Syrma SGS Technology Ltd IPO: അറിയേണ്ടതെല്ലാം

Home
market
syrma sgs technology ltd ipo all you need to know
undefined

ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷം ഇതാ ദലാൽ തെരുവിൽ വീണ്ടും ഐപിഒ എത്തിയിരിക്കുകയാണ്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന  Syrma SGS Technology ആണ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആഗസ്റ്റ് 12 ആരംഭിച്ച ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

Syrma SGS Technology Ltd

Syrma SGS Technologies Ltd എന്നത് ഒരു എഞ്ച്നീയറിംഗ് ആൻഡ് ഡിസൈനിംഗ് ഇലക്ട്രോണിക് മാനുഫാകചറിംഗ് സേവനങ്ങൾ നൽകുന്ന ഒരു കമ്പനിയാണ്. ഓട്ടോമോട്ടീവ്, വ്യാവസായിക വീട്ടുപകരണങ്ങൾ, ആരോഗ്യ സംരക്ഷണം, ഐടി, റെയിൽവേ, ഉപഭോക്തൃ ഉൽപ്പന്ന വ്യവസായങ്ങൾ എന്നിവയ്ക്കായി ഉയർന്ന മൂല്യമുള്ള സംയോജിത രൂപകൽപ്പനയും ഉൽപ്പാദന പരിഹാരങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

കമ്പനിയുടെ ഉത്പന്നങ്ങൾ:

  • Printed circuit board assemblies (PCBAs)
  • Radio frequency identification (RFID) products
  • Electromagnetic and electromechanical parts
  • Motherboards
  • Memory products - Dynamic Random Access Memory (DRAM) modules, solid state, and USB drives

ടിവിഎസ് മോട്ടോർ കമ്പനി, ഹിന്ദുസ്ഥാൻ യൂണിലിവർ, എഒ സ്മിത്ത് ഇന്ത്യ വാട്ടർ പ്രൊഡക്ട്‌സ്, യുറീക്ക ഫോർബ്‌സ്, ടോട്ടൽ പവർ യൂറോപ്പ് ബിവി തുടങ്ങിയ നൂറുകണക്കിന് പ്രമുഖ ക്ലയന്റുകൾ കമ്പനിക്ക് ഉണ്ട്.

ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലായി കമ്പനി 11 അത്യാധുനിക ഉൽപ്പാദന കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചു വരുന്നു. ഈ കേന്ദ്രങ്ങളിൽ നാലെണ്ണം കമ്പനിയുടെ വരുമാനത്തിന്റെ 75 ശതമാനത്തിലധികം സംഭാവന ചെയ്യുന്നു. ചെന്നൈയിലും ജർമ്മനിയിലെ സ്റ്റട്ട്‌ഗാർട്ടിലുമായി കമ്പനിക്ക് ആർ ആൻഡ് ഡി കേന്ദ്രങ്ങളുമുണ്ട്.

ഐപിഒ എങ്ങനെ?

ഇന്ന് ആരംഭിച്ച ഐപിഒ ആഗസ്റ്റ് 18ന് അവസാനിക്കും. ഓഹരി ഒന്നിന് 209- 220 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

10 രൂപ മുഖവിലയിൽ 766 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവാണ് നടക്കുക. ഇതിനൊപ്പം  നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 74 കോടി രൂപ വിലമതിക്കുന്ന ഇക്യുറ്റി ഓഹരികളും ഓഫർ ഫോർ സെയിൽ വഴി കമ്പനി വിതരണം ചെയ്യും.  ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 68 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,960 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 884 ഓഹരികൾ അഥവ 14 ലോട്ടുകളാണ്.

ഐപിഒ വഴി ലഭിക്കുന്ന പണം കമ്പനി ഈ കാര്യങ്ങൾക്കായി ഉപയോഗിക്കും:

  • 403 കോടി രൂപ കമ്പനിയുടെ ആർ ആൻഡ് ഡി മെച്ചപ്പെടുത്താൻ ഫണ്ട് ചെയ്യാനായി ഉപയോഗിക്കും.

  • ദീർഘകാല ആവശ്യകതകൾക്ക് ഉള്ള കാപ്പിറ്റലിനായി 131 കോടി രൂപ മാറ്റിവയ്ക്കും.

  • പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ബാക്കി തുക ഉപയോഗിക്കും.

സാമ്പത്തിക സ്ഥിതി

കഴിഞ്ഞ രണ്ട് വർഷമായി കമ്പനിയുടെ അറ്റാദായം കുറഞ്ഞ് വരികയാണ്. അതേസമയം വരുമാനം 27.56 ശതമാനത്തിന്റെ സി.എജിആർ വളർച്ചയാണ് കാഴ്ചവക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചെലവ് വർദ്ധിച്ചത് കമ്പനിക്ക് തിരിച്ചടിയായി. അതേസമയം കടം 801 കോടിയിൽ നിന്നും 259 കോടി രൂപയായി കുറഞ്ഞു.

