ഗ്യാപ്പ് അപ്പ് സൂചന നൽകി എസ്.ജി.എക്സ് നിഫ്റ്റി, സൂചിക ലാഭമെടുപ്പിന് വിധേയമാകുമോ ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Dr Reddy's Laboratories: 2030-ഓടെ 1.5 ബില്യൺ രോഗികൾ എന്ന ലക്ഷ്യം കൈവരിക്കാൻ കമ്പനി ശ്രമിക്കുന്നു.
Titan Company: ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വിൽപ്പന മൂന്ന് ഇരട്ടിയായി വർദ്ധിച്ചു.
Power Grid Corporation of India: ബോണ്ടുകളും ടേം ലോണുകളും ഇഷ്യൂ ചെയ്യുന്നതിലൂടെ 11,000 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കമ്പനി അംഗീകരിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഫ്ലാറ്റായി 15830 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. ആദ്യം താഴേക്ക് വീണ സൂചിക പിന്നീട് ശക്തമായ മുന്നേറ്റം നടത്തി. തുടർന്ന് 179 പോയിന്റുകൾക്ക് മുകളിലായി 15989 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 33937 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. 34200ൽ സമ്മർദ്ദം അനുഭവപ്പെട്ടതിന് പിന്നാലെ സൂചിക അത് തകർത്ത് കൊണ്ട് മുന്നേറി. തുടർന്ന് 508 പോയിന്റുകൾ/ 1.5 ശതമാനം മുകളിലായി 34324 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1.1 ശതമാനം ഉയർന്നു. എഫ്.എം.സി.ജി 2.6 ശതമാനം നേട്ടത്തിൽ അടച്ചു.
യൂഎസ് വിപണി നേട്ടത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണിയും ലാഭത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവയും നേരിയ ലാഭത്തിൽ അടച്ചു.
SGX NIFTY 16097- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15,920, 15,850, 15,800, 15,750 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,020, 16,080, 16,190 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 34,200, 33,800, 33,680 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,400, 34,500, 34,700 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 16200ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 15800ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 34500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 34000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 20.3 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
നിഫ്റ്റി ഒടുവിൽ ഗ്യാപ്പ് ഫില്ലിംഗ് ആരംഭിച്ച് കഴിഞ്ഞു. 15900ന് മുകളിൽ വ്യാപാരം നടത്താൻ സൂചികയ്ക്ക് സാധിച്ചില്ല. എന്നാൽ സ്വിംഗ് പോയിന്റ് ബ്രേക്ക് ചെയ്യാത്തത് കൊണ്ട് തന്നെ 15 മിനിറ്റ് കാൻഡിലിൽ അപ്പ് മൂവ് തുടരുന്നതായി കാണാം.
പ്രതീക്ഷിച്ചത് പോലെ ഒന്നും തന്നെ ഫെഡ് യോഗത്തിൽ ഉണ്ടായില്ല. ജൂലൈയിൽ 50 അഥവ 75 ശതമാനം പലിശ നിരക്ക് ഉയർത്തുന്നതിനുള്ള സാധ്യതകൾ മാത്രമാണ് ഫെഡ് യോഗത്തിൽ ചർച്ചചെയ്തത്. ഇതിനാൽ യുഎസ് വിപണി പോസിറ്റീവ് ആയി കാണപ്പെട്ടു.
പി.സിആർ 1.2 ആണ്. ഇത് വിപണി ബുള്ളിഷാണെന്ന സൂചന നൽകുന്നു. എക്സ്പെയറി ചാഞ്ചാട്ടത്തിന്റെ ഭാഗമായി വിപണി താഴേക്ക് പോകാനുള്ള സാധ്യതയും കാണപ്പെടുന്നു. എന്നാൽ പ്രൈസ് ആക്ഷനിലേക്ക് നോക്കിയാൽ വിപണി ശക്തമാണെന്ന് പറയാം. ആഗോള വിപണികൾ ബുള്ളിഷ് മോഡിലാണുള്ളത്.
നിഫ്റ്റിയിൽ താഴേക്ക് 15920 ശ്രദ്ധിക്കുക. മുകളിലേക്ക് 16080 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display