പിന്തുണയുമായി ആർബിഐ, 17000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
rbi enters as saviour nifty closes above 17k post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 16798 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമംനടത്തി. എന്നാൽ ആർബിഐ അപ്പ്ഡേറ്റിനായി കാത്തിരുന്ന വിപണി പലിശ നിരക്ക് വർദ്ധനവിന് പിന്നാലെ പെട്ടെന്ന് ദിവസത്തെ താഴന്ന് നിലയിലേക്ക് കൂപ്പുകുത്തി. അവിടെ നിന്നും ശക്തമായ മുന്നേറ്റം നടത്തിയ സൂചിക 17000 മറികടന്ന് മുന്നേറി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 276 പോയിന്റുകൾ/1.64 ശതമാനം മുകളിലായി 17094 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

37660 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 38500 മറികടന്നതിന് പിന്നാലെ സൂചികയിൽ ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടു. ദിവസത്തെ ഉയർന്ന നിലയായ 38800 സൂചിക രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 984 പോയിന്റുകൾ/ 2.61 ശതമാനം മുകളിലായി 38631 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty PSU Bank (+3%), Nifty Realty (+1.9%), Nifty Metal (+2.1%), Nifty Auto (+1.6%) എന്നിവ മേഖലാ സൂചികകൾ എല്ലാം തന്നെ ഇന്ന് നേട്ടത്തിൽ അടച്ചു.

പ്രധാന ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ 1 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക നീക്കങ്ങൾ

Hindalco (+5.2%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിന് പിന്നാലെ Asian Paints (-1.2%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ആർബിഐ പ്രഖ്യാപനത്തിന് പിന്നാലെ AU Bank (+3.1%), Axis bank (+1.9%), Federal bank (+5%), HDFC Bank (+2.8%), ICICI Bank (+2.1%), IDFC First bank (+4.4%), InduInd Bank (+3.7%), Kotak Bank and SBIN (+1.7%) എന്നീ ബാങ്കിംഗ് ഓഹരികൾ നേട്ടത്തിൽ അടച്ചു.

മറ്റു സാമ്പത്തിക ഓഹരികളായ Bajaj Finserv (+2.5%), Bajaj Finance (+3.2%)
എന്നിവ നേട്ടത്തിൽ അടച്ചു.

5ജി ലോഞ്ച് ചെയ്യാനിരിക്കെ  Reliance (+2.2%), Bharti Airtel (+4.6%), Vodafoen Idea (+3.5%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി.

IGL (-5.5%), MGL (-4.7%), GujGas (-2.5%) എന്നീ ഓഹരികൾ കുത്തനെ താഴേക്ക് വീണു.

723 കോടി രൂപയുടെ മെട്രോ പദ്ധതി ലഭിച്ചതിന് പിന്നാലെ DBL(+3.9%) ഓഹരി നേട്ടത്തിൽ അടച്ചു.

റൈറ്റ് ഇഷ്യുവിലൂടെ 1:1 അനുപാതത്തിൽ ഇക്വറ്റി വിതരണം ചെയ്യാൻ തിരുമാനിച്ചതിന് പിന്നാലെ Heritage Foods (+7.6%) ഓഹരി നേട്ടത്തിൽ അടച്ചു.

UltraTech Cements’(+1.2%) മധ്യപ്രദേശിലെ പദ്ധതി ഏറ്റെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെ India Cements (+9.5%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ആർബിഐ പ്രഖ്യാപനമാണ് വിപണിയെ ഇന്ന് കൂടുതൽ പിടിച്ച് ഉലച്ചത്.


യുഎസ് വിപണി ഇന്നലെ വീണിട്ടും ഇന്ത്യൻ വിപണി ഇന്ന് ഫ്ലാറ്റായാണ് വ്യാപാരം ആരംഭിച്ചത്. ഇതിന് പിന്നാലെ ആർബിഐയുടെ പ്രഖ്യാപനം എന്താകുമെന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു നിക്ഷേപകർ.

ആർബിഐ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി 5.90 ശതമാനമാക്കി. ആർബിഐ ഗവർണർ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് മുകളിൽ പോസിറ്റീവ് പ്രതീക്ഷ നൽകി. ചില സുപ്രധാന പോയിന്റുകൾ നോക്കാം.

  • സെപ്റ്റംബറിലെ പ്രതിവർഷ ബാങ്ക് ക്രെഡിറ്റ് 16.2 ശതമാനം ആയി രേഖപ്പെടുത്തി.
  • ജിഡിപി വളർച്ചയ്ക്ക് 2023 സാമ്പത്തിക വർഷം 7 ശതമാനം ആണ് പ്രതീക്ഷിക്കുന്നത്. നേരത്ത് ഇത് 7.2 ശതമാനം ആയിരുന്നു.
  • മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ രൂപ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

ആർബിഐ പ്രഖ്യാപനത്തെ തുടർന്ന് വിപണി ശക്തമായ നീക്കമാണ് കാഴ്ചവെച്ചത്. അനേകം പ്രതിബന്ധങ്ങൾ മറികടന്ന സൂചിക മുന്നേറ്റം തുടർന്നു. എന്നാൽ ഇതൊരു വീണ്ടെടുക്കലായി പരിഗണിക്കാൻ സാധിക്കില്ല. തുടർച്ചയായി നിഫ്റ്റി മൂന്ന് ദിവസമെങ്കിലും 17000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ ഇത് പറയാൻ സാധിക്കുകയുള്ളു.

ബാങ്ക് നിഫ്റ്റി 38500ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചത് വലിയ രീതിയിലുള്ള ആശങ്ക ഉയർത്തുന്നു. 39400 വരും ദിവസങ്ങളിൽ ബ്രേക്ക് ചെയ്താൽ സൂചിക ചാഞ്ചാട്ടത്തിൽ നിന്നും രക്ഷപ്പെട്ടേക്കും.

നാളെ 5ജി സേവനങ്ങൾ ആരംഭിക്കാൻ ഇരിക്കെ വ്യാപാരം ആരംഭിച്ചത് മുതൽ തന്നെ റിലയൻസ് ബുള്ളിഷായി കാണപ്പെട്ടു.

1400 എന്ന പ്രതിബന്ധം മറികടന്ന് 1421ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. ഇത് ഏറെ പ്രതീക്ഷ നൽകുന്നു.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023