ പറയുന്നത്. വ്യാപാരികളുടെ ഡേറ്റബെയിസ് വർദ്ധനവ് ഉപഭോക്താക്കളെ എൻഗേജ് ചെയ്യിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

പേടിഎം അതിന്റെ വായ്പാ വിതരണ ബിസിനസും വർദ്ധിപ്പിക്കുകയാണ്. ഇതിലൂടെ ബൈ നൌ പേ ലേറ്റർ നടപ്പാക്കാൻ ഒരുങ്ങുകയാണ് കമ്പനി.

പേടിഎം  എന്ന കമ്പനിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023