റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം മുകളിലായി 41577 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
NIFTY Auto (+0.85%), NIFTY PSU Bank (+0.69%), NIFTY Media (+0.54%)
എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു. NIFTY Realty (-0.68%), NIFTY Pharma (-0.49%), NIFTY IT (-0.38%) എന്നിവ നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി അടച്ചു. യൂറോപ്യൻ വിപണികൾ ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
സിഇഒ സുമന്ത് കത്പാലിയയുടെ കാലാവധി ആർബിഐ മൂന്ന് വർഷത്തേക്ക് നീട്ടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ IndusInd Bank (+4.79%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി.
Adani Enterprises, Adani Ports, Adani Green, Adani Total Gas, Adani Transmission എന്നിവ നേട്ടത്തിൽ അടച്ചു.
70 എയർക്രാഫ്റ്റ് നിർമിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം 6800 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ HAL (+5.6%) ഓഹരി നേട്ടത്തിൽ അടച്ചു.
Nykaa (-3.21%) ഓഹരി കുത്തനെ താഴേക്ക് വീണു.
ചോളമണ്ഡലം കമ്പനി ഏറ്റെടുക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ Aptus Value Housing Finance Ltd (-6.04%) ഓഹരി കുത്തനെ താഴേക്ക് വീണു.
വിപണി മുന്നിലേക്ക്
ഇന്ന് 17600ൽ സപ്പോർട്ട് എടുത്ത സൂചിക ഇന്നലത്തെ താഴ്ന്ന നിലയായ 17700ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തി. 3 മണിയോടെ ശക്തമായ ബ്രേക്ക് ഔട്ടാണ് സൂചിക കാഴ്ചവെച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ന് നെറ്റ് ബൈയേഴ്സ് ആകുമെന്ന് പ്രതീക്ഷിക്കുന്നു.
ICICI Bank എന്ന് ഡബിൾ ബോട്ടം ബ്രേക്ക് ഔട്ട് നടത്തി.
ബാങ്ക് നിഫ്റ്റി 41,100ൽ നിന്നും സപ്പോർട്ട് എടുത്ത് സൂചിക മുകളിലേക്ക് കയറി. എന്നാൽ 41,700ൽ സൂചികയിൽ ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടു. സൂചിക ഈ ലെവൽ മറികടന്നാൽ 41,800-42,000 എന്നീ സോണുകളിലേക്ക് ശ്രദ്ധിക്കാം.
വിപണിയിൽ വലിയ ഒരു മുന്നേറ്റം ഉണ്ടാകുമെന്ന് കരുതാൻ സാധിക്കുകയില്ല. നിഫ്റ്റിക്ക് 17800 ശക്തമായ സമ്മർദ്ദ രേഖയായി പ്രവർത്തിക്കും. ശ്രദ്ധിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display