പോസിറ്റീവ് സൂചന നൽകി ആഗോള വിപണികൾ, ഗ്യാപ്പ് അപ്പിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
positivity in the global markets nifty to open with a gap up share market today
undefined

പ്രധാനതലക്കെട്ടുകൾ

Tata Motors: ചിപ്പ് ക്ഷാമത്തെ തുടർന്ന് ജാഗ്വാർ ലാൻഡ് റോവറിന്റെ റീട്ടെയിൽ വിൽപ്പന ജൂണിൽ അവസാനിച്ച പാദത്തിൽ 37 ശതമാനം കുറഞ്ഞ് 78,825 യൂണിറ്റായി.

Vedanta: കടക്കെണിയിലായ അഥീന ഛത്തീസ്ഗഡ് പവർ 564.67 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു.

InterGlobe Aviation: ഓഗസ്റ്റ് മുതൽ പൈലറ്റുകളുടെ ശമ്പളം 8 ശതമാനം വർദ്ധിപ്പിക്കുമെന്ന് വിമാന കമ്പനി പറഞ്ഞു.

Tata Power:
അടുത്ത അഞ്ച് വർഷത്തിനുള്ളിൽവ പുനരുപയോഗിക്കാവുന്ന ഊർജ പദ്ധതിയിൽ 75,000 കോടി രൂപ  നിക്ഷേപിക്കാൻ  ഒരുങ്ങി കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ഗ്യാപ്പ് അപ്പിൽ 16104 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഉച്ചവരെ വശങ്ങളിലേക്ക് നീങ്ങി. ശേഷം ഉണ്ടായ ബ്രേക്ക് ഔട്ടിൽ സൂചിക പുതിയ ഉയരങ്ങൾ കീഴടക്കി. തുടർന്ന് 143 പോയിന്റുകൾക്ക് മുകളിലായി 16132  എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഗ്യാപ്പ് അപ്പിൽ 34562 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. വിൽപ്പന സമ്മർദ്ദത്തിന് ഇടിയിലും ശക്തമായ മുന്നേറ്റം നടത്തിയ സൂചിക അവസാന നിമിഷം പുത്തൻ ഉയരങ്ങൾ കീഴടക്കി. തുടർന്ന് 596 പോയിന്റുകൾ/ 1.76 ശതമാനം മുകളിലായി 34920 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽ 3.8 ശതമാനം ഉയർന്നു.

യൂഎസ് വിപണി
നേട്ടത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണിയും ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ  ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,097- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,110, 16,060, 16,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,040, 16,190, 16,210  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ബാങ്ക് നിഫ്റ്റിയിൽ 34,200, 33,800, 33,680 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,700, 34,500, 34,150 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 19.2 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്നലത്തെ ആദ്യ പകുതിയിൽ വിപണി നിശ്ചിത റേഞ്ചിനുള്ളിൽ വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയിരുന്നത്. ദിവസത്തെ കാൻഡിൽ ബുള്ളിഷായി കാണപ്പെടുന്നു. ഡബ്ല്യു ബ്രേക്ക്ഔട്ട് ബാങ്ക് നിഫ്റ്റിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചു. 35000 മറികടക്കാനുള്ള സാധ്യത സൂചികയിൽ കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറുമ്പോൾ, ഐടി ഓഹരികൾ താഴേക്ക് വീഴുകയാണ്. ഇതിനാൽ തന്നെ നിഫ്റ്റിക്ക് ദിവസത്തെ ഉയർന്ന നിലമറികടക്കാൻ സാധിച്ചിരുന്നില്ല. ഒടുവിൽ കരടികൾ വിജയിച്ചു കൊണ്ട് സൂചിക താഴേക്ക് വീണിരുന്നു. ശേഷം സൂചിക തിരികെ കയറി.

ബോറിസ് ജോൺസൻ യുകെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. എന്നാൽ ഇത് എഫ്.ടിഎസ്ഇയെ ബാധിച്ചില്ല.

വിപണി പൊതുവെ പോസിറ്റീവ് ആയി കാണപ്പെടുന്നു. ഫലങ്ങൾ വരാനിരിക്കെ ടിസിഎസിലേക്ക് നോക്കുക.

നിഫ്റ്റിയിൽ താഴേക്ക് 16000, മുകളിലേക്ക് 16300 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023