പിന്നോട്ട് ഇല്ലെന്ന് കാളകൾ? വിപണിയിൽ മുന്നേറ്റം തുടരുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
SBI Life Insurance: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 18 ശതമാനം ഉയർന്ന് 263 കോടി രൂപയായി.
TVS Motor Company: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 297 കോടി രൂപയായി രേഖപ്പെടുത്തി.
Punjab National Bank: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 70 ശതമാനം ഇടിഞ്ഞ് 308 കോടി രൂപയായി രേഖപ്പെടുത്തി.
PNB Housing Finance: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 3.4 ശതമാനം ഇടിഞ്ഞ് 235 കോടി രൂപയായി രേഖപ്പെടുത്തി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഫ്ലാറ്റായി 16776 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 16750ൽ സപ്പോർട്ട് എടുത്തു. ശേഷം ശക്തമായ മുന്നേറ്റം നടത്തിയ സൂചിക 16800, 16900 എന്നിവ മറികടന്നു. തുടർന്ന് 288 പോയിന്റുകൾക്ക് മുകളിലായി 16930 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 37107 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തി. എങ്കിലും നീക്കം നിയന്ത്രണത്തിലായിരുന്നു. തുടർന്ന് 37378 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 2.8 ശതമാനം ഉയർന്നു.
യൂഎസ് വിപണി ലാഭത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ചൈന ഒഴികെയുള്ള ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17135- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
16,870, 16,840, 16,760 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,950, 17,000, 17,070 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,300, 37,100, 36,870 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,470, 36,750, 38,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 17 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
പ്രതീക്ഷയ്ക്ക് വിരുദ്ധമായിട്ടാണ് യുഎസ് ജിഡിപി കണക്കുകൾ പുറത്തുവന്നത്. 0.4 ശതമാനം വളർച്ചയാണ് പ്രതീക്ഷിച്ചത്. എന്നാൽ -0.9
ആയി ഇത് കുറഞ്ഞിട്ടുണ്ട്. ഇത് സാമ്പത്തികമാന്ദ്യത്തിനുള്ള സൂചന നൽകുന്നു.
ആഗോള വിപണികൾ താഴേക്ക് വീണപ്പോഴിം ഇന്ത്യൻ വിപണി മുകളിലേക്ക് കയറി ശക്തി കാണിച്ചിരുന്നു.
ആഗോള വിപണികളിലേക്കും എസ്.ജി.എക്സ് നിഫ്റ്റിയിലേക്കും ശ്രദ്ധിക്കുക. കൃത്യമായ പുൾ ബാക്ക് ഇല്ലാതെയുള്ള മികച്ച റാലിയാണ് നടന്നത്. അത് കൊണ്ട് തന്നെ ലാഭമെടുപ്പിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വരും ദിവസങ്ങളിൽ നിഫ്റ്റി 17000ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കുമോ എന്ന് നോക്കാം.
ക്രൂഡ് ഓയിൽ വില നേരിയ തോതിൽ ഉയർന്നു. അത് ഇന്ത്യൻ വിപണിക്ക് നല്ലതല്ല.
നിഫ്റ്റിയിൽ താഴേക്ക് 16,950, മുകളിലേക്ക് 17,250 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display