നേരിയ നേട്ടത്തിൽ തുറക്കാൻ വിപണി, അവസാന നിമിഷം ലാഭമെടുപ്പിന് സാധ്യത ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Maruti Suzuki India: ഉത്പാദന ചെലവ് വർദ്ധിക്കുന്നതിനെ തുടർന്ന് വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
Godrej Properties: ഒരു ലക്ഷ്വറി ഹൗസിംഗ് പ്രോജക്റ്റ് വികസിപ്പിക്കുന്നതിനായി മുംബൈയിലെ കാണ്ടിവാലിയിൽ 750 കോടി രൂപയ്ക്ക് 18.6 ഏക്കർ സ്ഥലം കമ്പനി ഏറ്റെടുത്തു.
NMDC: ഇരുമ്പയിര് ഉൽപാദനം പോയവർഷത്തെ അപേക്ഷിച്ച് ഈ മാസം എട്ട് ശതമാനത്തിന് വളർച്ച രേഖപ്പെടുത്തിയതായി കമ്പനി റിപ്പോർട്ട് ചെയ്തു.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച 18775 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി 18640ൽ സപ്പോർട്ട് രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 116 പോയിന്റുകൾ/0.62 ശതമാനം താഴെയായി 18696 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
43067 എന്ന നിലയിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി
ഏറെ നേരം അസ്ഥിരമായി നിന്നു. തുടർന്ന് 157 പോയിന്റുകൾക്ക് താഴെയായി 43103 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.2 ശതമാനം നഷ്ടത്തിൽ അടച്ചു.
യുഎസ് വിപണി ഫ്ലാറ്റായി അടച്ചു. യൂറോപ്യൻ വിപണി കയറിയിറങ്ങി കാണപ്പെടുന്നു.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നേരിയ തോതിൽ നഷ്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 18,860-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18,680, 16,640, 18,600, 18,550 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,700, 18,780, 18,850 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 43,000, 42,880, 42,600 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,130, 43,350, 43,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 19,200, 19,150, 19,080 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,280, 19,320, 19,430, 19,480 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.
നിഫ്റ്റിയിൽ 18700ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 19000ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 43000ൽ സ്ട്രാഡിൽ കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 200 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 700 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഇന്ത്യ വിക്സ് 13.45 ആയി കാണപ്പെടുന്നു.
ആഴ്ചയിൽ സൂചിക ശക്തമായി വ്യാപാരം അവസാനിപ്പിച്ചിരുന്നു. എന്നിരുന്നാലും വെള്ളിയാഴ്ച അൽപ്പം ബെയറിഷ് ആയി കാണപ്പെട്ടിരുന്നു.
ഇത് ഒരു ലാഭമെടുപ്പായി മാത്രമായി കാണാവുന്നതാണ്. 18000ന് താഴേക്ക് ക്ലോസ് ചെയ്താൽ മാത്രം ഇതിനെ ഒരു റിവേഴ്സലായി കണ്ടാൽ മതി.
ഇന്ത്യയുടെ സേവന പിഎംഐ ഇന്ന് പുറത്തുവരും. യുഎസിന്റെ സേവന പിഎംഐയും വൈകാതെ പുറത്തുവരും.
ചൈനയിൽ കൊവിഡ് കേസുകൾ ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. നിയന്ത്രണങ്ങൾ കുറയ്ക്കേണ്ടത് വിപണിക്ക് ആവശ്യമാണ്. എന്നാൽ പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക ഉയർത്തുന്നു.
പണപ്പെരുപ്പം വർദ്ധിക്കുന്നതിനെ തുടർന്ന് ജപ്പാന്റെ സേവന പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിലരേഖപ്പെടുത്തി.
ഇന്നത്തെ രണ്ടാം പകുതി ഏറെ നിർണായകമാകും. ലാഭമെടുപ്പിനുള്ള സാധ്യത തള്ളികളയാനാകില്ല.
നിഫ്റ്റിയിൽ മുകളിലേക്ക് 18780 താഴേക്ക് 18,600 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display