കോടികളുടെ നഷ്ടം വരുത്തിയിട്ടും അനലിസ്റ്റുകൾ ടാറ്റാ മോട്ടോർസ് ശുപാർശ ചെയ്യുന്നത് എന്ത് കൊണ്ട്? കാണാതെ പോകുന്ന സാധ്യതകൾ

Home
editorial
tata motors still in loss yet favoured by analysts
undefined

2022 സാമ്പത്തിക വർഷത്തെ ടാറ്റാ മോട്ടോർസിന്റെ ഒന്നാം പാദഫലം ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. റിസൾട്ട് അത്ര മികച്ചത് അല്ലായിരുന്നെങ്കിലും മുൻ പാദത്തേക്കാൾ മെച്ചമായിരുന്നു. കമ്പനി നിലവിൽ ചിപ്പ് ക്ഷാമം നേരിട്ട് വരുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കമ്പനിയുടെ വിൽപ്പനയെ സാരമായി ബാധിച്ചു. അനുബന്ധ സ്ഥാപനമായ ജാഗ്വാർ-ലാൻഡ് റോവറിന്റെ ഫലവും അത്ര മികച്ചതായിരുന്നില്ലെങ്കിലും മുൻ വർഷത്തേക്കാൾ ഭേദമായിരുന്നു.

ബ്ലൂംബെർഗ് നടത്തിയ പഠനപ്രകാരം 32 ഓളം അനലിസ്റ്റുകളാണ് ടാറ്റാ മോട്ടോർസ് ഓഹരി വാങ്ങുവാനായി നിർദ്ദേശിക്കുന്നത്. എന്നാൽ പ്രധാനമായും ഉയരുന്ന ചോദ്യമെന്തെന്നാൽ, ആദ്യ പാദത്തിൽ തന്നെ 4450 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ കമ്പനി എന്ത് കൊണ്ടാണ് ഇത്ര അധികം അനലിസ്റ്റുകൾ വാങ്ങാൻ പറയുന്നത്? ഭാവിയിൽ ടാറ്റാ മോട്ടോർസ് ഈ നഷ്ടങ്ങൾ എല്ലാം തന്നെ നികത്തി ശക്തമായ വളർച്ച കെെവരിക്കുമോ? റീട്ടെയിൽ നിക്ഷേപകർക്ക് തിരിച്ചറിയാൻ സാധിക്കാത്ത ഒരു നിധി കുംഭം  ടാറ്റാ മോട്ടോർസിന്റെ പിന്നിൽ മറിഞ്ഞ് കിടക്കുന്നുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. 

ഒന്നാം പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ എങ്ങനെയായിരുന്നു?

  • ജാഗ്വാർ-ലാൻഡ് റോവർ, ടാറ്റാ മോട്ടോർസ് എന്നിങ്ങനെ രണ്ട് ഭാഗമായിട്ടാണ് ടാറ്റാ മോട്ടോർസ് ഗ്രൂപ്പിന്റെ ബിസിനസുകൾ തരം തിരിച്ചിട്ടുള്ളത്. ഉയർന്ന വിലയുള്ള കാറുകൾ ആഗോളതലത്തിൽ വിൽക്കുന്നതാണ് ജാഗ്വാർ-ലാൻഡ് റോവറിന്റെ ബിസിനസ്. അതേസമയം ടാറ്റാ മോട്ടോർസ് കാർ, ട്രാക്ടർ, ബസ് തുടങ്ങിയ വാഹനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നു. 
  • കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 105 ശതമാനം വർദ്ധിച്ചു. മുൻ പാദത്തിൽ ഇത് 25 ശതമാനം കുറവായിരുന്നു. പ്രതിവർഷ അറ്റാദായം 47.25 ശതമാനമായി കുറഞ്ഞു.

