പേപ്പർ നിർമാണ ഓഹരികളിലെ നിക്ഷേപ സാധ്യതകൾ, കൂടുതൽ അറിയാം

Home
editorial
should you invest in paper stocks now
undefined

നിക്ഷേപം എന്ന പ്രക്രിയയിലൂടെ സമ്പത്ത് ഉണ്ടാക്കുക എന്നത് ഒരു കലയാണ്. മികച്ച കമ്പനികൾ കണ്ടെത്തി അവയുടെ ബിസിനസ് സാധ്യതകൾ തിരിച്ചറിഞ്ഞ് സാമ്പത്തിക കണക്കുകളിലേക്ക് നോക്കി ശരിയായ വിലയ്ക്ക് ശരിയായ സമയത്ത് നിക്ഷേപം നടത്തേണ്ടതുണ്ട്. ഓരോ റിട്ടെയിൽ നിക്ഷേപകനും സ്വയം കമ്പനിയെ പറ്റി പഠിച്ച് മനസിലാക്കി മാത്രം നിക്ഷേപം നടത്തേണ്ടതും അനിവാര്യമാണ്. അതിനായി നിങ്ങൾക്ക് മികച്ച മേഖല തിരഞ്ഞെടുക്കാൻ ആകണം. ഏത് മേഖലയിലെ കമ്പനികളിൽ നിക്ഷേപം നടത്തണം എന്ന ചോദ്യം പ്രസക്തമാണ്.

മേഖല തിരഞ്ഞെടുക്കുമ്പോൾ ഭാവിയിൽ വളർച്ചാ സാധ്യതയുള്ള മേഖല തിരഞ്ഞെടുക്കാവുന്നതാണ്. അല്ലെങ്കിൽ എക്കാലവും നിലനിന്ന് പോകുന്ന മേഖല തിരഞ്ഞെടുക്കാവുന്നതാണ്. ഇത്തരത്തിൽ ഒരു മേഖലയാണ് പേപ്പർ നിർമാണ മേഖല. നിങ്ങൾ കഴിക്കുന്ന ബർഗർ മുതൽ കറൻസി നോട്ടുകളിൽ വരെ പേപ്പറിന്റെ സാന്നിധ്യമുണ്ട്.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കി ഭാവി തലമുറ പേപ്പറിനെ കൂടുതലായി ഉപയോഗിച്ചേക്കും. പേപ്പർ ആവശ്യം കഴിഞ്ഞ് വീണ്ടും റീസെെക്കിൾ ചെയ്ത് ഉപയോഗിക്കാനാകുമെന്നത് മറ്റൊരു പ്രധാന കാരണമാണ്. പൾപ്പ്, പേപ്പർ മേഖലകൾ കഴിഞ്ഞ ചില വർഷങ്ങളായി വളരെ കുറച്ച് റിട്ടേൺ മാത്രമാണ് നൽകുന്നത്. ഇതിനാൽ തന്നെ ബ്രോക്കിംഗ് സ്ഥാപനങ്ങൾ ഇത്തരം ഓഹരികൾക്ക് പ്രാധാന്യം നൽകാത്തതായി കാണാം. മനുഷ്യ ജീവിതത്തിൽ ഉയർന്ന പങ്കുവഹിക്കുന്ന പേപ്പർ വ്യവസായത്തെ പറ്റിയും അവയിലെ നിക്ഷേപ സാധ്യതകളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

നിർമാണ രീതി

ഇന്ത്യൻ പേപ്പർ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ലോകത്തെ പേപ്പർ ഉത്പാദനത്തിന്റെ 5 ശതമാനമാണ് ഇന്ത്യൻ പേപ്പർ വ്യവസായം നിർമിക്കുന്നത്. വ്യവസായത്തിന്റെ വിറ്റുവരവ് 70,000 കോടി രൂപയും ആഭ്യന്തര വിപണി വലുപ്പം 80,000 കോടി രൂപയുമാണ്. പേപ്പർ മേഖല 5 ലക്ഷം പേർക്ക് നേരിട്ടും 15 ലക്ഷം പേർക്ക് അല്ലാതെയും തൊഴിൽ നൽകുന്നു. 2021-2024 വർഷത്തിനിടെ കമ്പനി 5-6 ശതമാനം സിഎജിആർ വളർച്ച കെെവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാനമായും മൂന്ന് ഉത്പന്നങ്ങളിൽ നിന്നാണ് പേപ്പർ നിർമിക്കുന്നത്:

