ഇന്ത്യയിലെ സ്റ്റീൽ വില കുതിച്ചുയരുന്നത് എന്ത് കൊണ്ട്? കാരണം അറിയാം

Home
editorial
reasons behind the surge in steel prices in india
undefined

2020 ജൂലെെ മുതൽ ഇന്ത്യയിലും ആഗോള തലത്തിലുമായി സ്റ്റീലിന്റെ വില ഉയർന്നു വരുന്നതായി കാണാം. 2021 സാമ്പത്തിക വർഷം 55 ശതമാനം വർദ്ധനവ് കെെവരിച്ചപ്പോൾ ഇന്ത്യയിലെ സ്റ്റീൽ കമ്പനികൾ 10 ശതമാനമാണ് കഴിഞ്ഞ മാസം വില വർദ്ധിപ്പിച്ചത്. ഉദാഹരണത്തിന്  ടണ്ണിന് 4,000 രൂപ വർദ്ധിച്ചത് ഹോട്ട്-റോൾഡ് കോയിലിന്റെ ആഭ്യന്തര വില 13 വർഷത്തെ ഏറ്റവും  ഉയർന്ന വിലയായ ടണ്ണിന് 60,000 രൂപ എന്ന നിരക്കിലെത്തിച്ചു. JSW Steel, SAIL, Tata Steel, and Jindal Steel & Power എന്നീ കമ്പനികൾക്ക് വില വർദ്ധനവ് ഏറെ ഗുണചെയ്തുവെങ്കിലും മറ്റു മേഖലകൾ ഏറെ പ്രതിസന്ധി നേരിട്ടു.

സ്റ്റീൽ വിലയിൽ ഉണ്ടായ  കുതിച്ചുകയറ്റത്തിന്റെ കാരണങ്ങളാണ് മാക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.

സ്റ്റീൽ വില ഉയരുന്നത് എന്ത് കൊണ്ട്?

സ്റ്റീലിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചചെെന

കഴിഞ്ഞ ആഴ്ചയാണ് സ്റ്റീലിന്റെ പുറത്തുള്ള ഇറക്കുമതി തീരുവ ചെെന വെട്ടിക്കുറച്ചത്. രാജ്യത്തിന്റെ മൾട്ടി-കാമ്പെയ്‌നിന്റെ ഭാഗമായി സ്റ്റീൽ നിർമാതാക്കളുടെ എണ്ണം കുറയ്ക്കുന്നതിനും ഊർജം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുമാണ് ചെെന ഇറക്കുമതി തീരുവ പൂജ്യമാക്കിയത്. ഉരുക്ക് ശേഷി കുറയ്ക്കുകയെന്നതാണ് ചെെനീസ് സർക്കാരിന്റെ ലക്ഷ്യം. ക്യൂഡ് സ്റ്റീൽ, പിഗ് അയൺ, റീസൈക്കിൾഡ് സ്റ്റീൽ എന്നിവയുടെ തീരുവ മെയ് 1 മുതൽ ഇല്ലാതെയാക്കും.

146 സ്റ്റീൽ വസ്തുക്കളുടെ കയറ്റുമതിക്കായി  വാറ്റ് ഇനത്തിനുള്ള നികുതിക്ക്   നൽകിയിരുന്ന  13 ശതമാനം  ഇളവും ചൈന നീക്കം ചെയ്തു. ഇത് ചൈനീസ് സ്റ്റീൽ നിർമാതാക്കളെ ആഭ്യന്തര വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കും. ഇത് ആഗോള വിപണിയിൽ ഉരുക്കിന്റെ വില ഉയരാൻ കാരണമാകും. (ലോകത്ത് ആവശ്യമായ സ്റ്റീലിന്റെ 50 ശതമാനം ഉത്പാദനം നടക്കുന്നത് ചെെനയിൽ നിന്നാണ്.)

ഇതിന് അർത്ഥം ചെെനയിൽ നിന്നും കയറ്റുമതി ചെയ്യുന്ന സ്റ്റീലിന്റെ വില ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരിക്കുമെന്നല്ല. എന്നാൽ ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, വിയറ്റ്നാം, ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യാ പസഫിക് മേഖലയിലെ വിതരണക്കാർക്കെതിരായ മത്സര സമ്മർദ്ദം കുറയാൻ ഇത് കാരണമാകും.

ചെെന മനഃപൂർവം സ്റ്റീൽ പൂഴ്ത്തിവയ്ക്കുന്നു? 

ഒരു ദശകമായി ലോകം മുഴുവൻ സ്റ്റീൽ എത്തിക്കുന്ന ഏറ്റവും വലിയ ഉത്പാദകരാണ് ചെെന. ലോകത്തിന് ആവശ്യമായ പകുതിൽ അധികവും സ്റ്റീൽ ചെെനയാണ് ഉത്പാദിപ്പിച്ചിരുന്നത്. വിലയിൽ കിഴിവ് നൽകുന്നതിനാൽ തന്നെ വിദേശ സ്റ്റീൽ നിർമാണ കമ്പനികൾക്ക് ചെെനീസ് നിർമാണ കമ്പനികളുമായി മത്സരിക്കാൻ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

ഒരു വർഷം മുമ്പാണ് ചെെനയിലേക്ക് സ്റ്റീൽ ഇറക്കുതി ചെയ്യാൻ ആരംഭിച്ചത്. 2020 ജൂണിൽ  ചെെനയിലെ സ്റ്റീൽ പ്ലാന്റുകൾ 90 ശതമാനം ശേഷിയിൽ പ്രവർത്തിക്കുമ്പോഴും രാജ്യം വലിയ അളവിൽ ഉരുക്ക് ഇറക്കുമതി ചെയ്തിരുന്നു. ചെെനയുടെ നയങ്ങളുടെ ഭാഗമായി ആഗോള തലത്തിൽ സ്റ്റീലിന്റെ  ആവശ്യകത വർദ്ധിപ്പിക്കാനും ഇതിലൂടെ വില നിയന്ത്രിക്കാനും അവർക്ക് സാധിച്ചു. 