  • മുൻ പാദത്തെ അപേക്ഷിച്ച് ജെ.എൽ.ആർ മികച്ച പ്രകടനം കാഴ്ചവച്ചു. കമ്പനിയുടെ വിൽപ്പന യൂണിറ്റ് 187 ശതമാനമായി വർദ്ധിച്ചു. ഉത്തര അമേരിക്കയിൽ 51 ശതമാനവും യൂറോപിൽ 124 ശതമാനവും ചെെനയിൽ 14 ശതമാനവും വർദ്ധിച്ചു. പോയവർഷത്തെ മൊത്തം റീട്ടെയിൽ വിൽപ്പന 68 ശതമാനമായി രേഖപ്പെടുത്തി. കമ്പനിയുടെ മൊത്തം വരുമാനം 73.7 ശതമാനം വർദ്ധിച്ചു.
  • ടാറ്റാ മോട്ടോർസിന്റെ പ്രതിവർഷ വരുമാനം 343 ശതമാനം വർദ്ധിച്ചു. കമ്പനിയുടെ ടാക്സിന് മുമ്പുള്ള നികുതി എന്നത് 1289 കോടി രൂപയായി രേഖപ്പെടുത്തി. കമ്പനിയുടെ ഇലക്ട്രിക് വെഹിക്കിൾ ബിസിനസിൽ നിന്നുള്ള വരുമാനം 5 ഇരട്ടി വർദ്ധിച്ച് പാദത്തിലെ ഏറ്റവും കുടുതൽ വിൽപ്പന 1715 യൂണിറ്റായി രേഖപ്പെടുത്തി.

അനലിസ്റ്റുകൾ നിർദ്ദേശിക്കുന്നത് എന്ത് കൊണ്ട്?

നിലവിൽ ടാറ്റാ മോട്ടോർസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് ആഗോള ചിപ്പ് ക്ഷാമവും, കൊവിഡ് പ്രതിസന്ധിയും, ഉയർന്ന കടവുമാണ്.

കാർ നിർമിക്കുന്നതിനായി എല്ലാ നിർമാണ കമ്പനികൾക്കും സെമികണ്ടക്ടർ ചിപ്പുകൾ ആവശ്യമാണ്. ഇതിനാൽ തന്നെ ചിപ്പ് ക്ഷാമം ആഗോള കാർ നിർമാതാക്കളെ എല്ലാം തന്നെ സാരമായി ബാധിച്ചിട്ടുണ്ട്. ആഗോള സെമികണ്ടക്ടർ ക്ഷാമം എന്താണെന്ന് അറിയാൻ ലിങ്ക് സന്ദർശിക്കുക. ഈ വർഷം അവസാനത്തോടെ തന്നെ ആഗോള ചിപ്പ് ക്ഷാമം തീരാനാണ് സാധ്യത. ഇത് ആഗോള പ്രതിസന്ധി ആയതിനാൽ തന്നെ പ്രമുഖ കാർ നിർമാതാക്കാൾ ചിപ്പ് ക്ഷാമം പരിഹരിക്കുന്നതിനായി വൻ നിക്ഷേപങ്ങൾ നടത്തിയേക്കും. ടാറ്റാ മോട്ടോഴ്സ് ചിപ്പ് ക്ഷാമം കാര്യക്ഷമമായി കൈകാര്യം ചെയ്തു വരുന്നതായി കാണാം. ഉയർന്ന ലാഭം നൽകുന്ന വാഹനങ്ങൾ നിർമിക്കാൻ കമ്പനി നിലവിൽ കെെവശമുള്ള ചിപ്പ് ഉപയോഗിക്കുന്നു.

