ചൈനയിൽ വൻ പ്രതിഷേധം, നേട്ടം നിലനിർത്താൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Hero MotoCorp: ഡിസംബർ ഒന്ന് മുതൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
Godrej Properties: മാർച്ച് പാദത്തിൽ ദേശീയ തലസ്ഥാനത്തെ അശോക് വിഹാറിൽ ഒരു ആഡംബര ഭവന പദ്ധതി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഈ വസ്തുവിൽ നിന്നുള്ള 8,000 കോടി രൂപയുടെ വിൽപ്പന വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
Indian Oil Corporation: എൻസിഡി വിതരണം ചെയ്തു കൊണ്ട് കമ്പനി 2500 കോടി രൂപ വരെ സമാഹരിച്ചു.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഫ്ലാറ്റായി 18533 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം താഴേക്ക് വീണു. എന്നാൽ 18450ൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 29 പോയിന്റുകൾ/0.15 ശതമാനം മുകളിലായി 18513 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
43269 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങിയിരുന്നു. ശേഷം 42880ന് അടുത്തായി സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 91 പോയിന്റുകൾ/ 0.21 ശതമാനം താഴെയായി 42983 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.5 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് വിപണി കയറിയിറങ്ങി കാണപ്പെടുന്നു. യൂറോപ്യൻ വിപണി ഫ്ലാറ്റായി ലാഭത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നഷ്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 18,590-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് ഡൌണിനുള്ള സൂചന നൽകുന്നു.
18,470, 18,450, 18,370 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,500, 18,530, 18,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 42,880, 42,600, 42,350, 42,200, 42,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,000, 43,200, 43,350, 43,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 19,160, 19,100, 19,040 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,230, 19,280, 19,340 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.
നിഫ്റ്റിയിൽ 18300ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 19000ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 43000ൽ സ്ട്രാഡിൽ കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 400 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
ഇന്ത്യ വിക്സ് 13.3 ആയി കാണപ്പെടുന്നു.
വെള്ളിയാഴ്ച നിഫ്റ്റിക്ക് എക്കാത്തെയും ഉയർന്ന നിലയിലുള്ള ക്ലോസിംഗാണ് ലഭിച്ചിരുന്നത്. ഈ മുന്നേറ്റം നിലനിർത്താൻ നിഫ്റ്റിക്ക ആകുമെന്ന് കരുതാം. വ്യാഴാഴ്ചത്തെ നീക്കവും ശക്തമായിരുന്നു.
ബാങ്ക് നിഫ്റ്റി സൂചിക 43000ന് അടുത്ത് നിൽക്കുകയാണ്. വിപണിയുടെ ഭാവി തീരുമാനിക്കാൻ ബാങ്കുകൾക്ക് സാധിക്കുമെന്ന് കരുതാം.
അതേസമയം ഐടി ഓഹരികൾ ശക്തമായ കാണപ്പെടുന്നു. ഇക്കാരണത്താൽ തന്നെ ബാങ്കും ഐടിയും കൂടി ഒത്തുപിടിച്ചാൽ നിഫ്റ്റി വൈകാതെ 19000 കീഴടക്കിയേക്കും.
റിലയൻസിലെ 2633 എന്ന നിലയിലേക്ക് ശ്രദ്ധിക്കുക. വെള്ളിയാഴ്ച ഹെവിവെയിറ്റ് ഓഹരികളിൽ ശക്തമായ മുന്നേറ്റം അനുഭവപ്പെട്ടിരുന്നു.
ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഇത് ആഗോള വിപണികളെ ഇത് ബെയറിഷ് മോഡിലേക്ക് മാറ്റുന്നതായി കാണാം. ഡൌ ഫ്യൂച്ചേഴ്സും ഇതിനോട് പ്രതികരിച്ചു. നിഫ്റ്റി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കി കാണാം.
നിഫ്റ്റിയിൽ മുകളിലേക്ക് 18600 താഴേക്ക് 18,400 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display