മികച്ച ഫലങ്ങൾ കാഴ്ചവെച്ച് ഇൻഡസ്ഇൻഡ് ബാങ്ക്, ചാഞ്ചാട്ടം വിടാതെ വിപണി?- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
strong results from indusind bank expiry to be volatile post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് അപ്പിൽ 18074 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ പകുതിയിൽ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. ശേഷം ദിവസത്തെ ഉയർന്ന നിലയിൽ അസ്ഥിരമായി നിന്ന സൂചിക 18170ന് അടുത്തായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 112 പോയിന്റുകൾ/0.62 ശതമാനം മുകളിലായി 18165 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42271 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1 ശതമാനത്തിന്റെ മുന്നേറ്റം നടത്തി. ശേഷം 42500ന് താഴെയായി സൂചിക അസ്ഥിരമായി നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 222 പോയിന്റുകൾ/ 0.53 ശതമാനം മുകളിലായി 42458 നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

18617 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. എന്നിരുന്നാലും 18700 മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 149 പോയിന്റുകൾ/ 0.80 ശതമാനം മുകളിലായി 18753 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Metal (+1.6%), Nifty PSU Bank (-1.2%), Nifty Finserv (+0.80%) എന്നിവ ശ്രദ്ധേയമായ നീക്കം കാഴ്ചവെച്ചു.


ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെട്ടു. യൂറോപ്യൻ വിപണി ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

Hindalco (+3%), Tata Steel (+2.6%) എന്നിവ നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. SAIL (+4%), Hind ZInc (+3.9%), Jindal Steel (+2.6%) എന്നിവയും നേട്ടത്തിൽ അടച്ചു.

നെക്സോൺ ഇവിയുടെ വില കുറച്ചതിന് പിന്നാലെ Tata Motors (-1.6%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. വില കുറയ്ക്കുന്നത് ലോങ് ടേമിൽ കമ്പനിക്ക് പുതിയ കസ്റ്റമേഴ്സിനെ നൽകിയേക്കും.

HDFC Bank (+1.7%),  HDFC (+1.7%) എന്നിവ നേട്ടത്തിൽ അടച്ചു.

മൂന്നാം പാദത്തിൽ അറ്റാദായം 1959 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ IndusInd Bank (-0.60%) ഓഹരി നഷ്ടത്തിൽ അടച്ചു. പോയവർഷം അറ്റാായം 1161 കോടി രൂപയായിരുന്നു.

മൂന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നലെ Delta Corp (-3.7%) ഓഹരി ഇന്ന് 7 ശതമാനം നഷ്ടത്തിൽ അടച്ചു.

Tata Investment (-4%), Tata Metaliks (+2.8%), ICICI Pru (+0.53%), ICICI Lombard (-3.9%) എന്നിവയുടെ മൂന്നാം പാദഫലങ്ങളും പുറത്തുവന്നിരുന്നു.

Siemens (+4%), RVNL (+5%-UC) എന്നിവ ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് ഫ്രൈഡ് ചിക്കൻ ബ്രാൻഡ് പോപ്പെയ്‌സിന്റെ ആദ്യ റസ്റ്റോറന്റ് ചെന്നൈയിൽ തുറന്നതിന് പിന്നാലെ Jubilant Food (+1.6%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

വിപണിയിൽ ഒരു അപ്പ് സൈഡ് പുൾ ബാക്ക് ഉണ്ടായേക്കുമെന്ന് കഴിഞ്ഞ ആഴ്ച ഞങ്ങൾ സൂചിപ്പിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോൾ നടന്നത്.

നിഫ്റ്റി ഫിൻസെർവ് ഡബിൾ ബോട്ടം പാറ്റേൺ 15 മിനിറ്റ് കാൻഡിലിൽ രൂപപ്പെടുത്തി.  18810ന് മുകളിൽ 1 മണിക്കൂർ സൂചിക വ്യാപാരം അവസാനിപ്പിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

നിഫ്റ്റി അടുത്തിടെ ഉണ്ടായ ട്രെൻഡ് ലൈൺ മറികടന്നു. 18210ന് മുകളിൽ മണിക്കൂർ കാൻഡിൽ ക്ലോസ് ചെയ്താൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം. 18350ന് മുകളിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചാൽ ബുള്ളുകൾക്ക് ശക്തി ലഭിച്ചേക്കും.

42,600-700 എന്ന നില മറികടന്നാൽ ബാങ്ക് നിഫ്റ്റി ശക്തമായ നീക്കം നടത്തിയേക്കാം.

18,140-260 എന്നീ ലെവലിൽ ഏതാണോ നിലനിർത്താൻ സാധിക്കുക അത് വരുന്ന ആഴ്ചയിൽ നിഫ്റ്റിയുടെ ദിശ നിർണയിക്കും.

18,430 ന് മുകളിൽ വലിയ ഒരു ബ്രേക്ക് ഔട്ടോ, 18750ന് താഴെ ബ്രേക്ക് ഡൌണോ ബജറ്റിന് മുമ്പായി പ്രതീക്ഷിക്കുന്നില്ല.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023