  • Wood
  • Recycled Paper
  • Agro-Residue

പേപ്പർ നിർമാണം വളരെ ചെലവേറിയതാണ്. ഊർജം, ജലം തുടങ്ങിയവയും പേപ്പറിന്റെ നിർമാണത്തിനായി തീവ്രമായി ഉപയോഗിക്കേണ്ടതുണ്ട്. പൾപ്പ് ഉപയോഗിച്ചാണ് പേപ്പർ നിർമിക്കുന്നത്. തടി, റീസെെക്കിൾ പേപ്പർ, കരിമ്പ്, ചണം, വൈക്കോൽ എന്നിവയിൽ നിന്നുമാണ് പൾപ്പ് ഉണ്ടാകുന്നത്. കൂടുതലായും റീസെെക്കിളായി വരുന്ന അസംസ്കൃത വസ്തുക്കളെയാണ് തടിക്ക് പകരമായി പേപ്പർ നിർമാണത്തിനായി ഉപയോഗിക്കുക. ഇത് ചെലവ് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ പ്രവർത്തനം കാഴ്ചവക്കാനും സഹായിക്കും.  ഉത്പാദിപ്പിക്കുന്ന പേപ്പറിന്റെ 75 ശതമാനവും അസംസ്കൃത വസ്തുക്കളിൽ നിന്നും 25 ശതമാനം തടിയിൽ നിന്നുമാണ് എടുക്കുന്നത്. 

പാക്കേജിംഗ് ഗ്രേഡ് പേപ്പറുകൾക്കാണ് 54 ശതമാനം വിപണി വിഹിതമുള്ളത്. അച്ചടി, എഴുത്ത്  എന്നിവയ്ക്ക് 35 ശതമാനവും,
ന്യൂസ്‌പ്രിന്റിന് 7 ശതമാനവും സ്പെഷ്യാലിറ്റി പേപ്പറിന് 4 ശതമാനവുമാണ് വിപണി വിഹിതം.

2020 ഇന്ത്യയിലേക്കുള്ള പേപ്പറിന്റെ ഇറക്കുമതി 40 ശതമാനമായി കുറച്ചു. ഇതിനൊപ്പം ചെെനയിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിച്ചു. ചൈന അവരുടെ എല്ലാ പേപ്പറുകളും ആഭ്യന്തരമായി റീസൈക്കിൾ ചെയ്യുന്നില്ല എന്നതും കയറ്റുമതി വർദ്ധിപ്പിക്കാൻ കാരണമാണ്. 

കൊവിഡ് പ്രതിസന്ധിയിൽ പേപ്പർ വ്യവസായം

2020 മാർച്ചിൽ കൊവിഡ് ലോക്ക്ഡൗണ് പ്രഖ്യാപിച്ചതിന് പിന്നാലെ പേപ്പർ ഉത്പാദനം ഏറെ നാൾ നിർത്തിവച്ചിരുന്നു. പേപ്പർ ഓഹരികൾ എല്ലാം തന്നെ താഴേക്ക് കൂപ്പുകുത്തി. കെയറിന്റെ റിപ്പോർട്ട് പ്രകാരം 2020 ജൂൺ പാദത്തിൽ മേഖലയുടെ പ്രതിവർഷ വിൽപ്പന 48.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

കൊവിഡിനെ തുടർന്ന് പത്രവിതരണം വളരെ കുറഞ്ഞിരുന്നു. പേപ്പർ നിർമാണവും കുറഞ്ഞു. ഏവരും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആഗ്രഹിച്ചതോടെ പേപ്പറിന്റെ ആവശ്യകതയും കുറഞ്ഞു. ഇപ്പോ പേപ്പർ മേഖല ഏറെയും റീസെെക്കിൾഡ് പേപ്പറുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ലോക്ക്ഡൗണ് ആയതിനാൽ റീസെെക്കിൾ ചെയ്യാനായി പഴയ പേപ്പറുകൾ ലഭിക്കാതെയായി. ഇന്ത്യയിൽ നിന്നും ആവശ്യത്തിന് പഴയ പേപ്പറുകൾ ലഭിക്കുന്നില്ലെന്നത് മറ്റൊരു കാരണമാണ്. ഇതിനാൽ തന്നെ നിർമാണത്തിന് ആവശ്യമായ പഴയ പേപ്പറിന്റെ 70 ശതമാനവും യൂറോപ്, യുഎസ് എന്നിവിടങ്ങളിൽ നിന്നായി രാജ്യം ഇറക്കുമതി ചെയ്തു വരികയാണ്. ഇന്ത്യയുടെ പ്രതിശീർഷ കടലാസ് ഉപഭോഗം എന്നത് 15 കിലോഗ്രാമാണ്. അതേസമയം യുഎസിന്റെത് 200 കിലോഗ്രാമും ആഗാള ഉപഭോഗമെന്നത് 57 കിലോഗ്രമുമാണ്. സാക്ഷരത മെച്ചപ്പെടുകയും ഇന്ത്യ പ്ലാസ്റ്റിക്കിൽ നിന്ന് കടലാസിലേക്ക് മാറുകയും ചെയ്യുമ്പോൾ പേപ്പർ ഓഹരികളിൽ ശക്തമായ മുന്നേറ്റം ഉണ്ടായേക്കാം.

