ഇന്ത്യൻ ഇവി രംഗത്ത് വിപ്ലവത്തിനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്; പിന്നിൽ അനന്തമായ നിക്ഷേപ സാധ്യതകൾ

Home
editorial
tata motors electric supercharging indias ev sector
undefined

2020 മുതൽ എല്ലാ വർഷവും 60-70 ലക്ഷം ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കൈവരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഇവി നിർമാണവും വിൽപ്പനയും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന നിരവധി കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതികളെക്കുറിച്ചും നിങ്ങൾക്ക് അറിവുണ്ടാകുമല്ലോ. വായൂമലിനീകരണം കുറയ്ക്കുകയെന്നതാണ് ഇതിലൂടെ അധികൃതർ ലക്ഷ്യം വയ്ക്കുന്നത്. ഇത് വിലകൂടിയ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. വളർന്നു കൊണ്ടിരിക്കുന്ന ഇവി വിപണിയിൽ സ്ഥാനം ഉറപ്പാക്കുന്നതിനായി നിരവധി ഇന്ത്യൻ കമ്പനികൾ ഇതിനോട് അകം തന്നെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. 

കഴിഞ്ഞ ആഴ്ച, ടാറ്റാ മോട്ടോഴ്സ് ഒരു പുതിയ പാസഞ്ചർ ഇലക്ട്രിക് വാഹന സബ്സിഡിയറി TML EVCo ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  യുഎസ് ആസ്ഥാനമായ  TPG Rise Climate Fund, അബുദാബിയിലെ ADQ എന്നിവ ഈ സ്ഥാപനത്തിൽ 1 ബില്യൺ ഡോളർ നിക്ഷേപിക്കും. 11-15 ശതമാനം ഓഹരി വിഹിതവും ഇവർക്ക് ലഭിക്കും. കഴിഞ്ഞ ആഴ്ച മാത്രം 32 ശതമാനത്തിന്റെ വർദ്ധനവാണ് ടാറ്റാ മോട്ടോഴ്സിന്റെ ഓഹരി വിലയിൽ ഉണ്ടായത്. ടാറ്റാ മോട്ടാഴ്സിന്റെ ധനസമാഹരണവും ഇവി മേഖലയിലേക്ക് ഇത് എന്തെല്ലാം നേട്ടങ്ങൾ നൽകുമെന്നുമാണ്  ഇന്നത്തെ ലേഖനത്തിലൂടെ മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

TML EVCo

TPG Rise Climate, ADQ എന്നിവയുടെ നിക്ഷേപത്തോടെ തന്നെ ടാറ്റാ മോട്ടോഴ്സിന്റെ അനുബന്ധ സ്ഥാപനത്തിന്റെ മൂല്യം 9.1 ബില്യൺ ഡോളർ ആകും. കമ്പനി അസറ്റ്-ലൈറ്റ് ആയിരിക്കും, എല്ലാ നിക്ഷേപവും പുതിയ വാഹന ഡിസൈനുകൾക്കായും ഇവി പ്ലാറ്റ്ഫോമുകൾക്കുമായി നൽകപ്പെടും. TML EVCo- യ്ക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 16,000 കോടി രൂപയിലധികം നിക്ഷേപം ആവശ്യമാണ്.

പുതിയ പാസഞ്ചർ ഇലക്ട്രിക് വെഹിക്കിൾസ് സബ്സിഡിയറി അഞ്ച് വർഷത്തിനുള്ളിൽ 10 ഇലക്ട്രിക് വാഹനങ്ങളുടെ ഒരു പോർട്ട്ഫോളിയോ സൃഷ്ടിക്കും. രാജ്യത്ത് വളരെ വേഗത്തിൽ ഇവി സംവിധാനം നടപ്പിലാക്കുന്നതിനായി സംയോജിത ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് കമ്പനി ടാറ്റാ പവറുമായി ചേർന്ന് പ്രവർത്തിക്കും. നിലവിലുള്ള മോഡലുകളേക്കാൾ കൂടിയ ബാറ്ററി പായ്ക്ക് ഉള്ള ഇവി പുറത്തിറക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി. TML EVCo മാതൃ സ്ഥാപനമായ ടാറ്റാ മോട്ടോഴ്സിന്റെ സാങ്കേതിക കഴിവുകൾ ഉപയോഗിക്കുകയും അവയെ ഇവി സാങ്കേതികവിദ്യ, ഇവി പ്ലാറ്റ്ഫോമം, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയിലേക്ക് മാറ്റുകയും ചെയ്യും.

പെട്രോൾ, ഡീസൽ, സിഎൻജി കാറുകൾക്ക് മാത്രമായി നിലവിലുള്ള ബ്രാൻഡ് നിലനിർത്താനാണ് ടാറ്റാ മോട്ടോഴ്സ് ഉദ്ദേശിക്കുന്നത്. അതേസമയം സമീപകാല പ്രവണത നോക്കുമ്പോൾ, മിക്ക ഓട്ടോമൊബൈൽ നിർമാതാക്കളും അവരുടെ ഫോസിൽ ഇന്ധന കാറുകൾ നിർത്തലാക്കാനുള്ള പ്രക്രിയയിലാണെന്ന് കാണാം. 

