പലിശ നിരക്ക് പ്രഖ്യാപനത്തിന് ഒരുങ്ങി ആർബിഐ, വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
rbi interest rate decision be prepared for volatility share market today
undefined

പ്രധാനതലക്കെട്ടുകൾ

Britannia Industries: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 13.24 ശതമാനം ഇടിഞ്ഞ് 335.74 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 387.01 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്.

Dabur India: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 441.06 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 438 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്.

Berger Paints India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 80.60 ശതമാനം ഉയർന്ന് 253.71 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 140 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 17468 എന്ന നിലയിൽ നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 300 പോയിന്റുകൾ താഴേക്ക് വീണു. തുടർന്ന് 17382 എന്ന നിലയിൽ  നിഫ്റ്റി ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 38157 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ കുത്തനെ താഴേക്ക് വീണു. 37250ൽ എത്തിയ സൂചികയിൽ പിന്നീട് ബൈയിംഗ് അനുഭവപ്പെട്ടു. തുടർന്ന് 37756 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.2 ശതമാനം മുകളിലേക്ക് കയറി.

യൂഎസ് വിപണി നേരിയ നഷ്ടത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണികൾ ശക്തമായ മുന്നേറ്റം നടത്തി.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവയും ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17438- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,350, 17,270, 17,200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,430, 17,500, 17,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,350, 37,000, 36,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,800, 38,000, 38,150 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 19.3  ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 50 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

വിപണി ഇടിഞ്ഞതോടെ വിക്സ് ഇന്നലെ കത്തിക്കയറി 20 മറികടന്നു. ഇത് പ്രീമിയം വളരെ വേഗത്തിൽ ഉയരാൻ കാരണമായി.

തായ്വാൻ സംഘർഷവുമായി ബന്ധപ്പെട്ട കിംവദന്തികൾ നേരത്തെ പറുത്തുവന്നിരുന്നെങ്കിലും മറ്റു വിപണികൾ ഒന്നും തന്നെ വീണിരുന്നില്ല. എന്നാൽ ഇന്ത്യൻ വിപണി താഴേക്ക് വീണു. ചൈന സൈനിക പരിശീലനം നടത്തുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ആർബിഐയുടെ പലിശ നിരക്ക് തീരുമാനം ഇന്ന് രാവിലെ പുറത്തുവരും. പ്രഖ്യാപനത്തിന് ശേഷമുള്ള പ്രസംഗം ശ്രദ്ധിക്കുക. ഇന്നത്തെ ദിവസം ചാഞ്ചാട്ടം രൂക്ഷമായേക്കാം.

കഴിഞ്ഞ രണ്ട് ദിവസമായി ബാങ്ക് നിഫ്റ്റി മോശം പ്രകടനമാണ് കാഴ്ചവക്കുന്നത്. നിഫ്റ്റി ദുർബലമാകാതെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ആർബിഐ പ്രഖ്യാപനത്തോടെ ബാങ്ക് നിഫ്റ്റി കത്തിക്കയറുമോ എന്ന് നോക്കാം.

പോസിറ്റീവ് ആയിട്ടുള്ള പ്രഖ്യാപനങ്ങളാകാം ആർബിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുക. 40 ബേസിസ് പോയിന്റുകളുടെ പലിശ വർദ്ധനവും പ്രതീക്ഷിക്കാവുന്നതാണ്.

നിഫ്റ്റിയിൽ താഴേക്ക് 17300 മുകളിലേക്ക് 17,500 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.


Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023