ആർബിഐയുടെ നിർണായക പ്രഖ്യാപനം നാളെ, സപ്പോർട്ടുകൾ നഷ്ടപ്പെടുത്തി നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ 16993 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് 17000 മറികടക്കാൻ സാധിച്ചില്ല. അവിടെ നിന്നും താഴേക്ക് വീണ സൂചിക പ്രധാന സപ്പോർട്ടുകൾ തകർത്തു. 16788ൽ എത്തിയ സൂചിക 17800ന് മുകളിലായി അസ്ഥിരമായി നിന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 40 പോയിന്റുകൾ/0.24 ശതമാനം താഴെയായി 16818 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
38092 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 38300ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു. 37550ൽ അനേകം തവണ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 112 പോയിന്റുകൾ/ 0.30 ശതമാനം താഴെയായി 37647 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty PSU Bank (+1.1%), Nifty Pharma (+1.3%), Nifty FMCG (+0.89%), Nifty Media (+1.2%),Nifty IT (-0.95%) എന്നീ മേഖലാ സൂചികകളിൽ ഇന്ന് നീക്കം കാണപ്പെട്ടു.
പ്രധാന ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും 1 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
ക്രൂഡ് ഓയിൽ വില തിരികെ കയറിയതിന് പിന്നാലെ ONGC (+3.3%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.OIL (+3.6%) ഓഹരിയും നേട്ടത്തിൽ അടച്ചു.
ഇക്കാരണത്താൽ തന്നെ Asian Paints (-5.2%) ഓഹരി നഷ്ടത്തിൽ അടച്ച്
നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
Cipla (+1.7%), Dr Reddy,(+2.1%), Sun Pharma (+1.4%), Torrent Pharma (+3.4%), Apollo Hospitals (+2.8%) എന്നീ ഫാർമ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.
കടങ്ങൾ തീർത്തതായി പറഞ്ഞതിന് പിന്നാലെ Jindal Steel (+3.5%) ഓഹരി നേട്ടത്തിൽ അടച്ചു. Tata Steel (+1.7%) ഓഹരിയും ലാഭത്തിൽ അടച്ചു.
Adani Ent (-2.2%) ഓഹരി നാളെ മുതൽ നിഫ്റ്റി 50യുടെ ഭാഗമാകും.
ക്ലിനിക്കൽ പ്രോഗ്രിന്റെയും ആർആൻഡ് ഡി പൈപ്പ് ലൈനിന്റെയും അപ്പ് ഡേറ്റ് നൽകിയതിന് പിന്നാലെ SPARC (+14.6% ഓഹരി നേട്ടതതിൽ അടച്ചു.
വിപണി മുന്നിലേക്ക്
വീണ്ടെടുക്കൽ സൂചന നൽകാതെ വിപണി.
അടുത്തെങ്ങും തന്നെ തിരികെ കയറാൻ വിപണിക്ക് ഉദ്ദേശം ഉള്ളതായി തോന്നുന്നില്ല. പല സുപ്രധാന നിലകളിലും ഉള്ള സപ്പോർട്ടുകളാണ് സൂചിക ഇന്ന് തകർത്ത് എറിഞ്ഞത്.
ഓരോ ദിവസവും സപ്പോർട്ടുകൾ നഷ്ടമാകുന്നത് കാണാം.
ഗ്യാപ്പ് അപ്പിൽ സൂചിക നേടിയ നേട്ടം വീണ്ടെടുക്കലിന്റെ ഭാഗമാണെന്ന് പറയാനാകില്ല. ഓരോ തവണ വിപണി മുകളിലേക്ക് കയറുമ്പോഴേക്കും ശക്തമായ വിൽപ്പനയാണ് നട്കുന്നത്.
നിഫ്റ്റി ഇന്ന് 17800ലേക്ക് വീണു. 16,780, 16,740, 16,400 എന്നീ സപ്പോർട്ടുകൾ വരും ദിവസങ്ങളിൽ ശ്രദ്ധിക്കാവുന്നതാണ്.
ബാങ്ക് നിഫ്റ്റി മികച്ച പോസിഷനിലാണ്. 37,320-480 ൽ സൂചിക ശക്തമായ സപ്പോർട്ട് രേഖപ്പെടുത്തി.
ജർമനി സിപഐ, പുറത്ത് വരാനിരിക്കുന്ന യുഎസ് ജിഡിപി കണക്കുകൾ, ആർബിഐ ധനനയ പോളിസിയുടെ പത്രസമ്മേളനം എന്നിവ കാരണം നാളത്തേക്ക് പ്രധാന ലെവലുകൾ ഒന്നും തന്നെ പറയാൻ സാധിക്കില്ല.
സ്റ്റോക്ക് മാർക്ക്റ്റ് യാത്രയെ സഹായിക്കുന്ന ഏറ്റവും മികച്ച പുസ്തകം ഏതാണെന്നാണ് നിങ്ങൾ കരുതുന്നത്.? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display