എസ്.ജി.എക്സ് നിഫ്റ്റി താഴ്ന്ന നിലയിൽ, യുഎസ് സിപിഐ കണക്കുകളിലേക്ക് ഉറ്റുനോക്കി ആഗോള വിപണികൾ- പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Punjab National Bank: റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് വർദ്ധിപ്പിച്ച് ബാങ്ക്. ജൂൺ 9 മുതൽ 6.90 ശതമാനത്തിൽ നിന്ന് 7.40 ശതമാനമായാണ് ഇത് പുതുക്കിയിട്ടുള്ളത്. ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് നടപടി.
Wipro: ബ്രസീലിലെ ഏറ്റവും വലിയ പൊതു വ്യാപാര സ്ഥാപനമായ പെട്രോബ്രാസിന്റെ ഡിജിറ്റൽ യാത്ര മുന്നോട്ട് കൊണ്ടുപോകാൻ ഐടി കമ്പനിയും സർവീസ് നൗവും ചേർന്ന് സഹായിക്കും.
Tata Power: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ടാറ്റ പവർ സോളാർ, രാജസ്ഥാനിലെ ബ്രൂക്ക്ഫീൽഡ് റിന്യൂവബിൾ ഇന്ത്യയ്ക്കായി 450 MWDC യുടെ EPC പ്രോജക്റ്റ് കമ്മീഷൻ ചെയ്തു.
BLS International Services: 120 കോടി രൂപയ്ക്ക് ZMPL ഏറ്റെടുത്ത് കമ്പനി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 16481 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. പലിശ നിരക്ക് ഉയർത്തുമെന്ന ഭയം നിലനിന്നിരുന്നു. എന്നാൽ ആർബിഐയുടെ പ്രഖ്യാപനത്തിന് ശേഷം ദിവസത്തെ ഉയർന്ന നിലമറികടന്ന് മുകളിലേക്ക് കയറിയ സൂചിക പിന്നീട് താഴേക്ക് വീണു. 16500 ശക്തമായ പ്രതിബന്ധവും 16300ൽ ശക്തമായ സപ്പോർട്ടും ഉള്ളതായി കാണാം. തുടർന്ന് 60 പോയിന്റുകൾക്ക് താഴെയായി 16356 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 35168 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. എന്നാൽ 35400ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു. തുടർന്ന് 50 പോയിന്റുകൾ/ 0.14 ശതമാനം താഴെയായി 34946 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി എഫ്.എം.സി.ജി 1 ശതമാനം ഇടിഞ്ഞു. ഐടി മുകളിലേക്ക് കയറി.
യൂഎസ് വിപണി കുത്തനെ താഴേക്ക് വീണ് ഇന്നലെ 0.8 ശതമാനം നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 16,280- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,300, 16,240, 16,070,16,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,380, 16,450, 16,500, 16,560 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 34,850, 34,500, 34,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,000, 35,250, 35,400 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 16800, 16500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 16000, 16200 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.
ബാങ്ക് നിഫ്റ്റിയിൽ 36000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 34500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 20ന് താഴെയായി ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,500 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,900 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ആർബിഐ പ്രഖ്യാപനത്തെ തുടർന്ന് കഴിഞ്ഞ ദിവസം വിപണി ചാഞ്ചാട്ടത്തിന് വിധേയമായിരുന്നു. ചാർട്ടിൽ ഒരു കപ്പ് ആൻഡ് ഹാൻഡിൽ രൂപപ്പെട്ട് സൂചിക ബ്രേക്ക് ഔട്ടിന് ഒരുങ്ങിയെങ്കിലും ശക്തമായ സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. പലിശ നിരക്ക് ഉയർത്തുന്നത് വിപണിക്ക് നല്ലതല്ലെന്ന് നമുക്ക് അറിയാം.
പണപ്പെരുപ്പം 5.7 ശതമാനത്തിൽ നിന്നും 6.7 ശതമാനമായി ആർബിഐ ഉയർത്തി. റിപ്പോ നിരക്ക് ഇപ്പോ ഉള്ള 4.9 ശതമാനത്തിൽ നിന്നും മാർച്ചിൽ 6 ശതമാനത്തിൽ എത്തുമോ എന്ന് നോക്കി കാണേണ്ടതുണ്ട്. ഭാവിയിൽ പലിശ നിരക്ക് ഉയർത്തുന്നത് എങ്ങനെ ആകുമെന്ന് പറയാനാകില്ലെന്നും എന്നാൽ ആവശ്യം വന്നാൽ നടപടി സ്വീകരിക്കുമെന്നും ആർബിഐ ഗവർണർ പറഞ്ഞു.
16500ന് താഴേക്ക് നീങ്ങിയ നിഫ്റ്റി കൂടുതൽ ഇടിവ് രേഖപ്പെടുത്തി. അടുത്ത സപ്പോർട്ടായ 16300 നിലനിർത്താൻ സൂചികയ്ക്ക് സാധിക്കുമോ എന്ന് നോക്കി കാണേണ്ടതുണ്ട്. മുകളിലേക്ക് കത്തികയറിയ സൂചിക പിന്നീട് കുത്തനെ താഴേക്ക് വീഴുന്നത് നിങ്ങൾ കണ്ടില്ലെ. ഇതാണ് ബെയറിഷ് മാർക്കറ്റിന്റെ പ്രത്യേകത.
ഇന്നലത്തെ പ്രഖ്യാപനത്തിന് ശേഷം ഐവി ഇടിഞ്ഞതിനാൽ തന്നെ പ്രീമിയം കുറഞ്ഞു. എടിഎം സ്ട്രാഡിൽ 140ന് താഴെയാണുള്ളത്. ഇന്നലെ ഇത് 150ന് മുകളിലായിരുന്നു കാണപ്പെട്ടിരുന്നത്.
ആഗോള വിപണികൾ നഷ്ടത്തിലാണെന്ന് കാണാം. കൂടുതൽ നെഗറ്റീവ് ആയി ഒന്നും തന്നെയില്ല. പലിശ നിരക്ക് സംബന്ധിച്ച് ഇസിബിയുടെ തീരുമാനം ഇന്ന് വരും. യുഎസ് സിപിഐ നാളെ പുറത്ത് വരും.
നിഫ്റ്റിയിൽ താഴേക്ക് 16,240 മുകളിലേക്ക് 16,400 എന്ന റേഞ്ച് ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display