തേരോട്ടം തുടരാൻ കാളകൾ, എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കാൻ ബാങ്ക് നിഫ്റ്റി? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Tata Steel: പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,000 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.
Vedanta: വാണിജ്യ കൽക്കരി ഖനികളുടെ ലേലത്തിന്റെ രണ്ടാം ദിവസം ഒഡീഷയിലെ രണ്ട് കൽക്കരി ഖനികൾക്കായി ഏറ്റവും ഉയർന്ന ലേലം വിളിച്ച് കമ്പനി.
FCL: ഭാരത് സഞ്ചാര് നിഗത്തിൽ നിന്ന് 341.26 കോടി രൂപ അടങ്ങുന്ന 447.81 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡറുകൾ കമ്പനിക്ക് ലഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17771 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഏവരെയും അതിശയപ്പെടുത്തി കൊണ്ട് ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. വീണ്ടും സൂചിക 18000 മറികടന്നു. അവസാന നിമിഷം വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടേങ്കിലും നിഫ്റ്റി 18000ന് മുകളിലായി തന്നെ വ്യാപാരം അവസാനിപ്പിച്ചു.
40326 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. വീണ്ടും ശക്തമായ നീക്കം നടത്തി കൊണ്ട് സൂചിക എക്കാലത്തെയും ഉയർന്ന നില കൈവരിക്കുമെന്നാണ് കാണപ്പെടുന്നത്. തുടർന്ന് 532 പോയിന്റുകൾക്ക് മുകളിലായി 41405 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ അടച്ചു.
നിഫ്റ്റി ഐടി കുത്തനെ ഇടിഞ്ഞു.
യുഎസ് വിപണി നേരിയ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ കയറിയിറങ്ങി ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 18,034-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
18,030, 18,000, 17,920 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,080, 18,150, 18,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 41,320, 41,000, 40,800 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,500, 41,600, 42,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18,100ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17900ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണാം.
ബാങ്ക് നിഫ്റ്റിയിൽ 41500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 41000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 18.3 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 200 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
വിപണിയിൽ ഇന്നലെ ശക്തമായ നീക്കമാണ് ഉണ്ടായത്. യുഎസ് വിപണി 4 ശതമാനം വീണിട്ടും ഇന്ത്യൻ വിപണി എങ്ങനെയാണ് ഇത്ര അധികം മുന്നേറ്റം നടത്തിയത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ?
യുഎസിലെ ഉത്പാദന വില സൂചിക കുത്തനെ ഇടിഞ്ഞു. പ്രതീക്ഷിച്ചിരുന്ന കണക്കുകളെ വെച്ച് നോക്കിയാൽ ഇത് മികച്ചതാണ്.
എന്നാൽ കോർ സിപിഐ ഉയരുന്നതിനാൽ തന്നെ ഇതിന് അത്ര പ്രധാന്യം ഉണ്ടാകില്ല.
ഫെഡിന്റെ പരിശ നിരക്ക് സംബന്ധിച്ച തീരുമാനം അറിയാനായി കാത്തിരിക്കേണ്ടതുണ്ട്. 75 ബേസിസ് പോയിന്റ് ആണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം ഉയർന്നതിനെ തുടർന്ന് ചിലർ വിദഗ്ധർ 100 പോയിന്റെന്നും പറയപ്പെടുന്നു. സാവധാനം ഫെഡ് പലിശ നിരക്ക് ഉയർത്തുക തന്നെ ചെയ്യും.
ഇന്ത്യയുടെ മൊത്തം വില സൂചിക 12.4 ശതമാനമായി ഇടിഞ്ഞു. എന്നാൽ സിപിഐ 7 ശതമാനമായി ഉയർന്നു. ഇത് മാർക്കറ്റിനെ ശക്തമായി ബാധിച്ചേക്കില്ല.
ഇന്ന് വൈകിട്ടോടെ യുഎസിലെ വ്യാവസായിക ഡാറ്റ പുറത്തുവരും. ജപ്പാന്റെ വ്യാപാര കമ്മി വർദ്ധിച്ചു. നിക്കി 0.4 ശതമാനം ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
ബാങ്ക് നിഫ്റ്റി 41830ന് അടുത്തായി ആണുള്ളത്. സൂചിക എക്കാലത്തെയും പുതിയ ഉയർന്ന നില കൈവരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
നിഫ്റ്റിയിൽ മുകളിലേക്ക് 18080 ശ്രദ്ധിക്കുക. താഴേക്ക് 18000 ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display