മറ്റു കാരണങ്ങൾ

ഇരുമ്പയിരിന്റെ വില വർദ്ധിച്ചതും സ്റ്റീലിന്റെ വില ഉയരാൻ കാരണമായി. ഓസ്ട്രേലിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇരുമ്പയിര് കയറ്റുമതിയിലുണ്ടായ ഇടിവാണ് വിലക്കയറ്റത്തിന് കാരണമായത്.

അതേസമയം, സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനാൽ  ചൈന, ഇന്ത്യ, യൂറോപ്പ്, അമേരിക്ക  എന്നീ രാജ്യങ്ങളിലെ ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളുടെ ആവശ്യകത വർദ്ധിച്ചു വരുന്നതായി കാണാം. വിതരണത്തിനേക്കാൾ മുകളിലാണ് ഇതിന്റെ  ആവശ്യകതയുളളത്.

ഇന്ത്യയിലെ സ്റ്റീൽ കമ്പനികൾ എല്ലം തന്നെ കഴിഞ്ഞ കുറച്ചു മാസമായി അവരുടെ ഉത്പാദന ശേഷി വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനെ തുടർന്ന് ഉരുക്കിന്റെ  ഉത്പാദനം കുറച്ച് കൊണ്ട് ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ എന്നീ കമ്പനികൾ.

വില വർദ്ധനവിന്റെ പ്രതിഫലനം

  • സ്റ്റീലിന്റെ വില വർദ്ധനവ് രാജ്യത്തെ ഓട്ടോ മൊബെെൽ മേഖലയെ  വലിയ രീതിയിൽ ബാധിച്ചു. Maruti Suzuki, Tata Motors, Mahindra & Mahindra എന്നീ കമ്പനികൾ എല്ലാം തന്നെ ജനുവരിയിൽ വാഹനത്തിന്റെ വില വർദ്ധിപ്പിച്ചത് നമ്മൾ കണ്ടിരുന്നു.
  • റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ മേഖലകളെയും സ്റ്റീലിന്റെ വില വർദ്ധനവ് ബാധിച്ചു. സ്റ്റീൽ, സിമന്റ് ഓഹരി വില കുതിച്ച് ഉയർന്നതാണ് ഇതിന് കാരണമായത്.

  • സ്റ്റീൽ വിലയിൽ ഉണ്ടായ വർദ്ധനവ് ഇന്ത്യയിലെ പണപ്പെരുപ്പം വർദ്ധിക്കാനും കാരണമായി. നിർമാണ മേഖലയിലാണ് കൂടുതൽ പണപ്പെരുപ്പം രേഖപ്പെടുത്തിയത്. ആവശ്യകത വർദ്ധിക്കുന്നതിനാൽ സ്റ്റീലിന്റെ വില ഇനിയും ഉയർന്നേക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപെട്ടു. ആഭ്യന്തര സ്റ്റീൽ വില അന്താരാഷ്ട്ര നിരക്കിനേക്കാൾ വളരെ താഴെയാണെന്നും വരും മാസങ്ങളിൽ ഇത് ഇനിയും ഉയരുമെന്നും ജെഎസ്ഡബ്ല്യു സ്റ്റീൽ വ്യക്തമാക്കി.

വില വർദ്ധനവിനെ തുടർന്ന് നേട്ടം കൊയ്യുന്ന ഓഹരികൾ

കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് സ്റ്റീൽ ഓഹരികളിൽ ഉണ്ടായ ശക്തമായ മുന്നേറ്റം നമ്മൾ കണ്ടിരുന്നു. SAIL, Jindal Steel & Power Ltd എന്നീ ഓഹരികൾ ജനുവരിയിൽ  60 ശതമാനത്തിന് മുകളിൽ ഉയർന്നിരുന്നു. ഇതേകാലയളവിൽ  JSW Steel 85 ശതമാനത്തിന്റെ നേട്ടം കെെവരിച്ചു. Tata Steel 1000 രൂപ എന്ന നിർണായക നില മറികടന്നു.

ഇന്ത്യൻ സ്റ്റീൽ വിപണി വരുന്ന സാമ്പത്തിക വർഷം ശക്തമായ  EBITDA വളർച്ച കെെവരിച്ചേക്കും. ചെെനയുടെ പുതിയ നയം നിക്ഷേപകർ ഇരുകെെയും നീട്ടി സ്വീകരിച്ചു.  മെയിൽ സ്റ്റീൽ വില വീണ്ടും വർദ്ധിച്ചേക്കും. ഇത് ഈ ഓഹരികളിൽ ശക്തമായ നീക്കം ഉണ്ടാക്കിയേക്കും.

ഇന്ത്യയിലെ കൊവിഡ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഓട്ടോമൊബൈൽ, നിർമാണം തുടങ്ങിയ മേഖലകളിലെ ആവശ്യകത നിറവേറ്റുന്നതിനായി ഉത്പാദനം വർദ്ധിപ്പിക്കാൻ സ്റ്റീൽ വ്യവസായത്തിന് സാധ്യമാകുമോ എന്ന് അറിയില്ല. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ട് ഉള്ളതിനാൽ ഉത്പാദനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് കണ്ട് അറിയാം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023