ഉയർന്ന വിലയിൽ വിൽപ്പന? നിഫ്റ്റിക്ക് 17000 പിന്തുണ നൽകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Bharat Petroleum Corporation: ബ്രസീൽ ദേശീയ എണ്ണക്കമ്പനിയായ പെട്രോബ്രാസുമായി ലാറ്റിനമേരിക്കൻ രാഷ്ട്രത്തിൽ നിന്ന് ക്രൂഡ് ഓയിൽ സംഭരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി കമ്പനി പറഞ്ഞു.
Spandana Sphoorty Financial: നോൺ കൺവെർട്ടിബിൾ ഡിബഞ്ചർ വിതരണം ചെയ്തു കൊണ്ട് കമ്പനി 40.35 കോടി രൂപ സമാഹരിച്ചു.
Goa Carbon: നിലവിലുള്ള ഇക്വിറ്റി ഷെയർഹോൾഡർമാർക്ക് ഇക്വിറ്റി ഷെയർ ഇഷ്യൂ ചെയ്യുന്നതിലൂടെ ഫണ്ട് ശേഖരിക്കുന്നത് പരിഗണിക്കാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് സെപ്റ്റംബർ 29 ന് യോഗം ചേരും.
Laxmi Organic Industries: മഹാരാഷ്ട്രയിലെ മഹദ് പ്ലാന്റിലെ പ്രവർത്തനം കമ്പനി പുനരാരംഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് ഡൌണിൽ 17610 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. കരടികൾക്ക് മുന്നിൽ അടിയറവ് പറഞ്ഞ കാളകൾ എല്ലാ സപ്പോർട്ടുകളും തകർത്ത് കൊണ്ട് താഴേക്ക് പതിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 302 പോയിന്റുകൾക്ക് താഴെയായി 17327 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
40473 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീണു. നിഫ്റ്റിയേക്കാൾ വളരെ മോശം ദിവസം ആയിരുന്നു സൂചികയ്ക്ക്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1084 പോയിന്റുകൾ താഴെയായി 39500 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി നഷ്ടത്തിൽ അടച്ചു.
യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17195-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,210, 17,185 , 17,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,420, 17,500, 17,700 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 39,500, 39,300, 39,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,730, 39,850, 40,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 41000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 39500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 20.6 ശതമാനമായി ആയി ഉയർന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 260 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ആഗോള വിപണികൾ നെഗറ്റീവാണെന്ന് കാണാം. ഇന്ത്യൻ വിപണിയും ഇതിന് പിന്നാലെ നീങ്ങിയിട്ടുണ്ട്.
ആഗോള വിപണികൾ മുഴുവൻ ഇടിഞ്ഞിട്ടും ചൈനീസ് വിപണി വീണില്ലെന്നത് ശ്രദ്ധേയമാണ്. ഷി ജിൻപിങ്ങിന്റെ വീട്ടുതടങ്കലിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വാർത്തകൾ പരക്കുന്നുണ്ട്. എന്നാൽ ഇതിൽ വ്യക്തത ഇല്ല.
ജർമനിയുടെ ജിഡിപി കണക്കുകൾ ഇന്ന് രാവിലെ പുറത്തുവരും. ഇസിബി പ്രസിഡന്റ് 6 മണിക്ക് പ്രസംഗിക്കും. ഈ പരിപാടികൾ ശ്രദ്ധിക്കുക.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞു എന്നത് മാത്രമാണ് പോസിറ്റീവ് സൂചന നൽകുന്ന ഏക കാര്യം., നിരക്ക് വർദ്ധനയെത്തുടർന്ന് ആഗോള സമ്പദ്‌വ്യവസ്ഥ വലിയ മാന്ദ്യത്തിലേക്ക് വീണേക്കുമെന്ന പ്രതീക്ഷകൾ ഉള്ളതിനാൽ, വിതരണത്തിലെ വർദ്ധനവല്ല, ഡിമാൻഡ് കുറയുമെന്ന ഭയമാണ് ഇടിവിന് കാരണം.
രൂപ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.
ആഗോള വിപണികളുടെ പിന്തുണ ഇല്ലാതെ നിഫ്റ്റിക്ക് ഇവിടെ നിന്നും മുകളിലേക്ക് കയറാൻ സാധിക്കുമെന്ന് കരുതാനാകില്ല. എങ്കിലും പ്രധാന സപ്പോർട്ടുകൾ പിന്തുണ തേടി സൂചിക മുകളിലേക്ക് വരുമോ എന്ന് നോക്കാം. അങ്ങനെ വന്നാലും ഉയർന്ന നിലയിൽ വിൽപ്പന നടന്നേക്കാം.
നിഫ്റ്റിയിൽ മുകളിലേക്ക് 17310 ശ്രദ്ധിക്കുക. താഴേക്ക് 17000 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display