ഉജ്ജ്വല നേട്ടം കൈവരിച്ച് വേദാന്ത് ഫാഷൻസ്; അറിയാം നിക്ഷേപ സാധ്യതകൾ 

Home
editorial
the emergence of vedant fashions
undefined

ഉത്സവം വിവാഹം തുടങ്ങിയ ആഘോഷങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ സുപ്രധാന ഘടകങ്ങളിൽ ഒന്നാണ്. ഇവ നമ്മുടെ അടിസ്ഥാന മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും എടുത്ത് കാട്ടുന്നു. ഓരോ സമുദായത്തിനും അവരവരുടേതായ ആഘോഷങ്ങളും ചാടങ്ങുകളുമാണുള്ളത്.

എല്ലാത്തരം ആഘോഷങ്ങളും പ്രത്യേകിച്ച് വിവാഹം, ഉത്സവം തുടങ്ങിയ ഇന്ത്യയുടെ വസ്ത്ര വ്യാപാര മേഖലയിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്.

വംശീയ വസ്ത്ര വ്യവസായത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമ്മുടെ മനസ്സിൽ ഒരു പേര് ഉയർന്നുവരുന്നു: മാന്യവർ. എന്നാൽ Vedant Fashions Ltd എന്ന കമ്പനിയാണ് മാന്യവറിന്റെ ഉടമസ്ഥരെന്ന കാര്യം നിങ്ങൾക്ക് അറിയുമോ? വേദാന്ത് ഫാഷൻ എന്ത കമ്പനിയുടെ വിശേഷങ്ങളാണ് ഇന്നത്തെ ലേഖനത്തിലൂടെ മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

വേദാന്ത ഫാഷന്റെ തുടക്കം

2002ൽ വ്യവസായിയായ രവി മോഡി സ്ഥാപിച്ചതാണ് വേദാന്ത് ഫാഷൻസ്. ഇന്ത്യയിലെ എല്ലാ ആഘോഷ അവസരങ്ങളിലും ഉൽപ്പന്ന ഓഫറുകളുടെ വിപുലമായ ശ്രേണി കമ്പനി വാഗ്ദാനം ചെയ്യുന്നു. കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനി പ്രാഥമികമായി പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ നിർമിച്ച് വിൽക്കുന്നു. ആഗോളതലത്തിൽ 58 ഷോപ്പ്-ഇൻ-ഷോപ്പുകളും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, യുഎഇ എന്നിവിടങ്ങളിലായി 11 വിദേശ ഇബിഒകളും ഉൾപ്പെടെ 546 എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകളുടെ വിപുലമായ റീട്ടെയിൽ ശൃംഖല വേദാന്തിനുണ്ട്.

VFL-ന്റെ 'മാന്യവർ' ബ്രാൻഡഡ് ഇന്ത്യൻ വെഡ്ഡിംഗ് ആന്റ് സെലിബ്രേഷൻ വെയർ മാർക്കറ്റിലെ പാൻ-ഇന്ത്യ സാന്നിധ്യമുള്ള ലീഡറാണ്. മൊഹേ (സ്ത്രീകളുടെ വംശീയ വസ്ത്രങ്ങൾ), മെബാസ്, മന്തൻ, ത്വമേവ് തുടങ്ങിയ നാല് ബ്രാൻഡുകളും കമ്പനിക്ക് സ്വന്തമായുണ്ട്. ഈ ബ്രാൻഡുകളിലൂടെ ഇന്ത്യയുടെ ഊർജ്ജസ്വലമായ സംസ്കാരവും പാരമ്പര്യവും പ്രചരിപ്പിക്കുന്നതിൽ വേദാന്ത് ഫാഷൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പ്രധാന എതിരാളികൾ

വേദാന്ത് ഫാഷൻസിന് ഇന്ത്യയിൽ നേരിട്ടുള്ള ലിസ്റ്റഡ് എതിരാളികളില്ല. എന്നിരുന്നാലും, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ട്രെന്റ് ലിമിറ്റഡ്, മെട്രോ ബ്രാൻഡുകൾ, TCNS ക്ലോത്തിംഗ് കമ്പനി, ആദിത്യ ബിർള ഫാഷൻ & റീട്ടെയിൽ തുടങ്ങിയ കമ്പനികളിൽ നിന്നും ഇന്ത്യൻ വിവാഹ, ആഘോഷ വസ്ത്ര വിഭാഗങ്ങളിൽ സാന്നിധ്യമുള്ള മറ്റുള്ളവയിൽ നിന്നും വേദാന്ത മത്സരം നേരിടുന്നു. ബിബ, സോച്ച് തുടങ്ങിയ ബ്രാൻഡുകളും ഈ വിഭാഗത്തിലാണ് പ്രധാനമായും പ്രവർത്തിക്കുന്നത്.

സാമ്പത്തിക സ്ഥിതി

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ കല്യണവും മറ്റു ആഘോഷങ്ങളും വർദ്ധിച്ചത് കമ്പനിക്ക് ഗുണം ചെയ്തതായി കാണാം.

2022 മാർച്ച് 30ന് അവസാനിച്ച സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം വരുമാനം 84 ശതമാനം ഉയർന്ന് 1040 കോടി രൂപയായി. അറ്റാദായം 310 കോടി രൂപയായി രേഖപ്പെടുത്തി. 2019 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 30 ശതമാനമാണ് വരുമാനം ഉയർന്നത്. അതേസമയം അറ്റാദായം 79 ശതമാനം ഉയർന്നു.

അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ, വരുമാനവും ലാഭവും ഏകദേശം 30% സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ (സിഎജിആർ) വികസിക്കുമെന്ന് ആക്സിസ് ക്യാപിറ്റൽ റിപ്പോർട്ട് പറയുന്നു. വരും വർഷങ്ങളിൽ, മൊത്തം റീട്ടെയിൽ സ്പേസ് 2.4 ദശലക്ഷം ചതുരശ്ര അടിയായി ഇരട്ടിയാക്കാനാണ് രവി മോദി ഉദ്ദേശിക്കുന്നത്.

റിസെപ്ഷ്യൻ, കല്യാണ പാർട്ടി, മതപരമായ ചടങ്ങുകൾ തുടങ്ങി ഇന്ത്യയിലെ വിവാഹ ആഘോഷങ്ങൾ അനേകം ദിവസം നീണ്ടു നിന്നേക്കാം. അത്തരം പ്രവണതകൾ ശക്തമായ വരുമാനം രേഖപ്പെടുത്താൻ വേദാന്ത് ഫാഷനുകളെ സഹായിക്കുന്നു. അനലിറ്റിക്സ് സ്ഥാപനമായ CRISIL അനുസരിച്ച്, വിവാഹങ്ങൾ വലുതും കൂടുതൽ വിശാലവും ദൈർഘ്യമേറിയതുമായി മാറുകയാണ്. ഡിസ്പോസിബിൾ വരുമാനം വർദ്ധിക്കുന്നതും വിവേചനാധികാര ചെലവിലെ വർദ്ധനവുമാണ് ഈ പ്രവണതയ്ക്ക് കാരണം.2025-ഓടെ വംശീയ വസ്ത്ര വ്യവസായം 15-17% വികസിച്ച് ഏകദേശം 1.38 ലക്ഷം കോടി രൂപയിലെത്തുമെന്ന് CRISIL പ്രതീക്ഷിക്കുന്നു, പ്രധാനപ്പെട്ട ഇവന്റുകളിൽ പാശ്ചാത്യ വസ്ത്രങ്ങളേക്കാൾ പരമ്പരാഗത വസ്ത്രങ്ങളോടുള്ള ഇന്ത്യക്കാരുടെ താത്പര്യം വർദ്ധിച്ചതാണ് ഇതിന് കാരണം.

വെല്ലുവിളികൾ

2022 ഫെബ്രുവരിയിലെ ഐപിഒയ്ക്ക് ശേഷം വേദാന്ത് ഫാഷൻ ഓഹരി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 60 ശതമാനത്തിന് മുകളിൽ മുന്നേറ്റമാണ് ഓഹരിയിൽ ഉണ്ടായത്.

  • ഇന്ത്യയിലെ വിവാഹങ്ങളും ആഘോഷങ്ങളും ദിനംപ്രതി ഉയർന്ന് വരികയാണ്. ഉപഭോക്താക്കളുടെ എണ്ണവും വർദ്ധിച്ച് വരുന്നതായി കാണാം.
  • കോൺസൺട്രേഷൻ റിസ്ക് ഉള്ളതായി കാണാം. 600-ലധികം എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഷോപ്പുകൾ ഉണ്ടായിരുന്നിട്ടും, വിൽപ്പനയുടെ 30 ശതമാനം മികച്ച അഞ്ച് ഫ്രാഞ്ചൈസികളിലാണ് നടക്കുന്നത്.
  • VFL അതിന്റെ വസ്ത്രങ്ങളുടെയും ആക്സസറികളുടെയും ഒരു പ്രധാന ഭാഗത്തിനായി മൂന്നാം കക്ഷി നിർമ്മാതാക്കളുമായി ഇടപഴകുന്നു. ഇവരുടെ പ്രവർത്തനങ്ങളിലെ വീഴ്ച, മന്ദഗതി, തടസ്സം എന്നിവ കമ്പനിയുടെ ബിസിനസിനെ സാരമായി ബാധിച്ചേക്കാം.

  • കമ്പനിയുടെ വെയർഹൗസും ഫാക്ടറിയും അതിന്റെ ഭൂരിഭാഗം ജോലിക്കാരും പ്രധാനമായും കൊൽക്കത്തയിലാണ് പ്രവർത്തിക്കുന്നത്. പ്രാദേശിക അപകടസാധ്യതകൾക്ക് കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം.

കമ്പനിയുടെ ലക്ഷ്യം

വിശേഷാവസരങ്ങളിൽ വംശീയ വസ്ത്രങ്ങൾ ധരിക്കണമെന്ന ആവശ്യം വർദ്ധിക്കുന്നതും കൊവിഡിന് ശേഷമുള്ള ട്രെൻഡും കമ്പിക്ക് ഗുണകരമാണെന്ന് കാണാം. പരമ്പരാഗത ഇന്ത്യൻ വെയർ ഡിസൈൻ കമ്പനിയിലൂടെ രവി മോദി 375 കോടി രൂപയാണ്  സമ്പാദിച്ചത്. ഫെബ്രുവരിയിൽ, മോദി ഇന്ത്യൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ വേദാന്തയുടെ 15 ശതമാനം ഓഹരികൾ ലിസ്‌റ്റ് ചെയ്‌തിരുന്നു. 

സാംസ്കാരികമോ വംശീയമോ ആയ സംവേദനങ്ങൾക്കപ്പുറം ആഗോള തലത്തിലേക്ക് കമ്പനിയുടെ ഉത്പന്നങ്ങളെ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. തരം, വില, ലിംഗഭേദം എന്നിവയിലുടനീളം ഇന്ത്യൻ വസ്ത്രങ്ങളിൽ ഒരു പ്രധാന കമ്പനി ആകാനാണ് വേദാന്ത ഉദ്ദേശിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് വേദാന്ത് ഫാഷൻ ശ്രമിക്കുന്നത്. കൂടുതൽ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും കമ്പനി ശ്രമിക്കുന്നതായി കാണാം.

വേദാന്ത് ഫാഷനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് ? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023