പലിശ നിരക്ക് ഉയർത്തി ആർബിഐ, പ്രഖ്യാപനത്തിന് പിന്നാലെ ചാഞ്ചാടി വിപണി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
rbi announcement triggers volatility weekly expiry tomorrow post market report
undefined

ഇന്നത്തെ വിപണി വിശകലനം

ആർബിഐ ഗവർണറുടെ പ്രഖ്യാപനത്തിന് പിന്നാലെ ചാഞ്ചാട്ടത്തിൽ മുങ്ങി വിപണി.

ഗ്യാപ്പ് അപ്പിൽ 16481 എന്ന നിലയിൽ കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയ്ക്ക് അടുത്തായി നിഫ്റ്റി ഇന്ന് വ്യാപാരം ആരംഭിച്ചു. രാവിലെ 10 മണിയോടെ 1 ശതമാനം താഴേക്ക് വീണ നിഫ്റ്റി ആർബിഐ ഗവർണറുടെ പ്രഖ്യാപനത്തിന് പിന്നാലെ തിരികെ കയറി ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 60 പോയിന്റുകൾ/0.37 ശതമാനം താഴെയായി 16356 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35168 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിലേക്ക് വീണു. വെറും 45 മിനിറ്റ് കൊണ്ട് സൂചിക 600 പോയിന്റുകളുടെ മുന്നേറ്റമാണ് കാഴ്ചവച്ചത്. എന്നാൽ ഉച്ചയ്ക്ക് ശേഷം സൂചിക ഇതെല്ലാം തന്നെ നഷ്ടമാക്കി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 50 പോയിന്റുകൾ/ 0.14 ശതമാനം താഴെയായി 34946 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി റിയൽറ്റി(1.8%), നിഫ്റ്റി മീഡിയ(1.4%) എന്നിവ മിന്നുംപ്രകടനം കാഴ്ചവച്ചു. നിഫ്റ്റി എഫ്.എം.സി.ജി(-1.5%) നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

പലിശ നിരക്ക് 50 ബേസിസ് പോയിന്റായി ഉയർത്തുന്നതായി ആർബിഐ ഗവർണർ പറഞ്ഞു. ഇത് പ്രതീക്ഷിച്ചിരുന്നതിനാൽ തന്നെ വിപണി ആദ്യം മുകളിലേക്ക് കയറി.

SBI (+1.7%) ഓഹരിയിൽ ശക്തമായ ബൈയിംഗ് നടന്നു. ഓഹരി ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ITC (-2.1%), Reliance (-1.7%) എന്നീ ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ നിന്നും ലാഭമെടുപ്പിന് വിധേയമായി.

അടുത്തിടെയുണ്ടായ തീപിടിത്തം മൂലം കമ്പനിയുടെ യൂണിറ്റുകൾ അടച്ചുപൂട്ടാൻ ഗുജറാത്ത് സർക്കാർ നോട്ടീസ് നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ Deepak Nitrite (-4.8%) ഓഹരി കുത്തനെ താഴേക്ക് വീണു.

കമ്പനിയുടെ വ്യാവസായിക വിഭാഗത്തിന്റെ വില ഇടിയുമെന്ന നിക്ഷേപകരുടെ ഭയത്തെ തുടർന്ന് Gujarat Gas (-7%) ഓഹരി കുത്തനെ താഴേക്ക് വീണു.

MRPL (+9.1%) ഓഹരി 52 ആഴ്ചയിലെ ഉയർന്ന നില രേഖപ്പെടുത്തി. അതേസമയം റിലയൻസ് ഓഹരികളായ TV18 (+10.8%), Network18 (+5.4%) എന്നിവ  വീഴ്ചയിൽ നിന്നും തിരികെ കയറി.

വിപണി മുന്നിലേക്ക് 

ആർബിഐ ഗവർണറുടെ പ്രഖ്യാപനത്തെ തുടർന്ന് വിപണി ഇന്ന് കയറിയിറങ്ങി ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു.

ഡിസംബർ വരെ രാജ്യത്തെ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിൽ നിൽക്കുമെന്ന ആർബിഐയുടെ കണക്ക്കൂട്ടൽ വിപണി പ്രതികൂലമായി സ്വീകരിച്ചു.

അതിനൊപ്പം തന്നെ കൊവിഡിന്റെ നാലാം തരംഗം സംബന്ധിച്ച ആശങ്കകളും നിലനിൽക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തേക്കാൾ 5 ഇരട്ടി കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

വാർത്തയെ അടിസ്ഥാനമാക്കിയുള്ള നീക്കം തുടരുകയാണ്. നാളത്തെ എക്സ്പെയറിയിലേക്കായി വിപണിയിലെ വമ്പന്മാർ വളരെ ദൂരെ സുരക്ഷിതമായി പോസിഷനെടുത്ത് നിൽക്കുകയാണെന്ന് ഓപ്ഷൻ ഡാറ്റ നോക്കിയാൽ മനസിലാകും.

ബാങ്ക് നിഫ്റ്റി നാളെ  34600- 35000 എന്ന റേഞ്ചിനുള്ളിൽ തന്നെ വ്യാപാരം നടത്താനാണ് സാധ്യത. വിപണിയിലെ വമ്പന്മാർ സുരക്ഷിതമായി നിൽക്കുകയാണെന്ന് ഓർക്കുക. ഈ റേഞ്ചിന് പുറത്തേക്കുള്ള സൂചികയുടെ നീക്കം വൻ നീക്കത്തിന് കാരണമായേക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023