ദലാൽ തെരുവിലെ പൾപ്പും പേപ്പറും

വോളിയം, വരുമാനം എന്നിവ കണക്കിലെടുത്താൽ ഏറ്റവും കൂടുതൽ പേപ്പർ / പേപ്പർബോർഡ് / പൾപ്പ്  ഉത്പാദിപ്പിക്കുന്ന കമ്പനി ഐടിസി ആണ്. എന്നാൽ ഒരു നിക്ഷേപകനെന്ന നിലയിൽ ഐടിസിയെ ഒരു പേപ്പർ കമ്പനിയായി നമുക്ക് കാണാനാകില്ല. പേപ്പർ നിർമാണ മേഖലയിൽ ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള കമ്പനിയാണ് ജെകെ പേപ്പർ. മേഖലയിൽ ഏറ്റവും കൂടുതൽ വിപണി വിഹിതമുള്ള കമ്പനിയാണിത്. ഏറ്റവും ഉയർന്ന മാർക്കറ്റ് ക്യാപിറ്റലൈസേഷനുള്ള 5 കമ്പനികളും അവ 1 വർഷത്തിൽ നല്കിയ വരുമാനവുമാണ് മുകളിൽ നൽകിയിട്ടുള്ള ചാർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. 2021 ജൂണിൽ വരെ ജെകെ പേപ്പർ 100.3 ശതമാനവും വെസ്റ്റ കോസ്റ്റ് പേപ്പർ 45.80 ശതമാനവും തമിഴ് നാട് ന്യൂസ് പ്രിന്റ് ആന്റ് പേപ്പർ 49.9 ശതമാനവും ശേശസായി പേപ്പർ  16.8 ശതമാനവും ഇമാമി പേപ്പർ 89 ശതമാനവും റീട്ടേണാണ് കെെവരിച്ചത്.

സിംഗിൾ-യൂസ് പ്ലാസ്റ്റിക്ക് നിരോധിച്ചതാണ് പേപ്പർ സ്റ്റോക്കുകൾക്ക്  കാര്യമായ നേട്ടം ഉണ്ടാക്കി നൽകിയതെന്ന് പറയാം. സിംഗിൾ യൂസ് പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കാൻ തുടങ്ങുന്നതായി നമുക്ക് അറിയാം. 2018 ഓഗസ്റ്റ്, 2019 സെപ്റ്റംബർ, 2021 ഏപ്രിൽ-മെയ് മാസങ്ങളിൽ പേപ്പർ ഓഹരികളിൽ ശക്തമായ മുന്നേറ്റം ഉണ്ടായതായി കാണാം. അസംസ്കൃത വസ്തുക്കളുടെ വിലയാണ് പേപ്പർ സ്റ്റോക്കുകളെ ബാധിക്കുന്ന മറ്റൊരു ഘടകം. പേപ്പർ നിർമാണത്തിന് അധികം ഊർജം ആവശ്യമായതിനാൽ കൽക്കരി വില എന്നത് പ്രധാന ഘടകമാണ്. അത് പോലെ വൈദ്യുതിയുടെ വില വർദ്ധനവ്  പേപ്പർ മേഖലയുടെ ലാഭത്തെ ബാധിച്ചേക്കും.  ആഗോള പൾപ്പ്, തടി എന്നിവയുടെ വില വർദ്ധനവും മേഖലയെ പ്രതികൂലമായി ബാധിച്ചേക്കാം.

2020 ഡിസംബറോടെ പേപ്പർ വ്യവസായം ശക്തി കെെവരിച്ചുവെന്നാണ് കെയർ റേറ്റിംഗ് റിപ്പോർട്ട് ചെയ്യുന്നത്. ഉത്പ്പാദനം സാധാരണ നിലയിലേക്ക് പുനരാരംഭിച്ചതായും മാർക്കറ്റ് ക്യാപിറ്റലൈസേഷൻ വഴി മികച്ച 5 കമ്പനികളും ലാഭവിഹിതത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നില്ലെങ്കിൽ പേപ്പറുകളുടെ ആവശ്യകത കുറഞ്ഞേക്കും. പത്രവിതരണം വർദ്ധിച്ചത് പേപ്പർ നിർമാണ മേഖലയെ കെെപിടിച്ച് ഉയർത്താൻ സഹായിച്ചു. എഫ്.എം.സി.ജി സ്ഥാപനങ്ങൾ പേപ്പർ അധിഷ്ഠിത പാക്കേജിംഗിലേക്ക് മാറുന്നതും മേഖലയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കുകയും പേപ്പർ ഉത്പാദനം സാധാരണ നിലയിലേക്ക് വരികയും ചെയ്താൽ പേപ്പർ മേഖല വരും വർഷങ്ങളിൽ ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കും.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023