ഇന്ത്യൻ ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവത്തിനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്

പതിനായിരത്തിലധികം ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന രജിസ്റ്റർ ചെയ്തുകൊണ്ട്, ഒരു ഇവി ഇക്കോസിസ്റ്റം സ്ഥാപിക്കുന്നതിൽ വിപുലമായ സ്ഥാനം ഉൾക്കൊള്ളുന്ന ഒരേയൊരു ഇന്ത്യൻ കാർ നിർമാണ് കമ്പനിയാണ് ടാറ്റാ. രാജ്യത്തെ ഇവി വിപണിയുടെ 70 ശതമാനവും ടാറ്റയുടെ കെെവശമാണുള്ളത്. 120 നഗരങ്ങളിലായി 700 ലധികം ചാർജിംഗ് സ്റ്റേഷനുകൾ കമ്പനി ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇവി മേഖലയ്ക്കായി എൻഡ്-ടു-എൻഡ് സൊല്യൂഷൻസ് വാഗ്ദാനം ചെയ്യുന്നതിനായി ടാറ്റാ പവർ, ടാറ്റാ കെമിക്കൽസ്, ടാറ്റാ കൺസൾട്ടൻസി സർവീസസ് തുടങ്ങിയ മറ്റ് ടാറ്റാ ഗ്രൂപ്പ് സ്ഥാപനങ്ങളും ഒത്തുപ്രവർത്തിക്കും.

ടാറ്റ പവർ ഇന്ത്യയിൽ ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ഒരു സമഗ്ര ശൃംഖല സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു. അതേസമയം, വലിയ തോതിലുള്ള ലിഥിയം അയൺ ബാറ്ററിയും ബാറ്ററി സെൽ നിർമ്മാണ സാങ്കേതികവിദ്യയും ഇൻഫ്രാസ്ട്രക്ചറും സ്ഥാപിക്കാൻ ടാറ്റാ കെമിക്കൽസ് സഹായിക്കും. ഗുജറാത്തിൽ ലിഥിയം അയൺ ബാറ്ററി പ്ലാന്റ് നിർമ്മിക്കുന്നതിന് ബിസിനസ് ഗ്രൂപ്പ് 4,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ടിവിഎസ്, ടാറ്റ ടെക്നോളജീസ് എന്നിവ ഇവിക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ നിർമിച്ചു നൽകി സഹായിക്കും.

വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ, ടിപിജി റൈസ് ക്ലൈമറ്റ്, എഡിക്യു എന്നിവയിൽ നിന്നുള്ള നിക്ഷേപമാണ് ഇലക്ട്രിക് വാഹന വിഭാഗത്തിലെ ഒരു ഇന്ത്യൻ വാഹനനിർമ്മാതാവ് നടത്തുന്ന ആദ്യത്തെ പ്രമുഖ ധനസമാഹരണം. ടാറ്റാ മോട്ടോഴ്സിനും മുഴുവൻ ഇവി വ്യവസായത്തിനും ഇത് ഒരു വഴിതിരിവ് ആകുമെന്നും ഏവരും പ്രതീക്ഷിക്കുന്നു. നന്നായി നടപ്പിലാക്കുകയാണെങ്കിൽ, ഈ കരാർ ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയെ തന്നെ മാറ്റി മറിക്കും, കാരണം ഇത്തരം വമ്പൻ നിക്ഷേപങ്ങൾ രാജ്യത്തിന്റെ ഭാവി ഇവി സാധ്യതകളെ വർദ്ധിപ്പിക്കും.

നിഗമനം

ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ അഭാവവും വാഹനങ്ങളുടെ ഉയർന്ന വിലയും കാരണം നിലവിൽ  ഇന്ത്യൻ ഇവി വിപണിയിൽ  വിൽപ്പന കുറവാണ്. രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന കാറുകളിൽ 1 ശതമാനത്തിൽ താഴെയാണ് ഇ.വിയുടെ എണ്ണം. ആവശ്യകത കുറഞ്ഞതിനാൽ മിക്ക വാഹന നിർമാതാക്കളും വിപണിയിലേക്ക് ഇറങ്ങിയിട്ടില്ല. ഇതിനൊപ്പം തന്നെ ആഗോള സെമികണ്ടക്ടർ ക്ഷാമം കാരണം ഓട്ടോമൊബൈൽ വ്യവസായം ബുദ്ധിമുട്ടിലാണ്. 

ടാറ്റാ മോട്ടോഴ്സ്-ടിപിജി ഇടപാട് ഇന്ത്യൻ ഇവി വ്യവസായത്തെ മൊത്തത്തിൽ ഉത്തേജിപ്പിക്കുമെന്ന് ഏവരും വിശ്വസിക്കുന്നു. ഇത് ഈ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം നൽകുകയും പ്രാദേശിക നിർമ്മാണത്തെ പിന്തുണയ്ക്കുകയും ചെയ്യും. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ നീക്കം സാഹായിക്കും. അനുകൂലമായ സർക്കാർ നയങ്ങളും ബാറ്ററികളുടെയും മറ്റ് ഘടകങ്ങളുടെയും വില കുറയുന്നതും ഇവി വിൽപ്പന വർദ്ധിക്കാൻ കാരണമാകും.

ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപം ടാറ്റയുടെ വളർച്ച വർദ്ധിപ്പിക്കാനും ഇലക്ട്രിക് വെഹിക്കിൾ രംഗത്തെ ഇന്ത്യയുടെ മാർക്കറ്റ് ലീഡർ എന്ന സ്ഥാനം ഉറപ്പിക്കാനും സാഹായിക്കും. പുതിയ ഇടപാടിലൂടെ കമ്പനിയുടെ പ്രവർത്തനങ്ങളും സാമ്പത്തിക പ്രകടനവും മെച്ചപ്പെടുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023