ഓരോ വർഷവും നിശ്ചിത എണ്ണം കാറുകൾ വിറ്റഴിച്ചാൽ മാത്രമെ ജെ.എൽ.ആറിന് ലാഭകരമായി നിൽക്കാനാകു. കാരണം കാറുകളുടെ എണ്ണം പരിഗണിക്കാതെ തന്നെ ഫാക്ടറിയുടെ പ്രവർത്തനത്തിനായി ചെലവ് വരുന്നതാണ്. നിലവിൽ 400000 യൂണിറ്റുകൾ വിറ്റാൽ കമ്പനി ലാഭകരമാകും. നേരത്തെ 600000 യൂണിറ്റുകൾ വിൽക്കണമായിരുന്നു. വാഹനങ്ങളുടെ ഉത്പാദനത്തിനുള്ള വിതരണ ശൃംഖല മന്ദഗതിയിലാണ്, ഇതേതുടർന്ന് ഒരു ലക്ഷത്തിലധികം യൂണിറ്റുകളുടെ റീട്ടെയിൽ പെൻഡിംഗ് ഓർഡറുകളാണ് ടാറ്റോ മോട്ടോർസിനുള്ളത്. കമ്പനിക്ക് ലഭിച്ച ഏറ്റവും ഉയർന്ന നിരക്കാണിത്.  കൊവിഡ് പ്രതിസന്ധി മറികടന്ന് രാജ്യം സ്വാഭാവിക നിലയിലേക്ക് വന്നാൽ ടാറ്റാ മോട്ടോഴ്സ് പരമാവധി ശേഷിയിൽ പ്രവർത്തിക്കാൻ തുടങ്ങിയേക്കും ഇത് കമ്പനിയെ ലാഭകരമാക്കിയേക്കും.  ഓട്ടോ മേഖലയ്ക്ക്, പ്രത്യേകിച്ച് ഇവി വിഭാഗത്തിൽ  പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം വിജ്ഞാപനം ചെയ്തുകൊണ്ട് സർക്കാർ ഓട്ടോ വ്യവസായത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിൾ നിർമാതാവാണ് ടാറ്റാ മോട്ടോർസ്.

ടാറ്റാ മോട്ടോർസ്, ജെ.എൽ.ആർ എന്നിവ കടത്തിൽ മുങ്ങി നിൽക്കുന്ന കമ്പനികളാണ്. 2024 ഓടെ ഇവ കടവിമുക്തമാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2020ന് ശേഷം കമ്പനി തങ്ങളുടെ കടം കുറയ്ക്കുന്നതിൽ നല്ലത് പോലെ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്. ഏകദേശ 7500 കോടി രൂപയുടെ കടമാണ് കമ്പനി തീർത്തത്. 2024 ഓടെ കമ്പനി കടവിമുക്തമാകുമെന്ന് ടാറ്റാ സൺസ് ചെയർമാനും വ്യക്തമാക്കിയിരുന്നു.

നിഗമനം

എല്ലാ അനലിസ്റ്റുകളും ദീർകകാലത്തേക്കാണ് കമ്പനിയിൽ പ്രതീക്ഷ വച്ചുപുലർത്തുന്നത്. ഹ്രസ്വ കാലത്തേക്കല്ല. വളരെ അടുത്ത് തന്നെ ആഗോള ചിപ്പ് ക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് അനലിസ്റ്റുകൾ കരുതപ്പെടുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ സെമികണ്ടക്ടർ നിർമാണ കമ്പനികളായ TSMC, NXP, Intel എന്നിവ തങ്ങളുടെ ഉത്പാദനം ഇതിനോടകം വർദ്ധിപ്പിച്ചു കഴിഞ്ഞു.

ടാറ്റാ മോട്ടോർസിന്റെ ഓർഡറുകൾ കുതിച്ചുയരുകയാണ്. ആഭ്യന്തര വിപണിയിൽ കമ്പനി 19 ശതമാനത്തിന്റെ പ്രതിമാസ വളർച്ച കാഴ്ചവച്ചിരുന്നു. 2021 ജൂലെെ മാസം കമ്പനി 51981 യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയത്. കമ്പനിയുടെ പ്രതിമാസ പാസഞ്ചർ വെഹിക്കിൾ വിൽപ്പന 25 ശതമാനം വർദ്ധിച്ച് 30185 യൂണിറ്റായി. ജൂണിൽ ഇത് 24110 യൂണിറ്റായിരുന്നു.

വിൽപ്പന വർദ്ധിക്കുകയും കടം കുറയുകയും ചെയ്താൽ കമ്പനി വൻ ഉയരങ്ങൾ കീഴടക്കുകയും ലാഭം കൊയുകയും ചെയുന്നതാണ്. എന്നാൽ കൊവിഡ് പ്രതിസന്ധി വർദ്ധിച്ചാൽ അത് ഹ്രസ്വ കാല അടിസ്ഥാനത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കും. എങ്കിലും 2024 ഓടെ കമ്പനി കടവിമുക്തമായി ലാഭം നേടുമെന്ന് തന്നെ പ്രതീക്ഷിക്കാം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023