കമ്പനിയുടെ വരുമാനം 132 ശതമാനം ഉയർന്ന് 1019 കോടി രൂപയായി. യുഎസ്, ജർമനി, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളിലായി കമ്പനി തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നു.

അപകട സാധ്യതകൾ

  • SSTL-ന്റെ ഉപഭോക്താക്കൾക്ക് കമ്പനിയുമായി ദീർഘകാല പ്രതിബദ്ധതകൾ ഒന്നും തന്നെയില്ല. ഇത് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കാം.

  • മാറുന്ന ഉപഭോക്തൃ ആവശ്യതകൾ, ഫാഷൻ ട്രെൻഡുകൾ എന്നിവ സമയബന്ധിതമായി മാറ്റുന്നതിനും തിരിച്ചറിയുന്നതിലും ഫലപ്രദമായി പ്രതികരിക്കുന്നതിലും പരാജയപ്പെട്ടാൽ കമ്പനിയുടെ  മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ അത് ദോഷകരമായി ബാധിച്ചേക്കാം.

  • മെറ്റീരിയലുകൾക്കായി കമ്പനി മറ്റു സ്ഥാപനങ്ങളെ ആശ്രയിക്കുന്നുണ്ട്. ഇത് കൃത്യമായി വിതരണം ചെയ്യാൻ പറ്റാതെ വന്നാൽ കമ്പനിയുടെ പ്രവർത്തനങ്ങളെ അത് പ്രതികൂലമായി ബാധിച്ചേക്കാം.

  • കമ്പനിക്കും അതിന്റെ ഡയറക്ടർമാർക്കും എതിരെ അനേകം നിയമനടപടികൾ  നിലനിൽക്കുന്നുണ്ട്.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

IIFL സെക്യൂരിറ്റീസ്, ICICI സെക്യൂരിറ്റീസ്, DAM ക്യാപിറ്റൽ അഡ്വൈസർമാർ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഐപിഒയ്ക്ക് മുമ്പായി വിവിധ നിക്ഷേപകരിൽ നിന്നായി കമ്പനി 252 കോടി രൂപയുടെ സമാഹരണം നടത്തിയിരുന്നു.

നിഗമനം

ലോകത്ത് വളരെ വേഗം വളരുന്ന മേഖലകളിൽ ഒന്നാണ് ഇലക്ട്രോണിക്ക് വ്യവസായം. പ്രധാന ഇലക്ട്രോണിക് ഘടകങ്ങളുടെ ജനപ്രിയ നിർമ്മാണ കേന്ദ്രമായി മാറുകയാണ് ഇന്ത്യ. സെമികണ്ടക്ടർ, ഐടി ഹാർഡ്‌വെയർ & ഘടകങ്ങൾ, വലിയ തോതിലുള്ള ഇലക്ട്രോണിക്സ് നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതികളിലായി അടുത്ത ആറ് വർഷത്തിനുള്ളിൽ 15 ബില്യൺ ഡോളറിലധികം ചെലവഴിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ചൈന പ്ലസ് വൺ സ്ട്രാറ്റജി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഇഎംഎസ് വിപണി ഉയർന്ന് വരികയാണ്. ഇക്കാരണത്താൽ തന്നെ കമ്പനിക്ക് ആഭ്യന്തര ആഗോള തലത്തിൽ ശക്തമായ സാന്നിധ്യം ഉള്ളതായി കാണാം.

ലിസ്റ്റ് ചെയ്ത് കഴിഞ്ഞാൽ Dixon Technologies, Amber Enterprises എന്നിവരോട് കമ്പനി നേരിട്ട് മത്സരിക്കും.

ഗ്രേ മാർക്കറ്റിൽ കമ്പനിക്ക് അധികം ആവശ്യക്കാർ ഉള്ളതായി കണ്ടില്ല. 20 രൂപയുടെ അധിക പ്രീമിയത്തിലാണ് ഗ്രേമാർക്കറ്റിൽ ഓഹരി വ്യാപാരം നടത്തുന്നത്. ഐപിഒക്ക് അപേക്ഷിക്കുന്നതിന് മുമ്പായി നിക്ഷേപ സ്ഥാപനങ്ങൾക്കുള്ള ഭാഗം ഓവർ സബ്സ്ക്രൈബ് ചെയ്യുന്നുണ്ടോ എന്ന് നോക്കുക. അപകടസാധ്യതകൾ മനസിലാക്കിയതിന് ശേഷം കൃത്യമായി പഠിച്ചിട്ട് മാത്രം നിക്ഷേപം ആരംഭിക്കുക. ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് ? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023