നഷ്ടത്തിൽ അടച്ച് നിഫ്റ്റി, വരാനിരിക്കുന്നത് വമ്പൻ തകർച്ച? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം

ആഴ്ചയിലെ എക്സ്പെയറി ദിനത്തിൽ നേരിയ നഷ്ടത്തിൽ അടച്ച് നിഫ്റ്റി.

16018 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പ്രതിബന്ധത്തെ തുടർന്ന് താഴേക്ക് വീണു. 16000 മറികടന്നതിന് പിന്നാലെ സൂചിക കുത്തനെ താഴേക്ക് വീണു. ശേഷം ദിവസത്തെ താഴ്ന്ന നിലയായ 15938 രേഖപ്പെടുത്തിയ സൂചിക അവസാന നിമിഷം വീണ്ടെടുക്കൽ നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 28 പോയിന്റുകൾ/0.18 ശതമാനം താഴെയായി 15938 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

34817 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തി. എന്നാൽ 35000ന് അടുത്തായി അനുഭവപ്പെട്ട
സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 176 പോയിന്റുകൾ/ 0.51 ശതമാനം താഴെയായി 34651 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി(-1.5%), നിഫ്റ്റി പി.എസ്.യു ബാങ്ക്(-2.2%) എന്നിവ താഴേക്ക് വീണു. അതേസമയം നിഫ്റ്റി ഫാർമ(+0.78%) ശതമാനം നേട്ടത്തിൽ അടച്ചു.

പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ഒരു ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

SunPharma (+2.3%), Dr Reddy (+1.6%) എന്നീ ഫാർമ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.

വിഡ്ഫാൾ നികുതി സർക്കാർ ഒഴിവാക്കിയേക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ Reliance (+0.82%), ONGC (+2.1%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

ഗ്രാൻഡ് വിറ്റാര ആഗോള തലത്തിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ടീസർ അവതരിപ്പിച്ചതിന് പിന്നാലെ Maruti (+1.5%) ഓഹരി നേട്ടത്തിൽ അടച്ചു.

AU Bank (-2.9%), Axis Bank (-1.7%), SBIN (-1.4%) തുടങ്ങിയ ബാങ്കിംഗ് ഓഹരികൾ ഏറെയും താഴേക്ക് വീണു. അതേസമയം Kotak Bank (+1.6%) ഓഹരി നേട്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 98.7 ശതമാനം ഇടിഞ്ഞതിന് പിന്നാലെ Tata Metaliks (+0.46%) നഷ്ടത്തിൽ തുറന്നെങ്കിലും അവസാന നിമിഷം ഉണ്ടായ ബൈയിംഗിനെ തുടർന്ന് ഓഹരി നേട്ടത്തിൽ അടച്ചു.

സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും 2600 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ Torrent Power (+1.6%) ഓഹരി നേട്ടത്തിൽ അടച്ചു.

ഓഹരി ഒന്നിന് 21 രൂപ വീതം ഇടക്കാല ലാഭവിഹിതം അനുവദിച്ചതിന് പിന്നാലെ Hindustan Zinc (+4.4%) ഓഹരി നേട്ടത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക് 

ഇന്നലെ യുഎസ് വിപണി നഷ്ടത്തിൽ അടച്ചിട്ട് പോലും ഇന്ത്യൻ വിപണി ഇന്ന് ഗ്യാപ്പ് അപ്പിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയുടെ 16000 ലെവൽ മറികടന്നതിന് പിന്നാലെ ബാങ്ക് നിഫ്റ്റിയും ബെയറിഷായി കാണപ്പെട്ടു.

ആഴ്ചയിലെ എക്സ്പെയറിയിൽ വിപണി ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിപണി താഴേക്ക് വീഴുന്നെങ്കിലും അവസാന നിമിഷങ്ങളിൽ തിരികെ കയറിയതായി കാണാം.

ജൂണിൽ യുഎസിലെ പണപ്പെരുപ്പം 41 വർഷത്തെ ഏറ്റവും ഉയർന്ന നിലരേഖപ്പെടുത്തി. ഇപ്പോഴുള്ള ഫ്യൂച്ചേർ ഡേറ്റയിലേക്ക് നോക്കിയാൽ ഇന്ന് രാത്രി യുഎസ് വിപണി ശക്തമായി താഴേക്ക് വീഴുമെന്ന് കാണാം. പ്രധാന സപ്പോർട്ടുകൾ തകർന്നതിനാൽ  തന്നെ വരും ദിവസങ്ങളിൽ വിപണിയിൽ ശക്തമായ വിൽപ്പന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

HoneyKomb by Bhive, 3/B, 19th Main Road, HSR Sector 3
Bengaluru, Bengaluru Urban
Karnataka, 560102

linkedIn
twitter
instagram
youtube