8 ശതമാനം ഇടിഞ്ഞ് റിലയൻസ്, 3 വർഷത്തെ ഉയർന്ന നിലയിൽ ഐടിസി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
reliance falls 8 but nifty stays stable itc at 3 year high post market analysis
undefined

ഇന്നത്തെ വിപണി വിശകലനം

വിപണിയെ താഴേക്ക് വലിച്ച് റിലയൻസ്, കൈത്താങ്ങായി മറ്റു ഹെവിവെയിറ്റ് ഓഹരികൾ.

ഇന്ന് 15703 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ച നിഫ്റ്റി അസ്ഥിരമായി മിനിറ്റുകളോളം കാണപ്പെട്ടു. പിന്നീട് 200 പോയിന്റുകളോളം നിഫ്റ്റിയെ താഴേക്ക് വലിച്ച റിലയൻസ് ദിവസത്തെ താഴ്ന്ന നിലയിലേക്ക് സൂചികയെ കൊണ്ട് പോയി. ശേഷം 15500ൽ നിന്നും സപ്പോർട്ട് എടുത്ത് 1.8 ശതമാനം സൂചിക തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 28 പോയിന്റുകൾ/0.18 ശതമാനം താഴെയായി 15752 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

160 പോയിന്റുകൾക്ക് താഴെയായി 33264 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുകളിലേക്ക് കയറി. നിഫ്റ്റിയിലെ വീഴ്ച സൂചികയെ ബാധിച്ചില്ല. 33100ൽ സൂചിക ശക്തമായ സപ്പോർട്ട് രേഖപ്പെടുത്തി. ദിവസം മുഴുവൻ ബാങ്കിംഗ് സൂചിക ശക്തമായ മുന്നേറ്റം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 144 പോയിന്റുകൾ/ 0.34 ശതമാനം മുകളിലായി 33539 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി ഫിൻസർവ്(+0.95%), നിഫ്റ്റി എഫ്.എം.സി.ജി (+2.8%), നിഫ്റ്റി റിയൽറ്റി(+1.5%) എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഇപ്പോൾ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ITC (+3.9%) ഓഹരി 3 വർഷത്തെ ഉയർന്ന നില കൈവരിച്ച് നേട്ടത്തിൽ അടച്ച് കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Britannia (+3.4%), Dabur (+3%), GodrejCP (+3.1%), HUL (+2.3%), Marico (+2.7%), Tata Consumer (+1.8%), UBL (+2.9%), McDowell (+3.8%) എന്നീ എല്ലാ എഫ്.എം.സി.ജി ഓഹരികളും ഇന്ന് നേട്ടത്തിൽ അടച്ചു.

Reliance (-7.2%), ONGC (-13.5%) OIL (-14.9%), Chennai petro (-5.1%),  MRPL (-10%-LC) എന്നീ ഓയിൽ അനുബന്ധ ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു.

HindPetro (+5.1%), BPCL (+3.2%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

PowerGrid (-2.5%), GAIL (-1.9%), NTPC (-1.2%), Coal India (-1.2%) എന്നിവ താഴേക്ക് വീണു.

HDFC Bank (+0.43%), INFY (+1.2%), HDFC (+1.8%), TCS (+1.4%) Kotak Bank (+0.40%) എന്നീ ഓഹരികൾ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 2 ശതമാനത്തോളം തിരികെ കയറി നിഫ്റ്റിക്ക് പിന്തുണ നൽകി.

Bajaj Finance (+3.9%), Bajaj Finserv (+3.5%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ Tata Motors (+0.22%), Maruti (+0.80%), Eicher Motors (-0.41%), Bajaj Auto (-2.2%), Ashok Leyland (-1%) എന്നീ ഓഹരികൾ കയറിയിറങ്ങി കാണപ്പെട്ടു. മിക്ക കമ്പനികളും മികച്ച കണക്കുകളാണ് പുറത്തുവിട്ടത്. നേരത്തെ തന്നെ ഓട്ടോ ഓഹരികൾ റാലി നടത്തിയിരുന്നതിനാൽ ഈ വാർത്ത ഓഹരികളിൽ ഇന്ന് നീക്കം ഉണ്ടാക്കിയില്ല.

ഡെറ്റ് ഇക്യുറ്റി എന്നിവയിലൂടെ 12000 കോടി രൂപ സമാഹരിക്കാൻ അനുമതി നൽകിയതിന് പിന്നാലെ Federal Bank (+3.8%) ഓഹരി നേട്ടത്തിൽ അടച്ചു.

ഗ്യാസോലിൻ, ജെറ്റ് ഇന്ധനം എന്നിവയുടെ കയറ്റുമതി നിയമങ്ങൾ ഇന്ത്യ കർശനമാക്കിയതോടെ SpiceJet (+2.7%), Indigo (+2.7%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

സ്വർണത്തിന്റെ ഇറക്കുമതി നികുതി 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയതിന് പിന്നാലെ Muthoot Fin (+6.8%) and Manappuram (+3.7%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഇന്നത്തെ വിപണിയുടെ ആദ്യ മണിക്കൂറുകൾ പൂർണമായും റിലയൻസിന്റെ നിയന്ത്രണത്തിലായിരുന്നു. ഇന്നലെ വ്യാപാരം അവസാനിപ്പിച്ച നിലയിൽ നിന്നും 8 ശതമാനമാണ് ഓഹരി ഇടിഞ്ഞത്. എങ്കിലും 2370ന് അടുത്തായി ഓഹരിയിൽ  ബൈയിംഗ് അനുഭവപ്പെട്ടു.
എന്നിരുന്നാലും വീണ്ടെടുക്കൽ നടത്താൻ ഓഹരിക്ക് സാധിച്ചില്ല.

മറ്റു ഹെവിവെയിറ്റ് ഓഹരികളുടെ പിന്തുണയോടെ വിപണി പിടിച്ച് നിൽക്കാൻ ശ്രമം നടത്തി. നിഫ്റ്റിയുടെ പതനത്തിന് 134 പോയിന്റുകളാണ് സൂചിക ഇന്ന് സംഭാവന ചെയ്തത്.

വീണ്ടും നിഫ്റ്റി നഷ്ടത്തിൽ അടച്ചപ്പോൾ ബാങ്ക് നിഫ്റ്റി ലാഭത്തിൽ അടച്ചു. കുറച്ച് ദിവസങ്ങളായി ബാങ്ക് നിഫ്റ്റി അപ്പ് ട്രെഡിലാണെന്ന് കാണാം.

മെയ് മാസത്തിലെ 1.41 ലക്ഷം കോടിയെ അപേക്ഷിച്ച് ജൂണിലെ ജിഎസ്ടി കളക്ഷൻ 1.45 ലക്ഷം കോടിയിലെത്തിയതായി ഇന്ത്യൻ ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിലെ ജിഎസ്ടി കളക്ഷൻ 56 ശതമാനം ആണ്.

ഡോളറിനെതിരെ ഇന്ത്യൻ രൂപ 79ലേക്ക് എത്തി. ശ്രദ്ധിക്കുക.

2370 രൂപയിൽ എത്തിയപ്പോൾ നിങ്ങൾ റിലയൻസ് ഓഹരി വാങ്ങിയിരുന്നോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023