ശുഭസൂചന നൽകി ആഗോള വിപണികൾ, വീണ്ടെടുക്കൽ നടത്താൻ സാധ്യത? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
HDFC Bank: ജൂൺ പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 20.91 ശതമാനം ഉയർന്ന് 9579.11 കോടി രൂപയായി.
Tata Steel: നടപ്പ് സാമ്പത്തിക വർഷം ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾക്കായി 12,000 കോടി രൂപയുടെ മൂലധന ചെലവ് വർദ്ധിപ്പിക്കാൻ തീരുമാനിച്ച് കമ്പനി.
Jindal Steel and Power: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 2770.88 കോടി രൂപയായി.
Vedanta: ഈ സാമ്പത്തിക വർഷം ഒഡീഷയിൽ രണ്ട് കൽക്കരി ബ്ലോക്കുകൾ പ്രവർത്തനക്ഷമമാക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു, കൂടാതെ കിഴക്കൻ സംസ്ഥാനത്ത് മറ്റൊരു കൽക്കരി ഖനിയുടെ പ്രവർത്തനം അതിവേഗം ട്രാക്കുചെയ്യാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു.
Vodafone Idea: കമ്പനിയുടെ പ്രമോട്ടർ സ്ഥാപനമായ വോഡഫോൺ ഗ്രൂപ്പിന് 436.21 കോടി രൂപയുടെ ഇക്വിറ്റി അലോക്കേഷൻ ചെയ്യുന്നതിന് ഓഹരി ഉടമകൾ അംഗീകാരം നൽകി.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 15994 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. 15940ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക പിന്നീട് വി ആകൃതിയിലുള്ള വീണ്ടെടുക്കൽ നടത്തി. തുടർന്ന് 111 പോയിന്റുകൾക്ക് മുകളിലായി 16049 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 34665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ സൂചിക താഴേക്ക് നീങ്ങി. 34500ൽ അനേകം തവണം സപ്പോർട്ട് എടുത്ത സൂചിക അവിടെ നിന്നും പിന്നീട് തിരികെ കയറി. തുടർന്ന് 31പോയിന്റുകൾ/ 0.09 ശതമാനം മുകളിലായി 34683 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി 2 ശതമാനം ലാഭത്തിൽ അടച്ചു.
യൂഎസ് വിപണി, യൂറോപ്പ്യൻ വിപണികൾ എന്നിവ ലാഭത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ 0.2 ശതമാനം ലാഭത്തിൽ വ്യാപാരം നടത്തുന്നു.
SGX NIFTY 16,190- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,000, 15,940, 15,870 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,050, 16,150, 16,190, 16,280 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 34,640, 34,500, 34,200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,840, 35,000, 35,400, 35,550 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 16600ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 16000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 35000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 34500ൽ ഏറ്റവും ഉയർന്ന പുട്ട ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 17.6 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
എച്ച്.ഡി.എഫ്.സി ബാങ്ക് ജൂൺ പാദത്തിൽ 20 ശതമാനത്തിന്റെ വളർച്ചയാണ് കാഴ്ചവച്ചത്. ഓഹരി ഇന്ന് എങ്ങനെ മുന്നേറ്റം നടത്തുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
വെള്ളിയാഴ്ച ആഗോള വിപണികൾ ശക്തമായാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഇന്ത്യൻ വിപണിക്ക് പോസിറ്റിവിറ്റി നൽകും. എങ്കിലും 16280 മറികടക്കുക എന്നത് ഒരു വെല്ലുവിളിയാകും. ഈ നില മറികടന്നാലും 16450- 16500 എന്നിവ വരും ദിവസങ്ങളിൽ മറികടക്കുന്നതും കഠിനമായേക്കും.
ഈ ആഴ്ച കമ്പനിയുടെ പുറത്തുവരുന്ന ഫലങ്ങൾ അല്ലാതെ മറ്റ് ഇവെന്റുകൾ ഒന്നും തന്നെയില്ല. വ്യാഴാഴ്ച ഇസിബി പ്രസ് കോൺഫ്രറൻസ് നടക്കുന്നതിനാൽ തന്നെ അവിടെ നിന്നുള്ള പ്രഖ്യാപനങ്ങൾ വിപണിയുടെ വികാരത്തെ സ്വാധീനിച്ചേക്കാം.
കഴിഞ്ഞ ആഴ്ച മുതൽ ശക്തമായ മുന്നേറ്റം നടത്തുന്ന എഫ്.എം.സി.ജി ഹെവിവെയിറ്റ് ഓഹരികളിലേക്ക് ശ്രദ്ധിക്കുക.
നിഫ്റ്റിയുടെ മണിക്കൂർ ചാർട്ടിലേക്ക് നോക്കിയാൽ താഴേക്ക് ഒരു ട്രെൻഡ് ഉള്ളതായി കാണാം. അതിനാൽ തന്നെ താഴേക്ക് ശക്തമായ നീക്കങ്ങൾ സംഭവിച്ചേക്കാം. 16050 ഈ ട്രെൻഡിന്റെ ഒരു പ്രധാന ലെവലാണ്. ഇതിന് മുകളിൽ നിഫ്റ്റി വ്യാപാരം ആരംഭിച്ചാൽ ഒരു ട്രെൻഡ് റിവേഴ്സലിനുള്ള സാധ്യത കാണപ്പെടുന്നു. ആദ്യത്തെ ഒരു മണിക്കൂറിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം.
അതേസമയം ബാങ്ക് നിഫ്റ്റി ലോങ് ടേം ബെയറിഷ് ട്രെൻഡിലാണുള്ളത്. അതിനാൽ തന്നെ സൂചിക മുകളിലേക്ക് കയറണമെങ്കിൽ 35000 മറികടക്കേണ്ടതുണ്ട്.
നിഫ്റ്റിയിൽ താഴേക്ക് 16000, മുകളിലേക്ക് 16280 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display