നഷ്ടത്തിൽ അടച്ച് യുഎസ് വിപണി, ഫിൻ നിഫ്റ്റിയിൽ ശ്രദ്ധിക്കുക - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
NMDC: രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 62 ശതമാനം ഇടിഞ്ഞ് 885 കോടി രൂപയായി.
Biocon: രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 11 ശതമാനം ഇടിഞ്ഞ് 168 കോടി രൂപയായി.
Brigade Enterprises: രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 52 കോടി രൂപയായി രേഖപ്പെടുത്തി.
SpiceJet: സെപ്റ്റംബർ പാദത്തിൽ കമ്പനി 837 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 18379 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വിൽപ്പനക്ക് വിധേയമായി. മുകളിലേക്ക് കയറാൻ സൂചിക ശ്രമം നടത്തിയെങ്കിലും വിൽപ്പന മൂലം താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 20 പോയിന്റുകൾക്ക് താഴെയായി 18329 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
42186 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 60 പോയിന്റുകൾക്ക് താഴെയായി 42077 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.9 ശതമാനം ഉയർന്നു.
യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണി എന്നിവ നേട്ടത്തിൽത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നേട്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 18,440-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18,310, 18,255, 18,200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,390, 18,500,18,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 42,000, 41,850, 41,680 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,230, 42,350, 42,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 18,920, 18,800, 18,700 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,000, 19,050, 19,100 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.
19000ലാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 18000ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
42000ൽ ബാങ്ക് നിഫ്റ്റിയിൽ സ്ട്രാഡിൽ കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 40 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഇന്ത്യ വിക്സ് 14.9 ആയി കാണപ്പെടുന്നു.
മണിക്കൂർ കാൻഡിലിലേക്ക് നോക്കിയാൽ നിഫ്റ്റിയിൽ ഡബിൾ ടോപ്പ് ഉണ്ടായതായി കാണാം.
ഇന്ത്യയുടെ സിപിഐ 6.7 ശതമാനമായി രേഖപ്പെടുത്തി. ഇത് പ്രതീക്ഷിച്ചതാണ്. മൊത്തം വില സൂചികയും 8.4 ശതമാനം ആണ്.
സഹിക്കാനാകുന്ന 6 ശതമാനത്തിനും മുകളിലാണ് പണപ്പെരുപ്പം എന്നുള്ളത് കൊണ്ട് തന്നെ പലിശ നിരക്ക് വീണ്ടും ഉയർത്തിയേക്കാം. എന്നാൽ മുൻ പ്രാവശ്യത്തെ അപേക്ഷിച്ച് പണപ്പെരുപ്പം കുറഞ്ഞത് ആശ്വാസം നൽകുന്നു.
പണപ്പെരുപ്പം വരുതിയിൽ കൊണ്ട് വരുന്നത് വരെ പലിശ നിരക്ക് ഉയർത്തുമെന്ന് ഫെഡ് ഓഫിഷ്യൽ പറഞ്ഞതിന് പിന്നാലെ യുഎസ് വിപണിയിൽ അവസാന നിമിഷം വിൽപ്പന ശക്തമായതായി കാണാം.
എന്നാൽ ആഗോള വിപണികളെ ഇത് ബാധിച്ചിട്ടില്ലെന്ന് കാണാം. ചൈനീസ് വിപണി ലാഭത്തിലാണുള്ളത്. എസ്.ജി.എക്സ് നിഫ്റ്റിയും ലാഭത്തിലാണുള്ളത്. വിപണി തുറന്നതിന് ശേഷം ലാഭമെടുപ്പ് ഉണ്ടാകുമോ എന്ന് നോക്കാം.
ഫിൻ നിഫ്റ്റി എക്സ്പെയറി ആയതിനാൽ തന്നെ അവസാന നിമിഷം ചാഞ്ചാട്ടം രൂക്ഷമായേക്കാം. ഒഐ ശക്തമാണെന്ന് കാണാം. പ്രീമിയം കുറവായതിനാൽ തന്നെ ഫിൻ നിഫ്റ്റിയിൽ നോൺ ഡയറക്ഷണൽ സെല്ലേഴ്സിന് ട്രേഡിംഗ് കഠിനമായേക്കും.
നിഫ്റ്റിയിൽ മുകളിലേക്ക് 18390 താഴേക്ക് 18310 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display