ആർബിഐ പ്രഖ്യാപനത്തിലേക്ക് ഊറ്റുനോക്കി നിക്ഷേപകർ, ആഗോള വിപണികൾ ഉയർന്ന നിലയിൽ - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Hindustan Copper: ജൂൺ 7ന് കമ്പനി ജാർഖണ്ഡിലെ ഘട്ശിലയിലെ സുർദാ ഖനിയിൽ ഖനനം പുനരാരംഭിച്ചു. പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ അനുമതി നേടിയ ശേഷമാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്.
Wockhardt: ദീപക് മദ്‌നാനിയെ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചു.
Zee Entertainment Enterprises: ഓപ്പൺ മാർക്കറ്റിൽ നിന്നും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കമ്പനിയുടെ രണ്ട് ലക്ഷം ഇക്വിറ്റി ഓഹരികൾ കൂടി വാങ്ങി.
RITES: ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ കൺസൾട്ടൻസി ആൻഡ് എഞ്ചിനീയറിംഗ് കമ്പനി ഗ്രാൻഡ്സ് ട്രെയിൻസുമായി ധാരണാപത്രം ഒപ്പുവച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ശേഷം 16350ൽ സപ്പോർട്ട് എടുത്ത സൂചിക മുകളിലേക്ക് കയറി അസ്ഥിരമായി നിന്നു. തുടർന്ന് 153 പോയിന്റുകൾക്ക് താഴെയായി 16406 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 35125 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി 35100ൽ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്ന് താഴേക്ക് വീണു. 34850ൽ സപ്പോർട്ട് എടുത്ത സൂചിക തുടർന്ന് 314 പോയിന്റുകൾ/ 0.89 ശതമാനം താഴെയായി 34996 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1.5 ശതമാനം ഇടിഞ്ഞു.
യൂഎസ് വിപണി ശക്തമായ മുന്നേറ്റം നടത്തി. യൂറോപ്യൻ വിപണികൾ താഴേക്ക് നീങ്ങി.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. നിക്കി 1 ശതമാനം മുകളിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യൂറോപ്യൻ ഫ്യുച്ചേഴ്സ് നേരിയ ലാഭത്തിലും.
SGX NIFTY 16,500- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,500, 16,450, 16,400, 16,365 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,560, 16,600, 16,700, 16,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 34,850, 34,500, 34,250 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,000, 35,250, 35,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17000, 16800 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 16000-ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്..
ബാങ്ക് നിഫ്റ്റിയിൽ 36000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 20.5 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,300 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
16500 എന്ന സപ്പോർട്ട് നിഫ്റ്റിക്ക് ഇന്നലെ നഷ്ടപ്പെട്ടു. 16450 എന്ന സപ്പോർട്ട് ഇപ്പോൾ തകർന്നാൽ അത് പ്രതിബന്ധമായി മാറുന്നതാണ്.
16500 തകർന്ന സ്ഥിതിക്ക് താഴേക്ക് നെഗറ്റീവ് ബ്രേക്ക് ഡൌൺ ഉണ്ടാകുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.
ഇന്ന് രാവിലെ നടക്കാനിരിക്കുന്ന ആർബിഐയുടെ ധനനയ പ്രഖ്യാപനത്തിലേക്കാണ് ഏവരും ഊറ്റുനോക്കുന്നത്. 50 ബേസിസ് പോയിന്റിന് മുകളിൽ കൂടാതെ പലിശ നിരക്ക് ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും.
പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനത്തിന് ശേഷമുള്ള പ്രസംഗവും പ്രധാനമാണ്. നിലവിൽ ആർബിഐ 2023ൽ പണപ്പെരുപ്പം 5.7 ശതമാനം ആകുമെന്നാണ് കണക്ക്കൂട്ടുന്നത്. ഇതിൽ മാറ്റം വരുമോ എന്ന് നോക്കേണ്ടതുണ്ട്. അതിനൊപ്പം തന്നെ ഭാവിയിലെ പലിശ നിരക്ക് സംബന്ധിച്ച ഗവർണറുടെ കാഴ്ചപ്പാട് എന്താണെന്നുള്ളതും ശ്രദ്ധേയമാണ്.
യുഎസ് വിപണി ശക്തമായി അടച്ചത് കൊണ്ട് തന്നെ ആഗോള വിപണികൾ പോസിറ്റീവായി കാണപ്പെടുന്നു. മികച്ച ജിഡിപി ഡാറ്റ പുറത്തുവന്നതിന് പിന്നാലെ നിക്കി ഉയർന്ന നിലയിലേക്ക് വ്യാപാരം നടത്തി. ഓസ്ട്രേലിയൻ വിപണിയും ശക്തമായ മുന്നേറ്റമാണ് നടത്തിയത്.
നിങ്ങൾ ചാർട്ട് സൂം ഔട്ട് ചെയ്താൽ വിപണിയിൽ ഒരു മിഡ് ടേം ഡൌൺ ട്രെൻഡ് ഉള്ളതായി കാണാം. കഴിഞ്ഞ ആഴ്ച കണ്ട മുന്നേറ്റം ഒരു ഷോർട്ട് ടേം നീക്കം മാത്രമാണ്. 16,800-17,000 എന്ന നില സൂചികയ്ക്ക് മറികടക്കാൻ സാധിച്ചില്ല. അതിനാൽ തന്നെ കൂടുതൽ വിൽപ്പന നടന്നേക്കാം. പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം നിർണായകമായേക്കും.
നിഫ്റ്റിയിൽ താഴേക്ക് 16,350 മുകളിലേക്ക് 16,500 എന്ന റേഞ്ച് ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display