ചാഞ്ചാട്ടത്തിനൊപ്പം വശങ്ങളിലേക്ക് നീങ്ങി വിപണി, 15200 നിർണായകം - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Suven Life Sciences: നിലവിലുള്ള ഇക്വിറ്റി ഷെയർഹോൾഡർമാർക്ക് അവകശ ഓഹരികൾ വിതരണം ചെയ്ത് കൊണ്ട് ഫണ്ട് ശേഖരിക്കുന്നത് പരിഗണിക്കാൻ ഡയറക്ടർ ബോർഡ് ജൂൺ 24 ന് യോഗം ചേരുമെന്ന് കമ്പനി എക്സ്ചേഞ്ചുകളെ അറിയിച്ചു.
Fineotex Chemical: ഇക്വിറ്റി ഷെയറുകൾ ഇഷ്യൂ ചെയ്ത് ഫണ്ട് സമാഹരിക്കുന്നതിന് ജൂൺ 24 ന് ബോർഡ് യോഗം ചേരുമെന്ന് കമ്പനി അറിയിച്ചു.
Engineers India: സിഎംഡിയും അഡീഷണൽ ചാർജ് ഡയറക്ടറുമായ വർത്തിക ശുക്ലയുടെ സ്ഥാനത്ത് ഡയറക്ടർ (ഫിനാൻസ്) സഞ്ജയ് ജിൻഡാലിനെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ഡയറക്ടർ ബോർഡ് നിയമിച്ചതായി കമ്പനി പറഞ്ഞു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 15351 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് മുകളിലേക്ക് കയറി. ശേഷം 15315ന് അടുത്തായി അനുഭവപ്പെട്ട പ്രതിബന്ധം മറികടന്ന സൂചികക്ക് ദിവസത്തെ ഉയർന്ന നില മറികടക്കാൻ സാധിച്ചില്ല. തുടർന്ന് 57 പോയിന്റുകൾക്ക് മുകളിലായി 15350 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 32889 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു. 32500ന് അടുത്തായി സപ്പോർട്ട് എടുത്ത് തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നിലയിൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് വീണ്ടും താഴേക്ക് വീണു. തുടർന്ന് 58 പോയിന്റുകൾ/ 0.18 ശതമാനം താഴെയായി 32685 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1.5 ശതമാനം ഇടിഞ്ഞു.
യൂഎസ് വിപണി അവധി ആയതിനാൽ തുറന്നിരുന്നില്ല. യൂറോപ്പ്യൻ വിപണികൾ മുകളിലേക്ക് കയറി.
ഏഷ്യൻ വിപണികൾ ചൈനീസ് മാർക്കറ്റ് ഒഴികെ ഉയർന്ന നിലയിൽ അടച്ചു. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 15,415 ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15315, 15,265, 15,200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,380, 15,490,15,570 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 32,500, 32,170, 32,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 32,870, 33,120, 33,320 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
16000, 15500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 15000, 15300 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ.
33500 ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 32000 ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ.
ഇന്ത്യ വിക്സ് 21.4 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1200 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2,100 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
സ്മോൾ മിഡ് ക്യാപ്പ് ഓഹരികൾ ഇന്നലെ താഴേക്ക് വീണിരുന്നു. അതേസമയം ഹെവിവെയിറ്റ് ഓഹരികൾ ശക്തമായി നിലകൊണ്ടു. എങ്കിലും വിപണി ശക്തമാണെന്ന് കരുതാൻ 15850ന് മുകളിൽ ക്ലോസ് കിട്ടേണ്ടതുണ്ട്. ഇപ്പോൾ നമ്മൾ കാണുന്നത് വെറുമൊരു പുൾ ബാക്ക് മാത്രമായേക്കാം.
അടുത്ത വർഷം സാമ്പത്തികമാന്ദ്യം ഉണ്ടാകാൻ 40 ശതമാനം സാധ്യതയുള്ളതായി ബാങ്ക് ഓഫ് അമേരിക്കൻ വിദഗ്ധർ പറയുന്നു. ഇത് സംബന്ധിച്ച് യുഎസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല.
റഷ്യ യുദ്ധം ശക്തമാക്കാൻ സാധ്യതയുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു. എന്നാൽ വിപണി ഇതിനോട് പ്രതികരിച്ചില്ല. എന്നിരുന്നാലും വലിയ വാർത്തകൾ വിപണിയെ പിടിച്ച് കുലുക്കിയേക്കാം.
നിഫ്റ്റിയിൽ താഴേക്ക് 15200 ശ്രദ്ധിക്കുക. മുകളിലേക്ക് 15500 എന്നിവ ശ്രദ്ധിക്കുക. ബാങ്ക് നിഫ്റ്റിയിൽ 32870ന് മുകളിൽ ക്ലോസിംഗ് ലഭിച്ചാൽ 33120 വരെ പോയേക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display