ലാഭമെടുപ്പ് ഭയന്ന് നിക്ഷേപകർ, നേട്ടത്തിൽ അടച്ച് എഫ്.എം.സി.ജി ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
profit booking fear fmcg stocks gain post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 18552 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി സാവധാനം മുകളിലേക്ക് കയറി എക്കാലത്തെയും ഉയർന്ന നിലയായ 18678 രേഖപ്പെടുത്തി. പിന്നീട് ഉണ്ടായ നേരിയ ലാഭമെടുപ്പിനെ തുടർന്ന് സൂചിക ഉച്ചയ്ക്ക് ശേഷം താഴേക്ക് വീണു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 55 പോയിന്റുകൾ/0.30 ശതമാനം മുകളിലായി 18618 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42959 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം തന്നെ മുന്നേറ്റം കാഴ്ചവെച്ചു. പിന്നീട് പതിയെ താഴേക്ക് നീങ്ങിയ സൂചിക തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 33 പോയിന്റുകൾ/ 0.08 ശതമാനം മുകളിലായി 43053 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് ഡൌണിൽ 19176 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റിക്ക് 19320 മറികടക്കാൻ സാധിച്ചില്ല. അവിടെ നിന്നും 19200ലേക്ക് സൂചിക വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 31 പോയിന്റുകൾ/ 0.16 ശതമാനം മുകളിലായി 19231 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty FMCG (+1.8%), Nifty Metal (0.1%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും കയറിയിറങ്ങിയാണ് കാണപ്പെടുന്നത്.

നിർണായക നീക്കങ്ങൾ

ബാങ്ക് നിഫ്റ്റി, നിഫ്റ്റി എന്നിവ എക്കാലത്തെയും ഉയർന്ന നിലയിൽ നിൽക്കുന്നതിനാൽ തന്നെ നിഫ്റ്റി എഫ്.എം.സി.ജിയിൽ ശക്തമായ പണമൊഴുക്ക് കാണപ്പെടുന്നു. ഇത് ലാഭമെടുപ്പിന് തടയിടാനുള്ള നീക്കമാകാം.

HUL (+4.3%), Dabur (+6.1%), Emami (+6.1%), Britannia (+1.7%), Marico (+3.2%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു.

IndusInd Bank (-1.4%) ഓഹരി ഇന്ന് ലാഭമെടുപ്പിന് വിധേയമായി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Prism Johnson (+7%) ഓഹരി ബ്ലോക്ക് ഡീലിന് പിന്നാലെ നേട്ടത്തിൽ അടച്ചു.

സിഎൽഎസ്എ കമ്പനിയുടെ ഓഹരി വിലയുടെ ടാർഗറ്റ് 300 ആയി പ്രഖ്യാപിച്ചതിന് പിന്നാലെ Bandhan Bank (+4.3%) ഓഹരി നേട്ടത്തിൽ അടച്ചു.

പ്രൊമോട്ടർ കമ്പനിയുടെ ഓഹരികൾ വിൽക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ Gland Pharma (+7.6%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ചൈനയിലെ പ്രതിഷേധം കഴിഞ്ഞ ദിവസം  വിപണിയിലെ നേരിയ ഇടിവിന് കാരണമായി.

നിഫ്റ്റിയിൽ 18820-18930 എന്നിവിടെ നിഫ്റ്റിയിൽ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റി എഫ്.എം.സി.ജിയിൽ ശക്തമായ ബൈയിംഗ് ഇന്ന് കാണപ്പെട്ടു. ഇത് തുടർന്നാൽ സൂചികയിൽ 18280 വരെ ശക്തമായ ലാഭമെടുപ്പ് അരങ്ങേറിയേക്കാം.

നിഫ്റ്റി ഐടി ഓഹരികളിൽ ശ്രദ്ധിക്കുക. ഐടി 30600 എന്ന പ്രതിബന്ധം ശക്തമായി പരീക്ഷിച്ചുവരികയാണ്.

ഓട്ടോ വിൽപ്പന കണക്കുകൾ വ്യാഴാഴ്ച പുറത്തുവരും. ഓട്ടോ, ഓട്ടോ അനുബന്ധ സ്ഥാപനങ്ങളിലേക്ക് ശ്രദ്ധിക്കുക.

റിലയൻസ് 2675 എന്ന പ്രതിബന്ധം കഴിഞ്ഞ ദിവസം മറികടന്നിരുന്നു. ഇത് ഉയർന്ന വോള്യത്തിൽ നിലനിർത്താൻ സാധിച്ചാൽ വീണ്ടും മുന്നേറ്റം തുടർന്നേക്കാം.

951ന് മുകളിലായി ഐസിഐസിഐക്ക് ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടേക്കും.

സ്റ്റോക്ക് മാർക്കറ്റിൽ നിങ്ങളുടെ റോൾമോഡൽ ആരാണ്?

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.


Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023