ദുർബലമായി ആഗോള വിപണികൾ, ശക്തമായി നിലകൊണ്ട് നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
ITC: ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 33.46 ശതമാനം ഉയർന്ന് 4462.25 കോടി രൂപയായി.
Zomato: ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം എന്നത്
186 കോടി രൂപയാണെന്ന് കമ്പനി വ്യക്തമാക്കി. പോയവർഷം 360.7 കോടി രൂപയായിരുന്നു അറ്റനഷ്ടം.
UPL: ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 34.17 ശതമാനം ഉയർന്ന് 1005 കോടി രൂപയായി.
Castrol India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 47 ശതമാനം വളർന്ന് 206.26 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ 17244 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വളരെ പെട്ടെന്ന് തന്നെ ഗ്യാപ്പ് ഫില്ലിംഗ് നടത്തി. രൂക്ഷമായ ചാഞ്ചാട്ടത്തിനൊപ്പം സൂചിക ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. തുടർന്ന് 182 പോയിന്റുകൾക്ക് മുകളിലായി 17340 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 37621 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചെങ്കിലും ആദ്യം താഴേക്ക് വരികയും പിന്നീട് തിരികെ കയറി പുതിയ ഉയരങ്ങൾ കീഴടക്കുകയും ചെയ്തു. തുടർന്ന് 37903 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.2 ശതമാനം ഉയർന്നു.
യൂഎസ് വിപണി , യൂറോപ്പ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17310- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,300, 17250, 17,180 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,400, 17,500, 17,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,850, 37,760, 37,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,000, 38,400, 38,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17500ൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളതായി കാണാം. 17200ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 38000ൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളതായി കാണാം. 37000ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 17.55 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 800 കോടി രൂപയുടെ നെറ്റ് ഓഹരികൾ
വിറ്റഴിച്ചു.
ദിവസത്തെ ചാർട്ടിൽ വീണ്ടും ഒരു ബുള്ളിഷ് കാൻഡിൽ രൂപപ്പെട്ടതായി കാണാം. ബാങ്ക് നിഫ്റ്റിയും നേട്ടത്തിൽ അടച്ചതായി കാണാം.
രാവിലെ അനുഭവപ്പെട്ട ചാഞ്ചാട്ടത്തെ തുടർന്ന് വിക്സ് 5 ശതമാനത്തിലേറെ ഉയർന്നു. ശക്തമായ നീക്കം ഉണ്ടായതിനാൽ തന്നെ
വിപണിയിൽ ലാഭമെടുപ്പ് നടന്നതായി കാണാം.
ഓട്ടോ മേഖല ഇന്നലെ ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. സൂചിക ഇന്നും ശക്തമായി നിൽക്കുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.
യുഎസ് മാനുഫാക്ചറിംഗ് പിഎംഐ യുഎസ് സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യത്തെ സൂചിപ്പിക്കുന്നു. ആഗോള വിപണികൾ ദുർബലമായി നിന്നപ്പോൾ നിഫ്റ്റി അസ്ഥിരമായി വീഴാതെ നിന്നത് കൊണ്ട് തന്നെ സൂചിക വീണ്ടും മുകളിലേക്ക് കയറിയേക്കാം. എണ്ണ വില ഇടിയുന്നതായി കാണാം. ഇത് ഇന്ത്യൻ വിപണിക്ക് നല്ലതാണ്.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നതിനാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പൊതുകടം നല്ല നിലയിലായതിനാൽ രാജ്യം മാന്ദ്യത്തിലേക്ക് വീഴില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രാജ്യത്തിന്റെ നിർമാണ പിഎംഐ 8 മാസത്തെ ഉയർന്ന നിലയിൽ കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോ വിൽപ്പന കണക്കുകളും മികച്ചതാണ്.
നിഫ്റ്റിയിൽ താഴേക്ക് 17250 മുകളിലേക്ക് 17,350 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display