എസ്.ജി.എക്സ് നിഫ്റ്റി കൂപ്പുകുത്തി 15900ൽ, സിപിഐ കണക്കുകളിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
IIFL Finance: ജൂൺ 10-ന് ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് പിഎൽസി കമ്പനിയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതോടെ കമ്പനിയിലെ അവരുടെ ഓഹരി വിഹിതം 7.77 ശതമാനത്തിൽ നിന്നും 3.55 ശതമാനമായി കുറഞ്ഞു.
Lemon Tree Hotels: കീസ് ലൈറ്റ് ബൈ ലെമൺ ട്രീ ഹോട്ടൽസ്" എന്ന ബ്രാൻഡിന് കീഴിൽ ആന്ധ്രാപ്രദേശിലെ ഗജുവാക്കയിൽ 44 മുറികളുള്ള ഒരു ഹോട്ടലിനുള്ള ലൈസൻസ് കരാറിൽ കമ്പനി ഒപ്പുവച്ചു. 2023 മാർച്ചോടെ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചേക്കും.
Astron Paper & Board Mill: മാർച്ച് പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം കുത്തനെ ഇടിഞ്ഞ് 0.32 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ അറ്റാദായം 6.8 കോടി രൂപയായിരുന്നു. വരുമാനം ഇടിഞ്ഞ് 143.2 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 16306 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കൂടുതൽ താഴേക്ക് വീണു. 16240ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക വീണ്ടും താഴേക്ക് വീണെങ്കിലും അവസാനം 16170ന് അടുത്തായി പിന്തുണ തേടി. തുടർന്ന് 276 പോയിന്റുകൾക്ക് താഴെയായി 16201 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 34752 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 34600ലേക്ക് വീണു. ശേഷം 34350ന് അടുത്തായി ബൈയിംഗ് അനുഭവപ്പെട്ട സൂചിക തുടർന്ന് 602 പോയിന്റുകൾ/ 1.71 ശതമാനം താഴെയായി 34484 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 2 ശതമാനത്തിലേറെ നഷ്ടത്തിൽ അടച്ചു.
യൂഎസ് വിപണി യൂറോപ്പിനൊപ്പം കുത്തനെ താഴേക്ക് വീണു. കഴിഞ്ഞ ആഴ്ച മാത്രം ഡൌ 5 ശതമാനമാണ് ഇടിഞ്ഞത്.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവയും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 15,870- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,170, 16,080, 16,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,240, 16,310, 16,360 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 34,400, 34,250, 34,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,500, 34,650, 34,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17000, 16500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 15400, 16000 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണുന്നു.
ബാങ്ക് നിഫ്റ്റിയിൽ 35000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 34500ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐയുള്ളത്.
ഇന്ത്യ വിക്സ് 19.6 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2800 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
യുഎസിലെ സിപിഐ പണപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിലയിലാണ് രേഖപ്പെടുത്തിയത്. ഇത് ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. 8.6 ശതമാനമാണ് സിപഐ ഡാറ്റാ. നേരത്തെ ഇത് 8.3 ശതമാനമായിരുന്നു. മാർച്ചിൽ പണപ്പെരുപ്പം ഉയർന്നിട്ടുണ്ടാകുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
ഇന്ത്യയിലെ സിപിഐ കണക്കുകൾ ഇന്ന് വൈകിട്ട് 5 മണിയോടെ പുറത്ത് വരും. ഇത് 7.1 ശതമാനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ഇത് 7.9 ശതമാനമായിരുന്നു. ഈ ആഴ്ചിയിൽ ഏഷ്യൻ വിപണികളുടെ നീക്കം ശ്രദ്ധിക്കാവുന്നതാണ്. യുഎസ് വിപണിയുമായി 10 ശതമാനത്തിന്റെ വ്യത്യാസത്തിലാണ് ഇവ നീക്കം നടത്തുന്നത്.
ഇത് വരെ നമ്മൾ കണ്ടത് ഒരു ബുള്ളിഷ് റാലി അല്ല, മറിച്ച് ബെയറിഷ് വിപണിയിലെ താത്ക്കാലിക മുന്നേറ്റങ്ങളാണ്. നിഫ്റ്റി 16900ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ ഇടക്കാല ട്രെൻഡ് കഴിഞ്ഞു എന്ന് പറയാനാകു.
പതനം തുടർന്നാൽ നിഫ്റ്റിയിൽ താഴേക്ക് 16,000 ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display