വീണ്ടും പലിശ നിരക്ക് ഉയർത്താൻ ആർബിഐ, നഷ്ടത്തിൽ മുങ്ങി ആഗോള വിപണികൾ - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Hero MotoCorp: ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ സംയുക്തമായി വികസിപ്പിക്കാൻ യുഎസ് ആസ്ഥാനമായുള്ള സീറോ മോട്ടോർസൈക്കിൾസിൽ 60 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
Adani Enterprises: പൊതു-സ്വകാര്യ പങ്കാളിത്ത മോഡിൽ ഉത്തർപ്രദേശിലെ ആക്സസ് നിയന്ത്രിത ആറ് വരി ഗ്രീൻഫീൽഡ് ഗംഗ എക്സ്പ്രസ് വേ പ്രോജക്റ്റിനായി മൂന്ന് പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറികൾ ഫിനാൻഷ്യൽ ക്ലോഷ്യർ നേടിയതായി കമ്പനി പറഞ്ഞു.
Adani Green Energy: രാജസ്ഥാനിലെ ജയ്‌സാൽമീറിൽ 600 മെഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ കാറ്റ്-സൗരോർജ്ജ നിലയം കമ്പനി കമ്മീഷൻ ചെയ്തു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17007 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 41 പോയിന്റുകൾക്ക് താഴെയായി 16818 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
38129 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. പ്രധാന സപ്പോർട്ടുകൾ തകർത്ത് താഴേക്ക് വീണ സൂചിക തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 112 പോയിന്റുകൾ താഴെയായി 37648 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.9 ശതമാനം നഷ്ടത്തിൽ അടച്ചു.
യുഎസ് വിപണി ഇന്നലെ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 16745-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഗൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
16,750, 16,640, 16,550 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,800, 16,900, 17,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,500, 37,000, 36,750 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,800, 38,000, 38,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 21.3 ശതമാനമായി ആയി ഉയർന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3200 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഡൌ സൂചിക ശക്തമായ മുന്നേറ്റം നടത്തിയതിന് പിന്നാലെ ഇന്ത്യൻ വിപണി ഇന്നലെ ഗ്യാപ്പ് അപ്പിലാണ് തുറന്നത്. എന്നാൽ ആഗോള വിപണികൾ ബെയറിഷായതിന് പിന്നാലെ നിഫ്റ്റി താഴേക്ക് വീണു. ഫ്യൂച്ചറുകൾ എല്ലാം തന്നെ കുത്തനെ താഴേക്ക് വീണു.
10 മണിയോടെ ആർബിഐ പരിശ നിരക്ക് സംബന്ധിച്ച കണക്കുകൾ പുറത്തുവിടും. ഇത് 50 ബേസിസ് പോയിന്റ് ആകുമെന്നാണ് പ്രതീക്ഷ. പ്രഖ്യാപനത്തിനൊപ്പം ഉള്ള പ്രസംഗം വിപണയിൽ ചാഞ്ചാട്ടം ഉണ്ടാക്കിയേക്കും.
ജർമനൻ സിപിഐ 10 ശതമാനം ആയി രേഖപ്പെടുത്തി. 9.4 ശതമാനം ആണ് പ്രതീക്ഷിച്ചിരുന്നത്.
വിപണി പൊതുവെ നെഗറ്റീവ് ആയി കാണപ്പെടുന്നു. പണപ്പെരുപ്പം കുറയുന്നില്ല. പലിശ നിരക്ക് ഉയർത്തുന്നത് സാമ്പത്തിക മാന്ദ്യത്തിനുള്ള സൂചന നൽകുന്നു.
കഴിഞ്ഞ ആഴ്ചയിലെ പോലെ ഇന്നും ഉയർന്ന നിലയിൽ വിൽപ്പന നടക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
നിഫ്റ്റിയിൽ മുകളിലേക്ക് 16800 ശ്രദ്ധിക്കുക. താഴേക്ക് 16,640 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display