പലിശ നിരക്ക് വർദ്ധനവിൽ ഇളവ് കൊണ്ടുവരുമെന്ന് ജെറോം പവൽ, കത്തിക്കയറി യുഎസ് വിപണി - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
powells statement lifts sentiments profit booking or rally pre market analysis
undefined

പ്രധാനതലക്കെട്ടുകൾ

Wipro: ആമസോൺ വെബ് സർവീസിൽ പ്രവർത്തിക്കുന്ന വിപ്രോ ഡാറ്റ ഇന്റലിജൻസ് സ്യൂട്ട് കമ്പനി ആരംഭിച്ചു.

Apollo Hospitals Enterprises: എൻസിഡി വഴി 105 കോടി രൂപ സമാഹരിക്കുന്നതിന് കമ്പനി ബോർഡ് അനുമതി നൽകി.

Hinduja Global Solutions: കൊളംബിയയിൽ കമ്പനി ഒരു പുതിയ ഉപഭോക്തൃ അനുഭവ കേന്ദ്രത്തിന് തുടക്കം കുറിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 18534 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ നീക്കം കാഴ്ചവെച്ചു. എന്നാൽ 3 മണിയോടെ സൂചികയിൽ ശക്തമായ ബൈയിംഗ് അനുഭവപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 141 പോയിന്റുകൾ/0.75 ശതമാനം മുകളിലായി 18758 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

43145 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി തുടക്കത്തിൽ മുകളിലേക്ക് കയറിയെങ്കിലും പിന്നീട് താഴേക്ക് കൂപ്പുകുത്തി. ഉച്ചയ്ക്ക് ശേഷം തിരികെ കയറിയ സൂചിക ശക്തമായ വീണ്ടെടുക്കൽ കാഴ്ചവെച്ചു. തുടർന്ന് ബാങ്ക് നിഫ്റ്റി 178 പോയിന്റുകൾക്ക് മുകളിലായി 43231 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.15 ശതമാനം ലാഭത്തിൽ അടച്ചു.

യുഎസ് വിപണി, യൂറോപ്യൻ വിപണി എന്നിവ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായി കാണപ്പെടുന്നു.

SGX NIFTY 18,995-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് സൂചന നൽകുന്നു.

18,700, 18,670, 18,600, 18,550 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,800, 18,850, 18,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 43,000, 42,880, 42,600 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,350, 43,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഫിൻ നിഫ്റ്റിയിൽ 19,260, 19,200, 19,150 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,250, 19,290, 19,320 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

നിഫ്റ്റിയിൽ 18600ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 19000ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 43000ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 44000, 43500 എന്നിവിടെ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 9000 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 4000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

ഇന്ത്യ വിക്സ് 13.8 ആയി കാണപ്പെടുന്നു.

എംഎസ്സിഐ റീബാലൻസിംഗ് കാരണം ഇന്നലെ അവസാന നിമിഷം വിപണിയിൽ ശക്തമായ നീക്കം അനുഭവപ്പെട്ടു. മുൻ വർഷങ്ങളിലേക്ക് നോക്കിയാൽ ഈ ദിവസങ്ങളിൽ ശക്തമായ നീക്കം നടന്നിട്ടുള്ളതായി കാണാം. എന്നാൽ ഇപ്പോൾ ആഗോള വിപണികളും ശക്തമായ പിന്തുണ നൽകുന്നു.

ഇന്ത്യയുടെ ക്വാർട്ടർളി ഡാറ്റ 6.3 ശതമാനമായി രേഖപ്പെടുത്തി. പ്രതീക്ഷിച്ച ഡാറ്റ എന്നത് 6.1 ശതമാനമാണ്. പ്രധാന എട്ട് മേഖലയിലെ
വളർച്ച കുറഞ്ഞതായി കാണാം. അത് പോലെ തന്നെ ഇന്ത്യൻ രൂപ രണ്ട് ആഴ്ചത്തെ ഉയർന്ന നിലയിലാണുള്ളത്.

ഡിസംബറിൽ പലിശ നിരക്ക് ചെറുതായി മാത്രമെ വർദ്ധിപ്പിക്കുവെന്ന് ജെറോം പവൽ പറഞ്ഞതിന് പിന്നാലെ യുഎസ് വിപണി ശക്തമായ നീക്കം കൈവരിച്ചു. ഭവന, വാടക എന്നിവയിലെ വിലയിടിവിലൂടെ പണപ്പെരുപ്പവുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ ലഭിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുകെ പിഎംഐ ഇന്ന് പുറത്തുവരും. യൂറോ സിപിഐ പ്രതീക്ഷിച്ച നിലയിലാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇന്ന് എക്സ്പെയറി ആയതിനാൽ തന്നെ ഒഐ നീക്കങ്ങൾ ശ്രദ്ധിക്കുക. വലിയ നീക്കങ്ങൾക്കുള്ള സാധ്യത നിലനിൽക്കുന്നു. ഗ്യാപ്പ് അപ്പ് നേട്ടത്തിന് പിന്നാലെ സൂചികയിൽ ലാഭമെടുപ്പ് നടക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല.

നിഫ്റ്റിയിൽ മുകളിലേക്ക് 18850 താഴേക്ക് 18,670 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023